Wednesday, February 4, 2026
Wednesday, February 4, 2026
Home » 2026 ഫെബ്രുവരി മാസം നിങ്ങൾക്ക് എങ്ങനെ?

2026 ഫെബ്രുവരി മാസം നിങ്ങൾക്ക് എങ്ങനെ?

0 comments

2026 ഫെബ്രുവരി 1 മുതൽ 28 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം:

മേടക്കൂറ്
( അശ്വതി, ഭരണി , കാർത്തിക 1/4 )
കുടുംബത്തിൽ സമൃദ്ധിയും ഐശ്വര്യവും കൂടുതലുണ്ടാകും. ജോലികാര്യത്തിൽ പ്രതീക്ഷകൾ വർദ്ധിക്കും. കുടുംബത്തിലെ അകൽച്ച മാറിക്കിട്ടും അന്യാധീനപ്പെടുന്നു എന്നു കരുതിയ ഭൂമിയോ ധനമോ കൈവശം വന്നു ചേരുന്നതാണ്. മാതാപിതാക്കളുടെ ആവശ്യം പരിഗണിക്കും. സന്താനങ്ങൾ മൂലം സന്തോഷത്തിനിടവരും. കോടതി കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. ഓം നമോ നാരായണായ നിത്യവും 108 തവണ ജപിക്കുക.

ഇടവക്കൂറ്
( കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
സ്വജനങ്ങളുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കും. സമാന ചിന്താഗതിക്കാരുമായി അടുത്തു കൂടും. ശുഭവാർത്തകൾ കേൾക്കുവാനിടയുണ്ട്. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കും. യാത്രാ വേളകൾ കരുതലോടെയാവും. ജീവിതവിജയത്തിനു വേണ്ടി അങ്ങേയറ്റം പ്രവർത്തിക്കും. ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ പരമാവധി ഒഴിവാക്കണം. ഓം ഗം ഗണപതയേ നമഃ നിത്യവും 108 തവണ ജപിക്കുക..

മിഥുനക്കൂറ്
( മകയിരം 1/2 , തിരുവാതിര , പുണർതം 3/4 )
മുൻകോപം മൂലം പല അനർത്ഥങ്ങൾക്കും ഇടവരുന്നതാണ്. സുഹൃദ് ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകും. ബന്ധുജനങ്ങളുടെ ഭാഗത്തു നിന്നും പ്രതീക്ഷിച്ച സഹായം ലഭിക്കുന്നതല്ല. അലസത മൂലം ചെയ്തു തീർക്കേണ്ട പല കാര്യങ്ങളിലും മുടക്കം സംഭവിക്കും. നഷ്ടങ്ങൾ വരാൻ സാധ്യത ഉള്ളതിനാൽ ഭവന നിർമ്മാണ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ജീവിത പങ്കാളിയുടെ ആശയങ്ങൾ വിപരീത സാഹചര്യങ്ങളെ അതിജീവിക്കുവാൻ സഹായകമാകും. ഓം ക്ലീം കൃഷ്ണായ നമഃ നിത്യവും 108 തവണ ജപിക്കുക..

കർക്കടകക്കൂറ്
( പുണർതം 1/4 , പൂയ്യം , ആയില്യം )
ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസത്തിനിടയുണ്ട്. ചിലവുകൾ അധികരിക്കും. പുതിയ കരാറു ജോലിയിൽ സാമ്പത്തിക നേട്ടം കുറയും. പണം കടം കൊടുക്കുക ജാമ്യം നിൽക്കുക , സാഹസ പ്രവൃത്തികൾ തുടങ്ങിയവ അരുത്. വിദ്യാർത്ഥികൾ അലസത വെടിയണം. വാക്കുകളിൽ അബദ്ധം ഉണ്ടാവാതെ സൂക്ഷിക്കണം. അനാവശ്യമായി അന്യരുടെ കാര്യത്തിൽ ഇടപ്പെടരുത്. ഓം ഹം ഹനുമതേ നമഃ നിത്യവും 108 തവണ ജപിക്കുക..

