Tuesday, February 24, 2026
Tuesday, February 24, 2026
Home » ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചാൽ വിവാഹ തടസം അകറ്റാം

ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചാൽ വിവാഹ തടസം അകറ്റാം

by ബീനാരഞ്ജിനി
0 comments

ആറ്റുകാൽ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടായ പൊങ്കാല വിവാഹ തടസം അകലാൻ ഏറ്റവും ഉത്തമമാണെന്ന് താന്ത്രിക – ജ്യോതിഷ ആചാര്യനും ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ
മുൻ മേൽശാന്തിയുമായ ഡോ എൻ വിഷ്ണുനമ്പൂതിരി പറഞ്ഞു. പൊട്ടും താലിയും സാരിയും ആറ്റുകാൽ അമ്മയുടെ നടയ്ക്ക് വയ്ക്കുക ദേവീമാഹാത്മ്യാർച്ചന നടത്തുക എന്നിവയും വിവാഹ തടസ്സങ്ങൾ മാറാൻ നല്ലതാണെന്ന് ഡോ വിഷ്ണുനമ്പൂതിരി വെളിപ്പെടുത്തി.

“പെൺകുട്ടികൾ ശിവക്ഷേത്രദർശനം നടത്തി തിങ്കളാഴ്ച ദിവസം വ്രതമെടുക്കുന്നത് മംഗല്യതടസം അകലാനും മംഗല്യസിദ്ധിക്കും ഗുണകരമാണ്. ചെങ്ങന്നൂർ ദേവിയുടെ നിർമ്മാല്യദർശനം, പുഷ്പാഞ്ജലി എന്നിവ വിവാഹതടസം അകലാൻ വിശേഷപ്പെട്ട വഴിപാടാണ്. ഏതൊരു ദേവീക്ഷേത്രത്തിലും ദേവീമാഹാത്മ്യ അർച്ചന നടത്തുന്നതും ദേവീമാഹാത്മ്യം പാരായണം ചെയ്യുന്നതും വിവാഹതടസം അകറ്റും.”

പലരുടെയും ധാരണ ചൊവ്വ ദോഷമാണ് വിവാഹകാര്യത്തിൽ വില്ലനാകുന്നത് എന്നാണ്. എന്നാൽ ചൊവ്വ മാത്രമാണ് വില്ലൻ എന്നു കരുതുന്നത് ശരിയല്ല. എല്ലാ ദോഷവും ദോഷം തന്നെയാണ്. പല തരത്തിലുള്ള വിവാഹതടസങ്ങളിൽ ഒന്ന് മാത്രമാണ് ചൊവ്വാദോഷം. ഈ ദോഷ പരിഹാരത്തിന് ആദിത്യനും ചൊവ്വയ്ക്കും ഗ്രഹശാന്തി ഹോമം നടത്തുയാണ് ആദ്യം വേണ്ടത്. സുബ്രഹ്മണ്യനാണ് ചൊവ്വയുടെ ദേവത. സുബ്രഹ്മണ്യനെയും ഭദ്രകാളിയെയുമാണ് പ്രീതിപ്പെടുത്തേണ്ടത്. പവിഴമാണ് രത്‌നം. പവിഴം ധരിക്കുകയും ദാനം ചെയ്യുകയും വേണം. പഞ്ചഭൂതങ്ങളിൽ അഗ്‌നിയെയാണ് ചൊവ്വ പ്രതിനിധീകരിക്കുന്നത്. ഗ്രഹശാന്തി ഹോമത്തിനൊപ്പം നെയ് ദാനം ചെയ്യുന്നതും തടസം അകറ്റും. ഭഗവതിക്ക് നെയ്‌വിളക്ക് തെളിക്കുന്നതും നല്ലതാണ്. ദുർഗ്ഗാദേവിയുടെയും സുബ്രഹ്മണ്യന്റെയും ഏതെങ്കിലും നാമം നിത്യവും ജപിക്കുകയും വേണം.

ചൊവ്വാഴ്ച വ്രതമെടുക്കുന്നത് ചൊവ്വദോഷത്തിന് ഉത്തമപരിഹാരമാണ്. ഓരോരുത്തരുടെയും ജാതകം വ്യത്യസ്തമാണ്. സ്വന്തം ജാതകങ്ങളിലുള്ളതാണ് അനുഭവത്തിൽ വരുന്നത്. അതിനാൽ വിവാഹം വൈകുന്നവർ അതിന് പ്രത്യേക കാരണമുണ്ടോ എന്ന് ഒരു നല്ല ജ്യോത്സനെ കണ്ട് ജാതകം പരിശോധിപ്പിച്ച് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വേണ്ടതു ചെയ്താൽ തീർച്ചയായും ഫലമുണ്ടാകും. ഇത്തരം പരിശോധനയ്ക്ക് ശേഷം മതി ക്ഷേത്രവഴിപാടുകൾ . എന്തൊക്കെ വഴിപാടുകൾ ആണ് വേണ്ടതെന്ന് ജ്യോത്സ്യർ പറഞ്ഞു തരും – വിവാഹ തടസ്സങ്ങൾ എങ്ങനെ മാറ്റം എന്ന ചോദ്യത്തിന് മറുപടിയായി ഡോ വിഷ്ണുനമ്പൂതിരി പറഞ്ഞു. (ഡോ എൻ വിഷ്ണു നമ്പൂതിരിയുടെ മൊബൈൽ: 93491 58999)

Story Summary: Pongala offering to Attukal Amma as a way to remove obstacles to marriage

Highlights
പൊട്ടും താലിയും സാരിയും ആറ്റുകാൽ
നടയ്ക്ക് വച്ച് പ്രാർത്ഥിച്ചാൽ വിവാഹം നടക്കും

ALSO READ

ദേവീമാഹാത്മ്യ അർച്ചന, ദേവീമാഹാത്മ്യം
പാരായണം വിവാഹതടസം അകറ്റും

ദുർഗ്ഗാദേവിയുടെയും സുബ്രഹ്മണ്യന്റെയും
നാമം നിത്യവും ജപിക്കുന്നത് നല്ലത്

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?