മേടം രാശി
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)
മാർക്കറ്റിംഗ്, വാഹന മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച വിറ്റുവരവും സാമ്പത്തിക ലാഭവും പ്രതീക്ഷിക്കാം. കുടുംബത്തിലേക്ക് പുതിയൊരു അംഗം കടന്നുവരാൻ സാധ്യതയുള്ളതിനാൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും.
ഇടവം രാശി
(കാർത്തിക അവസാന മുക്കാൽ , രോഹിണി, മകയിരം ആദ്യ പകുതി)
വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉപരിപഠനത്തിനോ ജോലിക്കോ ഉള്ള മികച്ച അവസരങ്ങൾ ലഭിക്കും. കുടുംബത്തിലെ അടുത്ത ബന്ധുക്കളുടെ വിവാഹം പോലുള്ള ശുഭകാര്യങ്ങൾക്ക് നേതൃത്വം നൽകാൻ നിങ്ങൾക്ക് അവസരം ലഭിക്കും.
മിഥുനം രാശി
(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ)
അകാരണമായ ഭയവും അസ്വസ്ഥതയും മനസ്സിനെ അലട്ടിയേക്കാം. പ്രധാനപ്പെട്ട രേഖകളോ വസ്തുക്കളോ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. അനാവശ്യമായ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ശ്രമിക്കണം.
ALSO READ
കർക്കടകം രാശി
(പുണർതം അവസാന കാൽ, പൂയം, ആയില്യം)
പഴയ ശത്രുക്കൾ സുഹൃത്തുക്കളായി മാറുന്ന അപ്രതീക്ഷിത സാഹചര്യങ്ങൾ ഉണ്ടായേക്കാം. എങ്കിലും അമിതമായി വിശ്വസിക്കാതെ ജാഗ്രത പുലർത്തുക. വിദ്യാഭ്യാസ കാര്യങ്ങളിൽ ചില തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്.
ചിങ്ങം രാശി
(മകം, പൂരം, ഉത്രം ആദ്യ കാൽ)
മനസ്സിന് സംതൃപ്തി നൽകുന്ന ഭക്ഷണവും ജീവിത സാഹചര്യങ്ങളും ലഭിക്കും. അനുയോജ്യനായ ജീവിതപങ്കാളിയെ കണ്ടെത്താൻ സാധിക്കും. പുതിയ സുഹൃദ്ബന്ധങ്ങൾ നിങ്ങളുടെ സന്തോഷം വർദ്ധിപ്പിക്കും.
കന്നി രാശി
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)
ബിസിനസ്സിൽ പുതിയതും ലാഭകരവുമായ സാധ്യതകൾ തുറക്കപ്പെടും. സാമ്പത്തിക നേട്ടങ്ങൾക്ക് വഴി തെളിയുന്ന ദിവസമായതിനാൽ ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കുക.
തുലാം രാശി
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ)
ഉറക്കക്കുറവും മാനസികമായ വിഷമവും അനുഭവപ്പെട്ടേക്കാം. പങ്കാളിയെ അനാവശ്യമായി സംശയിക്കുന്നത് ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തിയേക്കാം. ഉദരസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആരോഗ്യത്തിൽ ശ്രദ്ധിക്കുക.
വൃശ്ചികം രാശി
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട)
പങ്കാളിയുമായോ അവരുടെ ബന്ധുക്കളുമായോ തർക്കങ്ങൾക്ക് സാധ്യതയുണ്ട്. വിട്ടുവീഴ്ചാ മനോഭാവം കാണിക്കുന്നത് പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. സങ്കടകരമായ വാർത്തകൾ കേൾക്കാൻ ഇടയുണ്ട്.
ധനു രാശി
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ)
ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാനും ജീവിത സൗഭാഗ്യങ്ങൾ വന്നുചേരാനും സാധ്യതയുണ്ട്. ആഗ്രഹിച്ച കാര്യങ്ങൾ തടസ്സമില്ലാതെ നടക്കുന്നത് വഴി മനഃസന്തോഷം ലഭിക്കും.
മകരം രാശി
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)
ശത്രുക്കളിൽ നിന്നുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സംസാരത്തിൽ മിതത്വം പാലിക്കുക. അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് വിദ്വേഷം ക്ഷണിച്ചുവരുത്തിയേക്കാം. മൗനം പലപ്പോഴും ഗുണം ചെയ്യും.
കുംഭം രാശി
(അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ)
എതിരാളികളെ പരാജയപ്പെടുത്താനും അവരുടെ കുതന്ത്രങ്ങളെ മറികടക്കാനും നിങ്ങൾക്ക് സാധിക്കും. സ്ത്രീകളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നല്ല പിന്തുണയും സഹായവും ലഭിക്കുന്ന ദിവസമാണിന്ന്.
മീനം രാശി
(പൂരൂരുട്ടാതി അവസാന കാൽ, ഉത്തൃട്ടാതി, രേവതി)
അലസത മൂലം ജോലികൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. അനാവശ്യമായ ചിന്തകൾ മനസ്സിന്റെ സമാധാനം നശിപ്പിച്ചേക്കാം. ആഡംബര വസ്തുക്കൾക്കായി പണം ചെലവാക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാകും.
www.aijothisham.com ,
Mobile : +91 96456 11008
aijothisham@gmail.com
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.