ചിങ്ങക്കൂറ്
( മകം , പൂരം, ഉത്രം 1/4 )
ആരോഗ്യ ശ്രദ്ധ വേണം. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാവാതെ ശ്രദ്ധിക്കണം. അപരിചിതരുമായുള്ള ആത്മബന്ധത്തിൽ അബദ്ധങ്ങൾ വന്നു ചേരും അനുഭവജ്ഞാനമുള്ളവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് തൊഴിൽ ക്രമീകരിക്കും. സുതാര്യമുള്ള സമീപനത്താൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളെ അതിജീവിക്കും. ഈശ്വര പ്രാർത്ഥനകളാൽ ആപൽഘട്ടങ്ങൾ തരണം ചെയ്യും.
ഓം ആദിത്യായ നമഃ നിത്യവും 108 തവണ ജപിക്കുക.

ALSO READ

കന്നിക്കൂറ്
( ഉത്രം 3/4 , അത്തം, ചിത്തിര 1/2)
വിശദാംശങ്ങൾ അന്വേഷിച്ചറിയാതെ ഒരു കാര്യത്തിലും ഏർപ്പെടരുത്. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. വിട്ടുവീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഉദാസീന മനോഭാവം ഉപേക്ഷിച്ച് ഊർജ്ജസ്വലമായി പ്രവർത്തിച്ചാൽ തൊഴിൽ മേഖലകളിലുള്ള മാന്ദ്യത്തെ അതിജീവിക്കാൻ കഴിയും. സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സജ്ജന സംസർഗ്ഗത്താൽ സദ്ചിന്തകൾ വർദ്ധിക്കും. ഓം ഘ്രൂം നമഃ പരായഗോപ്ത്രേ 108 തവണ വീതം ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
ആരോഗ്യസ്ഥിതി മോശമാകാനിടയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക ബാധ്യത വരുത്തുന്ന പ്രവർത്തനങ്ങളിൽ നിന്നും പിൻമാറണം. നിസ്സാര പ്രശ്നങ്ങളുടെപേരിൽ ഉറ്റ സുഹൃത്തുക്കളുമായി
അകന്നു കഴിയേണ്ടതായി വരും. ലഭിക്കേണ്ട സഹായത്തിന് കാലതാമസ്സം ഉണ്ടാകും സ്ഥാനമാനങ്ങളും പദവിയും നിലനിർത്താൻ നന്നെ പ്രയാസപ്പെടേണ്ടി വരും മുൻകോപം നിയന്ത്രിക്കണം. ഓം ശരവണ ഭവഃ നമഃ ദിവസവും 108 തവണ വീതം ദിവസവും ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 1/4 , അനിഴം , തൃക്കേട്ട )
ദാമ്പത്യ ജീവിതത്തിൽ ഉണ്ടായിരുന്ന താളപ്പിഴകൾ മാറിക്കിട്ടുന്നതാണ്. എന്നാൽ ആലോചന ഇല്ലാതെയുള്ള പ്രവൃത്തികൾ ദോഷം ചെയ്യും. ചിലവുകളിലും ആർഭാടങ്ങളിലും നിയന്ത്രണം വേണം. ദൂരയാത്രകൾ കരുതലോടെയാവണം. പാരമ്പര്യ വ്യവസായങ്ങളോടു താല്പര്യം തോന്നും. കർമ്മരംഗത്ത് തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും അവയെ അതിജീവിക്കുവാൻ കഴിയുന്നതാണ്. ശ്രദ്ധാപൂർവ്വമായ പരിശ്രമം മൂലം ഉദ്ദിഷ്ട കാര്യങ്ങൾ നേടിയെടുക്കുന്നതാണ്. ഓം നമഃ ശിവായ ദിവസവും 108 തവണ വീതം ദിവസവും ജപിക്കുക.

ധനുക്കൂറ്
(മൂലം , പൂരാടം , ഉത്രാടം 1/4)
സ്ഥാപത്തിൻ്റെ അവസ്ഥ മനസ്സിലാക്കി മറ്റ് ഉദ്യോഗങ്ങൾക്ക് ശ്രമിക്കുമെങ്കിലും അനുഭവ ഫലം കുറയും. പണം കൈകാര്യം ചെയ്യുന്നതിൽ വളരെ ശ്രദ്ധിക്കണം. അസുഖങ്ങളെ അവഗണിക്കരുത്. പരോപകാരം ചെയ്യാനുള്ള മന:സ്ഥിതി ഉണ്ടാകുമെങ്കിലും കുടുംബ സംരംക്ഷണ ചുമതല മറക്കരുത്. വിദ്യാർത്ഥികൾ അലസത വെടിഞ്ഞ് പഠനകാര്യത്തിൽ ശ്രദ്ധ ചെലുത്തണം. കള്ളന്മാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. ശത്രുക്കളെ കരുതിയിരിക്കുക. ഓം ദും ദുർഗ്ഗായൈ
നമഃ ദിവസവും 108 തവണ വീതം ദിവസവും ജപിക്കുക.

