മേടം രാശി
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ): ദീർഘകാലമായി അലട്ടിയിരുന്ന രോഗാവസ്ഥയിൽ നിന്ന് മോചനം ലഭിക്കും. ആരോഗ്യം വീണ്ടെടുക്കുകയും ഉന്മേഷം വർധിക്കുകയും ചെയ്യും. ജീവിതത്തിന്റെ പല തലങ്ങളിലും പുതിയ ഉൾക്കാഴ്ചകൾ ലഭിക്കുന്ന ദിവസമായിരിക്കും ഇന്ന്.
ഇടവം രാശി
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി): ഔദ്യോഗിക മേഖലയിൽ അതീവ ജാഗ്രത പുലർത്തുക. സർക്കാരിൽ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് അഴിമതി ആരോപണങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇത് സാമൂഹിക അപമാനത്തിനും കടുത്ത മാനസിക സമ്മർദ്ദത്തിനും കാരണമായേക്കാം.
മിഥുനം രാശി
(മകയിരം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽ): ബന്ധങ്ങളിൽ വിള്ളലുകൾ വീഴാൻ സാധ്യതയുള്ളതിനാൽ സംസാരത്തിൽ നിയന്ത്രണം വേണം. ദീർഘകാല സുഹൃത്തുക്കളുമായി അകൽച്ച ഉണ്ടാകാം. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവങ്ങൾക്കെതിരെ കരുതിയിരിക്കുക.
കർക്കടകം രാശി
(പുണർതം അവസാന കാൽ, പൂയം, ആയില്യം): തൊഴിൽ രംഗത്ത് വലിയ പുരോഗതിയും അംഗീകാരവും ലഭിക്കും. കീർത്തി വർദ്ധിക്കും. പഴയ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കണ്ടുമുട്ടാനും അവരോടൊപ്പം യാത്രകൾ പോകാനോ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനോ ഉള്ള അവസരം ലഭിക്കും.
ചിങ്ങം രാശി
(മകം, പൂരം, ഉത്രം ആദ്യ കാൽ): ആത്മവിശ്വാസവും ധൈര്യവും പ്രകടമാക്കുന്ന ദിവസമാണ്. ഏത് കാര്യത്തിലും പോസിറ്റീവായി ഇടപെടാനും അതിൽ വിജയിക്കാനും സാധിക്കും. വാഹന ഭാഗ്യം, ഇഷ്ടഭക്ഷണം, നല്ല സുഹൃത്തുക്കളുടെ സഹായം എന്നിവ ഇന്ന് നിങ്ങളെ തേടിയെത്തും.
കന്നി രാശി
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി): നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. അപവാദങ്ങൾക്കും മാനഹാനിക്കും സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. അമിത ആഡംബരം സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് വഴിയൊരുക്കും.
ALSO READ
തുലാം രാശി
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ): പ്രിയപ്പെട്ടവരുടെ ആരോഗ്യസ്ഥിതിയോ വിയോഗമോ നിങ്ങളെ മാനസികമായി തളർത്തിയേക്കാം. നിസ്സാര കാര്യങ്ങളിൽ വാക്കുതർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മാനസികമായ വ്യാകുലതകൾ വർധിക്കുന്ന സമയമായതിനാൽ ക്ഷമയോടെയിരിക്കുക.
വൃശ്ചികം രാശി
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട): കൃഷി, മൃഗസംരക്ഷണം തുടങ്ങിയ ബിസിനസ്സുകളിൽ വലിയ ലാഭം പ്രതീക്ഷിക്കാം. പുതിയ പങ്കാളികൾ ബിസിനസ്സിൽ വന്നുചേരും. മുടങ്ങിക്കിടന്ന വസ്തുവകകൾ കൈവശം വരാനോ ബാങ്ക് ലോണുകൾ ലഭിക്കാനോ സാധ്യതയുണ്ട്.
ധനു രാശി
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ): നിയമപരമായ കാര്യങ്ങളിൽ തിരിച്ചടികൾ നേരിടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. അന്യരെ സഹായിക്കാൻ കാണിക്കുന്ന താല്പര്യം ചിലപ്പോൾ നിങ്ങൾക്ക് തന്നെ ദോഷകരമായി ഭവിച്ചേക്കാം.
മകരം രാശി
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി): ജോലിയിൽ സ്ഥാനക്കയറ്റമോ ശമ്പള വർദ്ധനവോ ലഭിക്കാൻ അനുകൂലമായ സമയമാണ്. തൊഴിലില്ലാത്തവർക്ക് അർഹമായ ജോലി ലഭിക്കും. വിലപിടിപ്പുള്ള സമ്മാനങ്ങൾ ലഭിക്കാനും സാധ്യത കാണുന്നു.
കുംഭം രാശി
(അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ): ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ദുർപ്രവൃത്തികളിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. ശത്രുക്കളുടെ നീക്കങ്ങൾ ദോഷകരമായി ബാധിക്കാനും വ്യവഹാരങ്ങളിൽ തിരിച്ചടി ഉണ്ടാവാനും സാധ്യതയുണ്ട്.
മീനം രാശി
(പൂരൂരുട്ടാതി അവസാന കാൽ, ഉതൃട്ടാതി, രേവതി): ഉന്നത പദവിയിലുള്ള വ്യക്തികളെ കാണാനും അവരുമായി ബന്ധം സ്ഥാപിക്കാനും അവസരം ലഭിക്കും. ഇത് നിങ്ങളുടെ കരിയറിലും സാമൂഹിക ജീവിതത്തിലും വലിയ നേട്ടങ്ങൾ കൊണ്ടുവരും.
www.aijothisham.com ,
Mobile : +91 96456 11008
aijothisham@gmail.com
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.