മേടം രാശി
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ): കോടതി വ്യവഹാരങ്ങളിൽ അന്തിമ വിധി നിങ്ങൾക്ക് അനുകൂലമായിരിക്കും. നീതി ലഭിക്കുമെന്നുള്ള കാര്യത്തിൽ സന്തോഷിക്കാം. തൊഴിൽപരമായി വിജയം കൈവരിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനത്തിനും കഴിവുകൾക്കും അംഗീകാരം ലഭിക്കും.
ഇടവം രാശി
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി): ഇന്ന് ഗുണദോഷ സമ്മിശ്രമായ ദിവസമായിരിക്കും. മദ്ധ്യാഹ്നം വരെ മാനസികമായി വെല്ലുവിളി നേരിടേണ്ടി വന്നേക്കാം എന്നാൽ അതിന് ശേഷം മനഃശാന്തി, ധന ലാഭം എന്നിവ ഉണ്ടാകും.
മിഥുനം രാശി
(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ): ആരോഗ്യകാര്യത്തിൽ, ഇടയ്ക്കിടെ ചില അസുഖങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും, ഭക്ഷ്യവിഷബാധ, വയറുവേദന എന്നിവയ്ക്ക് സാധ്യതയുണ്ട്. ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ ജാഗ്രത പാലിക്കുകയും, പുതിയതും പരിചിതമല്ലാത്തതുമായ ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുക.
കർക്കടകം രാശി
(പുണർതം അവസാന കാൽ, പൂയം, ആയില്യം): ഇന്ന് ഗുണദോഷ സമ്മിശ്രമായ ദിവസമായിരിക്കും. ധന നേട്ടം, രോഗ ശാന്തി എന്നിവ ഉണ്ടാകുമെങ്കിലും മദ്ധ്യാഹ്നം കഴിയുമ്പോൾ ആരോഗ്യക്കുറവ്, മനോദുഃഖം എന്നിവ അനുഭവപ്പെടും.
ചിങ്ങം രാശി
(മകം, പൂരം, ഉത്രം ആദ്യ കാൽ): ഇന്ന് ഗുണദോഷ സമ്മിശ്രമായ ദിവസമായിരിക്കും. മദ്ധ്യാഹ്നം വരെ പലതരത്തിൽ ഉള്ള മാനസിക – സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുമെങ്കിലും മദ്ധ്യാഹ്നം കഴിയുമ്പോൾ അപ്രതീക്ഷിത ധന നേട്ടം ഉണ്ടാകും.
കന്നി രാശി
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി): ഇന്ന് ഗുണദോഷ സമ്മിശ്രമായ ദിവസമായിരിക്കും. മനഃസന്തോഷം, അലങ്കാര വസ്തുക്കളുടെ വർദ്ധനവ് എന്നിവ ഉണ്ടാകുമെങ്കിലും മദ്ധ്യാഹ്നം കഴിയുമ്പോൾ മനഃസ്വസ്ഥത കുറയും.
ALSO READ
തുലാം രാശി
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ): ഇന്ന് ഗുണ ദോഷ സമ്മിശ്രമായ ദിവസമായിരിക്കും. അനാവശ്യകൂട്ടു കെട്ടുകൾ മൂലം അപമാനം, ധന നഷ്ടം എന്നിവ അനുഭവപ്പെടുമെങ്കിലും സായാഹ്നം മുതൽ നല്ല പേര് കേൾക്കുവാൻ യോഗം ഉണ്ട്.
വൃശ്ചികം രാശി
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട): ചില യാത്രാസാധ്യതയുണ്ട്. യാത്ര ചെയ്യുകയാണെങ്കിൽ, ജാഗ്രതയോടെ യാത്ര ചെയ്യുകയും, നിങ്ങളുടെ വസ്തുക്കൾ സൂക്ഷിക്കുകയും ചെയ്യുക. സാമ്പത്തിക നേട്ടവും കോട്ടവും ഒരു പോലെ ഉണ്ടാകാൻ സാധ്യത.
ധനു രാശി
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ): സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം, കൃഷി സംബന്ധിയായ പുതിയ അവസരങ്ങളും മുന്നിലെത്തും. കാലാകാരന്മാർക്കും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്കും ഈ ദിവസം ഗുണകരം ആയിരിക്കും. പുതിയ അവസരങ്ങൾ, പേര്, പ്രശസ്തി എന്നിവ നേടാനാകും.
മകരം രാശി
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി): ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റെ തുടക്കത്തിൽ ശത്രു ശല്യം ഉണ്ടാകുമെങ്കിലും അതിനെ എല്ലാം അതിജീവിക്കുവാൻ സാധിക്കും. സായാഹ്നം മുതൽ കർമ്മ പുഷ്ട്ടി ഉണ്ടാവും.
കുംഭം രാശി
(അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ): മാനസികമായി പിടിച്ചുലയ്ക്കുന്ന സംഭവങ്ങൾ അരങ്ങേറുന്ന ദിവസമായിരിക്കും. ഏറ്റവും വേണ്ടപ്പെട്ട സുഹൃത്തുക്കളോ ബന്ധുക്കളോ ആയിട്ട് തെറ്റിപ്പിരിയുവാൻ ഇടയാകും. മാനസിക സമ്മർദ്ദം വർദ്ധിക്കുവാൻ ഇടയാകും.
മീനം രാശി
(പൂരൂരുട്ടാതി അവസാന കാൽ, ഉതൃട്ടാതി, രേവതി): ജീവിതത്തിൽ തിരിച്ചറിവുകൾ വരുന്ന പല സംഭവങ്ങളും സംഭവിക്കാൻ സാധ്യത ഉണ്ട്. ആരോഗ്യക്കുറവ് അനുഭവപ്പെടുകയും രോഗാദി ദുരിതങ്ങൾ അലട്ടുവാനും ധന നഷ്ടത്തിനും സാധ്യതയുണ്ട്.
www.aijothisham.com ,
Mobile : +91 96456 11008
aijothisham@gmail.com
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.