മകരക്കൂറ്
( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിദ്യാർത്ഥികൾക്ക് ഉത്സാഹക്കുറവ് ഉദാസീന മനോഭാവം തുടങ്ങിയവ വർദ്ധിക്കും. സാമ്പത്തില നില തൃപ്തികരമാവില്ല. ശത്രുക്കളെ കരുതിയിരിക്കുക. വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടാനോ കളവു പോകാനോ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ ആവശ്യമാണ് ‘ ആരോഗ്യകരമായി കൂടുതൽ ശ്രമിക്കണം. ചെലവ് വർദ്ധിക്കും. ഭൂമിപരമായ കാര്യങ്ങളിൽ വീഴ്ചയുണ്ടാകാതെ ശ്രദ്ധിക്കും. എടുത്തു ചാട്ടം വേണ്ട. വാക് തർക്കങ്ങളിൽ നിന്നും ബുദ്ധിപൂർവ്വം പിൻമാറുക.
ഓം ശ്രീം നമഃ 108 തവണ വീതം ദിവസവും ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 1/2 , ചതയം, പൂരൂരുട്ടാതി 3/4 )
നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങൾക്ക് അഹോരാത്രം പ്രയത്നം വേണ്ടി വരും. പരീക്ഷണ നിരീക്ഷണങ്ങൾക്ക് ആവർത്തനം വേണ്ടി വരും. ഗൃഹത്തിൻ്റെ അറ്റകുറ്റ പണികൾക്ക് അധികച്ചെലവ് വരും. ദാമ്പത്യജീവിതത്തിൽ വിട്ടു വീഴ്ച ചെയ്യണം. ആരോഗ്യ സംരംക്ഷണത്തിൻ്റെ ഭാഗമായി ദുഃശ്ശീലങ്ങൾ ഉപേക്ഷിക്കും. ഭക്ഷ്യ വിഷ ബാധ ഏൽക്കാതിരിക്കാൻ നന്നായി ശ്രദ്ധിക്കുക. അക്ഷീണമായ പരിശ്രമങ്ങൾ മൂലം നഷ്ടങ്ങൾ ഒഴിവാക്കുവാൻ കഴിയും. ലഭിക്കുന്ന രേഖകൾ വ്യാജമാണോ എന്ന് സസൂക്ഷ്മം നിരീക്ഷിക്കാതെ ഒന്നിലും ഇടപെടരുത്. തൊഴിൽ മേഖലകളോട് ബന്ധപ്പെട്ട് പലപ്പോഴും ദൂരയാത്രകൾ വേണ്ടി വരും. ഓം നമഃ ശിവായ 108 തവണ വീതം ദിവസവും ജപിക്കുക.

മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി )
പുണ്യ ക്ഷേത്രങ്ങൾ സന്ദർശിക്കാനിടവരും. എതിർപ്പുകളെ നയത്തോടെ നേരിടാനായി ശ്രമിക്കും. ജീവിത വിജയത്തിനായി അക്ഷീണം പ്രയത്നിക്കും. വിശ്വസിച്ചിരുന്നവരിൽ നിന്ന് വഞ്ചിതരാകാനിടയുണ്ട്. കടബാധ്യതകൾ തീർക്കുന്നതിനുവേണ്ടി പരിശ്രമിക്കും. വാഗ്ദാനങ്ങൾ ശ്രദ്ധാപൂർവ്വം നടത്തണം. ഏത് പ്രശ്നങ്ങളിൽ അകപ്പെട്ടാലും പരിഹാര മാർഗ്ഗങ്ങൾ കണ്ടുപിടിച്ച് അതിൽ നിന്നും രക്ഷനേടും. ഓം നമോ ഭഗവതേ വാസുദേവായ നിത്യവും 108 തവണ വീതം ജപിക്കുക.

ജ്യോതിഷി പ്രഭാസീന സി.പി
മൊബൈൽ: 9961442256
Email ID: prabhaseenacp@gmail.com

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?