മേടം രാശി
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)
ഏറെക്കാലമായി കാണാതിരുന്ന പ്രിയ സുഹൃത്തുക്കളുമായി ഒത്തുചേരാൻ ഇന്ന് അവസരമുണ്ടാകും. അവരിൽ നിന്ന് അപ്രതീക്ഷിത സഹായങ്ങളും പിന്തുണയും ലഭിക്കും. ഒരു പഴയ സുഹൃത്ത് വഴി പുതിയ ബിസിനസ്സ് സംരംഭങ്ങളിലേക്ക് ക്ഷണം ലഭിക്കാൻ സാധ്യതയുണ്ട്.
ഇടവം രാശി
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)
ആരോഗ്യപരമായ ആശങ്കകൾക്ക് അറുതിയാകും. പുതിയ ചികിത്സാ രീതികൾ പരീക്ഷിക്കുന്നതിലൂടെ ദീർഘകാലമായുള്ള അസുഖങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും. ശാരീരികമായ ഉന്മേഷം തിരികെ ലഭിക്കുന്ന ദിവസമാണിത്.
മിഥുനം രാശി
(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ)
നിയമപരമായ തർക്കങ്ങളിലും കേസുകളിലും തിരിച്ചടികൾ നേരിടാൻ സാധ്യതയുണ്ട്. പ്രധാനപ്പെട്ട രേഖകൾ കൈമോശം വരാതെ ശ്രദ്ധിക്കുക. കുടുംബത്തിലും പങ്കാളിയുമായും ചെറിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കാൻ ഇടയുണ്ട്.
കർക്കടകം രാശി
(പുണർതം അവസാന കാൽ, പൂയം, ആയില്യം)
കാര്യങ്ങൾ നാളത്തേക്ക് മാറ്റിവെക്കുന്ന സ്വഭാവം ഇന്ന് നിങ്ങൾക്ക് നല്ല അവസരങ്ങൾ നഷ്ടപ്പെടുത്തിയേക്കാം. വാത-പിത്ത-ഉദര സംബന്ധമായ അസുഖമുള്ളവർ ഭക്ഷണകാര്യത്തിൽ അതീവ ജാഗ്രത പുലർത്തണം, അല്ലാത്തപക്ഷം ആരോഗ്യസ്ഥിതി മോശമായേക്കാം.
ചിങ്ങം രാശി
(മകം, പൂരം, ഉത്രം ആദ്യ കാൽ)
കുടുംബത്തിൽ പ്രിയപ്പെട്ടവരുടെ വിവാഹ നിശ്ചയം പോലുള്ള മംഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. സഹോദരങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകും. വിലപിടിപ്പുള്ള സമ്മാനങ്ങൾ ലഭിക്കാൻ യോഗമുള്ള സുദിനമാണിത്.
കന്നി രാശി
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)
സംസാരത്തിൽ നിയന്ത്രണം പാലിച്ചില്ലെങ്കിൽ അനാവശ്യ ശത്രുത ക്ഷണിച്ചുവരുത്തും. അമിതമായ കോപം ഒഴിവാക്കുന്നത് നന്നായിരിക്കും. പ്രിയപ്പെട്ടവരുടെ വിയോഗമോ അതുപോലുള്ള സങ്കടകരമായ വാർത്തകളോ മനസ്സിനെ അസ്വസ്ഥമാക്കിയേക്കാം.
ALSO READ
തുലാം രാശി
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ)
അമ്മയിൽ നിന്നോ മാതൃബന്ധുക്കളിൽ നിന്നോ സാമ്പത്തികവും മാനസികവുമായി വലിയ പിന്തുണ ലഭിക്കും. പുതിയ വാഹനം, വീട്, ആഭരണങ്ങൾ എന്നിവ സ്വന്തമാക്കാൻ അനുകൂലമായ സാഹചര്യങ്ങൾ വന്നുചേരും.
വൃശ്ചികം രാശി
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട)
അനാവശ്യമായ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കുക. മൈഗ്രേൻ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഇന്ന് കൂടുതൽ ശ്രദ്ധിക്കണം. ജോലിയിൽ സ്ഥാനമാറ്റത്തിനോ സ്ഥലമാറ്റത്തിനോ സാധ്യതയുണ്ട്. കാര്യതടസ്സവും മനഃക്ലേശവും അനുഭവപ്പെട്ടേക്കാം.
ധനു രാശി
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ)
എല്ലാ അർത്ഥത്തിലും ഗുണകരമായ ദിവസമാണിത്. കുടുംബസുഖം, സാമ്പത്തിക നേട്ടം, ഉന്നത പദവി എന്നിവ ലഭിക്കും. വിവാഹ കാര്യങ്ങളിൽ തീരുമാനമാകും. മത്സരപരീക്ഷകൾ എഴുതിയവർക്ക് ജോലിയിൽ പ്രവേശിക്കാനുള്ള ഉത്തരവ് ലഭിക്കാൻ സാധ്യതയുണ്ട്.
മകരം രാശി
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)
ദമ്പതികൾക്കിടയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ സാധിക്കും. അപരിചിതരായ വ്യക്തികളിൽ നിന്ന് പോലും ഇന്ന് സഹായങ്ങളും ഗുണകരമായ അനുഭവങ്ങളും പ്രതീക്ഷിക്കാം.
കുംഭം രാശി
(അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ)
അമിതമായ ആത്മവിശ്വാസം ഇന്ന് വിനയായേക്കാം, അതിനാൽ എടുത്തുചാട്ടം ഒഴിവാക്കുക. അനാവശ്യ ചെലവുകൾ വർദ്ധിക്കുന്നത് സാമ്പത്തിക പിരിമുറുക്കത്തിന് കാരണമാകും. ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവർ ഇന്ന് നിയന്ത്രണം പാലിക്കുന്നത് നന്നായിരിക്കും.
മീനം രാശി
(പൂരൂരുട്ടാതി അവസാന കാൽ, ഉതൃട്ടാതി, രേവതി)
മാതൃസ്ഥാനത്തുള്ളവരുടെ കാര്യത്തിൽ ചില സങ്കടകരമായ അനുഭവങ്ങൾ ഉണ്ടായേക്കാം. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ജാഗ്രത വേണം; മുറിവോ ചതവോ സംഭവിക്കാൻ സാധ്യതയുണ്ട്. രക്തസംബന്ധമായോ ചർമ്മ സംബന്ധമായോ ഉള്ള അസുഖങ്ങൾ ശ്രദ്ധിക്കുക.
www.aijothisham.com ,
Mobile : +91 96456 11008
aijothisham@gmail.com
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്ത്തകള്ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.