Sunday, March 8, 2026
Sunday, March 8, 2026
Home » ശിവശങ്കര ദുരിതഹര  സ്തോത്രം ജപിക്കുക

ശിവശങ്കര ദുരിതഹര  സ്തോത്രം ജപിക്കുക

0 comments

2026 മാർച്ച് 08, ഞായർ
കലിദിനം 1872642
കൊല്ലവർഷം 1201കുംഭം 24
(കൊല്ലവർഷം 1201കുംഭം 24 )
തമിഴ് വർഷം വിശ്വവസു മാശി 24
ശകവർഷം 1947 ഫാൽഗുനം 17

ഉദയം 06.35 അസ്തമയം 06.35 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 00മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 00 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 05:05 pm to 06:35 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 03:35 pm to 05:05 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 12:35 pm to 02:05 pm
(ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്കും ബുധനും മൗഢ്യം ബുധനും വ്യാഴത്തിനും വക്രം ശുക്രൻ ഉച്ചത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂരുരുട്ടാതിയിൽ (പൂരുരുട്ടാതി ഞാറ്റുവേല) ചൊവ്വ ചതയത്തിൽ ബുധൻ പൂരൂരുട്ടാതിയിൽ വ്യാഴം പുണർതത്തിൽ ശുക്രൻ ഉത്രട്ടാതി ശനി ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.00 വരെ കുംഭം പകൽ 08.41 വരെ മീനം പകൽ 10.32 വരെ മേടം പകൽ 12.05 വരെ എടവം വൈകിട്ട് 02.47 വരെ മിഥുനം വൈകിട്ട് 04:53 വരെ കർക്കടകം തുടർന്ന് ചിങ്ങം

ALSO READ

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.20 pm to 06.45 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.06 am to 05.55 am
പ്രാതഃസന്ധ്യ 05.30 am to 06.45 am
സായംസന്ധ്യ 06.23 pm to 07.37 pm

ഇന്നത്തെ നക്ഷത്രം
കാലത്ത് 01:32 വരെ ചോതി തുടർന്ന് വിശാഖം

തിഥി ദൈർഘ്യം
രാത്രി 09:11 വരെ കൃഷ്ണപക്ഷ പഞ്ചമി തുടർന്ന് ഷഷ്ഠി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: വിശാഖം തിഥി: കൃഷ്ണപക്ഷ പഞ്ചമി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ചോതി

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ: അത്തം, പൂരം, ആയില്യം, പുണർതം, ഉത്രാടം,

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ;
ചിത്തിര, ഉത്രം, മകം, പൂയം, തിരുവാതിര

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽ പരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം. ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം, പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരു വർഷക്കാലം ജന്മനക്ഷത്ര ദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ്

ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനയ്ക്കും ദിനദോഷങ്ങൾ ശമിക്കാനും ശിവശങ്കര ദുരിതഹര സ്തോത്രം ജപിക്കുക:
വിജിതേന്ദ്രിയവിബുധാർച്ചിത
വിമലാംബുജചരണ
ഭവനാശന ഭയനാശന
ഭജിതാംഗിതഹൃദയ
ഫണിഭൂഷണ മുനിവേഷണ
മദനാന്തക ശരണം
ഹരശങ്കര ശിവശങ്കര
ഹര മേ ഹര ദുരിതം
ത്രിപുരാന്തക ത്രിദശേശ്വര
ത്രിഗുണാത്മക ശംഭോ
വൃഷവാഹന വിഷദൂഷണ
പതിതോദ്ധര ശരണം
കനകാസന കനകാംബര
കലിനാശന ശരണം
ഹരശങ്കര ശിവശങ്കര
ഹര മേ ഹര ദുരിതം

ലാൽ – കിതാബ് നിർദ്ദേശം
ലാൽ – കിതാബ് പരിഹാരം: പ്രഭാത ഭക്ഷണത്തോടൊപ്പം ഒരു പച്ച നെല്ലിക്ക കഴിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചുവപ്പ്, കാഷായ നിറം, ഓറഞ്ച്. പ്രതികൂല നിറം: കറുപ്പ്, നീല

രവി പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ,
പിതൃദോഷമുള്ളവർ , അഹിതമായ
ഭക്ഷണ രീതി അവലംബിച്ചവർ , മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ പീഡാഹര സ്തോത്രം ചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഗ്രഹാണാമാദിരാദിത്യോ
ലോകരക്ഷണ കാരക:
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ രവി:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?