Friday, February 13, 2026
Friday, February 13, 2026
Home » കുംഭ സംക്രമം വെള്ളിയാഴ്ച വെളുപ്പിന് 4:08 ന് ; പൂജാമുറിയിൽ ദീപം തെളിച്ച് പ്രാർത്ഥിക്കുക

കുംഭ സംക്രമം വെള്ളിയാഴ്ച വെളുപ്പിന് 4:08 ന് ; പൂജാമുറിയിൽ ദീപം തെളിച്ച് പ്രാർത്ഥിക്കുക

0 comments

മകരം രാശിയിൽ നിന്ന് സൂര്യൻ കുംഭം രാശിയിൽ പ്രവേശിക്കുന്ന ദിവ്യമുഹൂർത്തമാണ് കുംഭ സംക്രമം. 1201 കുംഭം 1, 2026 ഫെബ്രുവരി 13, വെള്ളിയാഴ്ച വെളുപ്പിന് 4:08 മണിക്കാണ് കുംഭ രവിസംക്രമം നടക്കുക. സൂര്യൻ കുംഭം രാശിൽ പ്രവേശിക്കുന്ന ഈ ശ്രേഷ്ഠ നിമിഷം മിക്ക പ്രമുഖ ക്ഷേത്രങ്ങളും തുറക്കുന്ന സമയത്ത് തന്നെയായതിനാൽ അപ്പോൾ തന്നെ സംക്രമ പൂജ നടക്കും. സംക്രമ സമയത്ത് വീട്ടിൽ പൂജാമുറിയിൽ ദീപം തെളിക്കുന്നത് പുണ്യപ്രദമാണ്. സംക്രമ സമയത്തിന്റെ 12 മിനിറ്റ് മുമ്പ് നിലവിളക്ക് കൊളുത്തി ജപം ആരംഭിച്ച്, സൂര്യസംക്രമം കഴിഞ്ഞ് 12 മിനിട്ട് വരെ മൊത്തം ഒരു നാഴിക നേരമെങ്കിലും പ്രാർത്ഥിക്കുന്നത് അത്യുത്തമമാണ്. സൂര്യസംക്രമം രാത്രിയോ പകലോ സംഭവിക്കാം. അതിനാൽ ഈ പ്രാർത്ഥനകൾ ആ സമയത്ത് കൃത്യമായി അനുഷ്ഠിക്കുന്ന വിശ്വാസികളുണ്ട്. ശബരിമല ക്ഷേത്രത്തിൽ സംക്രമപൂജ എല്ലാ മാസവും സംക്രമ സമയത്ത് – രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെ നടക്കുന്നുണ്ട്. ഈ കുംഭ സംക്രമം വിജയ ഏകാദശി ദിവസമായതിനാൽ ഇത് കൂടുതൽ പുണ്യ പ്രദമാണ്. വിഷണുപൂജയ്ക്ക് വിശേഷമായ വിഷ്ണുപദി പുണ്യകാലം എന്ന പ്രത്യേകതയും കുംഭസംക്രമത്തിനുണ്ട്. സംക്രമ സമയത്ത് ജപിക്കാൻ ചില പ്രത്യേക മന്ത്രങ്ങൾ:

ഗായത്രി മന്ത്രം
മന്ത്രങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായി കണക്കാക്കപ്പെടുന്ന ഒന്നാണ് ഗായത്രി മന്ത്രം. ഇത് ദിവസവും സൂര്യോദയസമയത്ത് ജപിക്കുന്നത് വളരെ നല്ലതാണ്. സൂര്യ സംക്രമം നടക്കുന്നത് പകലാണെങ്കിൽ ആ സമയത്തും ജപിക്കാം:
ഓം ഭൂർഭുവഃ സ്വഃ
തത് സവിതൂർവരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്

സൂര്യ നമസ്കാര മന്ത്രങ്ങൾ
സൂര്യ നമസ്കാരം ചെയ്യുമ്പോൾ ഓരോ ആസനത്തോടൊപ്പവും ജപിക്കുന്ന മന്ത്രങ്ങളുണ്ട്. ഇവ സൂര്യ ഭഗവാനോടുള്ള പ്രാർത്ഥനകളാണ്.
ഓം മിത്രയേ നമഃ
ഓം രവയേ നമഃ
ഓം സൂര്യായ നമഃ
ഓം ഭാനവേ നമഃ
ഓം ഖഗായ നമഃ
ഓം പൂഷ്ണെ നമഃ
ഓം ഹിരണ്യഗർഭായ നമഃ
ഓം മരീചയേ നമഃ
ഓം ആദിത്യായ നമഃ
ഓം സവിത്രേ നമഃ
ഓം അർക്കായ നമഃ
ഓം ഭാസ്കരായ നമഃ
ഓം ശ്രീ സവിതൃസൂര്യനാരായണായ നമഃ

ആദിത്യഹൃദയം സ്തോത്രം
ഇത് സൂര്യദേവനെ സ്തുതിക്കുന്ന ഒരു സ്തോത്രമാണ്. സംക്രമണ സമയത്ത് ഇത് പാരായണം ചെയ്യുന്നത് ഉത്തമമാണ്. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ്റെ അദ്ധ്യാത്മ രാമായണത്തിലുള്ള ആദിത്യഹൃദയമന്ത്രം നമുക്ക് ഏറെ സുപരിചിതമാണ്. മൂലകൃതിയായ വാത്മീകി രാമയണത്തിലെ ആദിത്യ ഹൃദയവും വളരെയധികം പ്രസിദ്ധമാണ്. സൗകര്യം പോലെ ഇതിൽ ഏത് വേണമെങ്കിലും സൂര്യസംക്രമ സമയത്ത് ഭക്തിയോടെ ജപിക്കാവുന്നതാണ്.

സൂര്യഗായത്രി, ധ്യാനം, അഷ്ടോത്തരം
ഈ സംക്രമ വേളയിലും വെള്ളിയാഴ്ച രാവിലെയും സൂര്യഗായത്രി, ധ്യാനം, അഷ്ടോത്തരം എന്നിവ ജപിക്കുന്നത് ഉത്തമമാണ് സംക്രമ ദിവസം മാത്രമല്ല എല്ലാ ദിവസവും രാവിലെ ശരീര ശുദ്ധി വരുത്തി, ഉദിച്ച് ഒരു മണിക്കൂറിനുള്ളില്‍ കിഴക്കോട്ടു തിരിഞ്ഞു നിന്ന് ഏകാഗ്രതയോടെ സൂര്യഗായത്രി, ധ്യാനം, അഷ്ടോത്തരം എന്നിവ മുടങ്ങാതെ ജപിക്കുന്നവർക്ക് അളവറ്റ തരത്തിൽ ആത്മവിശ്വാസം വര്‍ദ്ധിക്കും. അവർക്ക് ഇറങ്ങിത്തിരിക്കുന്ന എല്ലാക്കാര്യങ്ങളും വിജയകരമായി പൂർത്തിയാക്കാനാകും. ഇത് അനേക ലക്ഷം ഭക്തരുടെ അനുഭവമാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന സൂര്യ ഗായത്രിയും, ധ്യാനവും, അഷ്ടോത്തരവും കേൾക്കാം :

അനിൽ വെളിച്ചപ്പാടൻ ,
മൊബൈൽ: + 919497134134
ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം,
കരുനാഗപ്പള്ളി

ALSO READ

Story Summary: Significance and rituals of Kumbha Ravi Sankramapooja on February 13, 2026

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?