2026 ഫെബ്രുവരി 14, ശനി
കലിദിനം 1872620
കൊല്ലവർഷം 1201 കുംഭം 02
(കൊല്ലവർഷം 1201കുംഭം 0൨)
തമിഴ് വർഷം വിശ്വവസു മാശി 02
ശകവർഷം 1947 മാഘം 25
ഉദയം 06.44 അസ്തമയം 06.33 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 49 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 11 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 09.41 am to 11.09 am (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 06.44 am to 08.12 am (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)
യമഗണ്ഡകാലം 02.07 pm to 03.35 pm (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വ ഉച്ചത്തിൽ ചൊവ്വയ്ക്കു മൗഢ്യം വ്യാഴത്തിനു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അവിട്ടത്തിൽ (അവിട്ടം ഞാറ്റുവേല) ചൊവ്വ തിരുവോണത്തിൽ ബുധൻ ചതയത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ ചതയത്തിൽ ശനി ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ
ALSO READ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.40 വരെ മകരം പകൽ 08.25 വരെ കുംഭം പകൽ 10.13 വരെ മീനം പകൽ 11.58 വരെ മേടം പകൽ 02.02 വരെ എടവം വൈകിട്ട് 04.13 വരെ മിഥുനം തുടർന്ന് കർക്കടകം
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.20 pm to 06.45 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.06 am to 05.55 am
പ്രാതഃസന്ധ്യ 05.30 am to 06.45 am
സായംസന്ധ്യ 06.23 pm to 07.37 pm
ഇന്നത്തെ നക്ഷത്രം
വൈകിട്ട് 06.16 വരെ പൂരാടം തുടർന്ന് ഉത്രാടം
തിഥി ദൈർഘ്യം
പകൽ 04.02 വരെ കൃഷ്ണപക്ഷ ദ്വാദശി തുടർന്ന് ത്രയോദശി
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ഇല്ല തിഥി: കൃഷ്ണ ത്രയോദശി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ഇല്ല
ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
പൂയം, ആയില്യം, തൃക്കേട്ട, വിശാഖം, ചിത്തിര
ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
പൂയം, അനിഴം, ചോതി, അത്തം, പൂരം, പൂരുരുട്ടാതി, ഉത്രട്ടാതി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക
മൃത്യുദോഷം
വൈകിട്ട് 06.16 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണവർധനവിനും ദിന ദോഷങ്ങൾ ശമിക്കാനും ഭൂതനാഥനായ ശ്രീ ധർമ്മശാസ്താവിനെ ഭജിക്കുക.
ഒരു ധർമ്മ ശാസ്താ സ്തുതി:
ശതമുഖപാലക ശാന്തിവിദായക
ശത്രുവിനാശക ശുദ്ധതനോ
തരുനികരാലയ ദീനകൃപാലയ
താപസമാനസ ദീപ്തതനോ
ഹരിഹരസംഭവ പദ്മസമുദ്ഭവ
വാസവ ശംബവ സേവ്യതനോ
ജയ ജയ ഹേ ശബരീഗിരി മന്ദിര
സുന്ദര പാലയ മാമനിശം
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: അരി, നെയ്യ് ഇവ ദാനം ചെയ്യുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കറുപ്പ്, കടും നീലം പ്രതികൂല നിറം ചുവപ്പ്.
ശനി പീഡകൾ മാറാൻ
ഇന്ന് ശനിയാഴ്ച. ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക.
നീലാഞ്ജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.