മേടം രാശി
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിറഞ്ഞ ദിവസമായിരിക്കും. ആരോഗ്യസ്ഥിതി തൃപ്തികരമായി തുടരും. ദാമ്പത്യ ഐക്യം, വാഹനഭാഗ്യം, ധനനേട്ടം എന്നിവയ്‌ക്കൊപ്പം കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാനും സാധ്യതയുണ്ട്.
ഇടവം രാശി
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)
ജീവിതപങ്കാളിയുമായും മക്കളുമായും അഭിപ്രായവ്യത്യാസങ്ങൾക്കോ കലഹങ്ങൾക്കോ സാധ്യതയുണ്ട്. തൊഴിൽ തടസ്സം, ധനക്ലേശം, മനഃസമാധാനക്കുറവ് എന്നിവ അലട്ടിയേക്കാം. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക.
മിഥുനം രാശി
(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ)
ബന്ധുക്കളുമായും കുടുംബാംഗങ്ങളുമായും തർക്കങ്ങൾ ഉണ്ടാകാതെ നോക്കണം. പ്രിയപ്പെട്ടവരുടെ ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ ചിന്താകുലനാക്കിയേക്കാം. ഉറക്കക്കുറവും മനസ്സിന് വിഷമവും അനുഭവപ്പെടാൻ സാധ്യതയുള്ള ദിവസമാണ്.
കർക്കടകം രാശി
(പുണർതം അവസാന കാൽ, പൂയം, ആയില്യം)
സ്ഥാനപ്രാപ്തിയും ആരോഗ്യ വർദ്ധനവും ഈ ദിവസത്തിന്റെ പ്രത്യേകതകളാണ്. നല്ല സുഹൃത്തുക്കളെ ലഭിക്കാനും അവരോടൊപ്പം സമയം ചെലവഴിക്കാനും സാധിക്കും. കലാകാരന്മാർക്ക് അവാർഡുകളോ സമ്മാനങ്ങളോ ലഭിക്കാൻ അനുകൂലമായ സമയമാണ്.
ചിങ്ങം രാശി
(മകം, പൂരം, ഉത്രം ആദ്യ കാൽ)
നിങ്ങളുടെ ധൈര്യപൂർവ്വമായ നിലപാടുകൾ മറ്റുള്ളവരെ അത്ഭുതപ്പെടുത്തും. തൊഴിൽപരമായ വിജയവും സാമ്പത്തിക ഉന്നതിയും ഉണ്ടാകും. പുതിയ ആഭരണങ്ങളോ അലങ്കാര വസ്തുക്കളോ വാങ്ങാൻ അവസരം ലഭിക്കും.
കന്നി രാശി
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)
നിങ്ങളെക്കുറിച്ചുള്ള മോശമായ പ്രചരണങ്ങൾ അവസാനിക്കുകയും നല്ല പേര് സമ്പാദിക്കുകയും ചെയ്യും. അപ്രതീക്ഷിതമായി സമ്മാനങ്ങളോ വിശേഷപ്പെട്ട ആഭരണങ്ങളോ ലഭിക്കാൻ യോഗമുള്ള സുദിനമാണിത്.
ALSO READ
തുലാം രാശി
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ)
ദാമ്പത്യ ജീവിതത്തിലോ സന്താനങ്ങളുടെ കാര്യത്തിലോ അസ്വാരസ്യങ്ങൾ ഉണ്ടാകാം. തൊഴിൽ രംഗത്ത് തടസ്സങ്ങളും ശത്രുക്കളിൽ നിന്നുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കാം. ജലസംബന്ധമായ അപകടങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക.
വൃശ്ചികം രാശി
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട)
സമ്പത്തും പ്രശസ്തിയും വർദ്ധിക്കുന്ന കാലമാണ്. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജനപ്രീതിയും അംഗീകാരവും ലഭിക്കും. വിലപിടിപ്പുള്ള സമ്മാനങ്ങളോ ആഭരണങ്ങളോ കൈവശം വന്നുചേരാൻ സാധ്യതയുണ്ട്.
ധനു രാശി
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ)
ഉയർന്ന ഔദ്യോഗിക പദവികൾ ലഭിക്കാൻ സാധ്യതയുണ്ട്. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ തിരിച്ചുവരികയും കുടുംബത്തിൽ സന്തോഷം നിറയുകയും ചെയ്യും. സർക്കാർ/അർദ്ധ സർക്കാർ മേഖലയിൽ ഉള്ളവർക്ക് അധികാരമുള്ള പുതിയ ജോലി ലഭിക്കാം.
മകരം രാശി
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)
ബിസിനസ്സിൽ പുരോഗതി ഉണ്ടാകുമെങ്കിലും സാമ്പത്തിക നഷ്ടങ്ങൾ ഇടയ്ക്കിടെ സംഭവിക്കാം. ശത്രുഭയവും ആരോഗ്യ പ്രശ്നങ്ങളും അലട്ടിയേക്കാം. അനാവശ്യ ബന്ധങ്ങൾ വഴി മാനഹാനി ഉണ്ടാകാതെ ശ്രദ്ധിക്കുക.
കുംഭം രാശി
(അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ)
അവിഹിത ബന്ധങ്ങൾ കുടുംബത്തിലെ സമാധാനം നശിപ്പിക്കാൻ ഇടയുണ്ട്. ശാരീരികമായ ക്ഷീണവും ആരോഗ്യപരമായ ബുദ്ധിമുട്ടുകളും അനുഭവപ്പെടാം. മാനസികമായി ഉറച്ച തീരുമാനങ്ങൾ എടുക്കേണ്ട സമയമാണ്.
മീനം രാശി
(പൂരൂരുട്ടാതി അവസാന കാൽ, ഉത്തൃട്ടാതി, രേവതി)
കുടുംബത്തിൽ സമാധാനവും ഐശ്വര്യം ഉണ്ടാകും. ആരോഗ്യനില മെച്ചപ്പെടുകയും തൊഴിൽരംഗത്ത് വിജയം കൈവരിക്കുകയും ചെയ്യും. ശത്രുക്കളെ പരാജയപ്പെടുത്താൻ സാധിക്കും. സ്ത്രീ സുഹൃത്തുക്കളോടൊപ്പം സന്തോഷകരമായി സമയം ചെലവഴിക്കും.
www.aijothisham.com ,
Mobile : +91 96456 11008
aijothisham@gmail.com
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.