അഭിഷേക പ്രിയനാണ് സുബ്രഹ്മണ്യ
ഭഗവാൻ. പാല്‍, പനിനീര്‍, എണ്ണ, നെയ്യ്, തൈര്, പഞ്ചാമൃതം, ഇളനീര്‍, ഭസ്മം, ജലം, ശർക്കര, ചന്ദനം എന്നിവയെല്ലാം കൊണ്ട് അഭിഷേകം നടത്തുന്നു.
ഭഗവാന് ഏറ്റവും പ്രിയം പഞ്ചാമൃതമാണ്.
ആഗ്രഹസാഫല്യമാണ് പഞ്ചാമൃതം അഭിഷേകത്തിന്റെ ഫലം. അഞ്ച് വിശുദ്ധ പദാർത്ഥങ്ങളുടെ മിശ്രിതമാണ് പഞ്ചാമൃതം. ഇതിന്റെ പ്രധാന ചേരുവകൾ പാൽ, തൈര്, നെയ്യ്, തേൻ, പഞ്ചസാര അല്ലെങ്കിൽ കൽക്കണ്ടം, ശർക്കര എന്നിവയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ചേരുവകളിൽ ചെറിയ മാറ്റം കാണാറുണ്ട്. പഴം പ്രധാനമായ ഒരു ചേരുവയായി ഇവിടെ ഉപയോഗിക്കുന്നു
പഴനി മുരുകന് പ്രിയം പഞ്ചാമൃതം
മുരുകനും പഞ്ചാമൃതവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്, പ്രത്യേകിച്ച് മുരുകന്റെ ആറ് പടൈവീടുകളിൽ ഒന്നായ പഴനിയിൽ. ഇവിടെ മുരുകന് ഏറ്റവും പ്രിയപ്പെട്ട നൈവേദ്യവും പ്രധാന അഭിഷേക ദ്രവ്യവും പഞ്ചാമൃതമാണ്. പഴനി മുരുകൻ്റെ വിഗ്രഹത്തിൽ അഭിഷേകം ചെയ്ത ശേഷം ഭക്തർക്ക് പ്രസാദമായി നൽകുന്ന പഞ്ചാമൃതം ലോക പ്രസിദ്ധമാണ്. ഇതിന് ഭൗമസൂചിക അഥവാ ജി ഐ ടാഗ് പദവി ലഭിച്ചിട്ടുണ്ട്. പഴനിയിലെ മുരുക വിഗ്രഹം സിദ്ധനായ ഭോഗർ നവപാഷാണത്തിൽ ഒരുക്കിയതാണ്. ഈ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്ന പഞ്ചാമൃതം ഔഷധഗുണമുള്ളതായി മാറുന്നുവെന്നും പല രോഗങ്ങളും ഭേദമാക്കാൻ സഹായിക്കുമെന്നും വിശ്വാസമുണ്ട്.
പഴനിയിലെ പഞ്ചാമൃതത്തിൽ ഉപയോഗിക്കുന്നത് പഴനി കുന്നുകളിൽ മാത്രം വളരുന്ന, ജലാംശം കുറഞ്ഞ ‘വിരൂപാക്ഷി’ ഇനം വാഴപ്പഴമാണ്. ഇത് പഞ്ചാമൃതം ദീർഘകാലം കേടുകൂടാതെ ഇരിക്കാൻ സഹായിക്കുന്നു.
വാഴപ്പഴം, ശർക്കര, നെയ്യ്, തേൻ, ഏലയ്ക്ക എന്നിവയാണ് പഴനിയിലെ
പഞ്ചാമൃതത്തിൻ്റെ അഞ്ച് പ്രധാന ചേരുവകൾ. ഇവ കൂടാതെ ഈന്തപ്പഴം, കൽക്കണ്ടം എന്നിവയും രുചിക്കായി ചേർക്കാറുണ്ട്. മുരുകാരാധനയിൽ പഞ്ചാമൃത അഭിഷേകം നടത്തുന്നത്
ആഗ്രഹ സാഫല്യത്തിന് പുറമെ
ജീവിതവിജയത്തിനും മനഃശാന്തിക്കും ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു.
അഭിഷേകദ്രവ്യങ്ങൾ, ഫലം
പഞ്ചാമൃതത്തിന് പുറമെ പനിനീര്‍, പാൽ, നെയ്, ഇളനീർ എന്നിവയും മുരുകന് അഭിഷേകത്തിന് ധാരാളമായി
ഉപയോഗിക്കുന്നു. പനിനീര്‍ കൊണ്ട് അഭിഷേകം നടത്തിയാല്‍ മനഃസുഖവും പാല്‍, നെയ്യ്, ഇളനീര്‍ എന്നിവ കൊണ്ട് ശരീരസുഖവും തൈര് കൊണ്ട് സന്താനലാഭവും എണ്ണ കൊണ്ട് രോഗനാശവും ചന്ദനാഭിഷേകത്താൽ ധനാഭിവൃദ്ധിയും ജലാഭിഷേകം നടത്തിയാൽ മന:ശാന്തിയും ശർക്കരാഭിഷേകത്താൽ ശത്രുവിജയവും ഫലമാണ്. സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദീപം തെളിക്കുക, എണ്ണസമര്‍പ്പിക്കുക, നെയ്‌വിളക്ക് നടത്തുക മുതലായവ കുജദോഷത്തിന് ഉത്തമ പരിഹാര മാര്‍ഗ്ഗമാണ്.
മൂലമന്ത്രം
ഓം വചത് ഭുവേ നമഃ
സുബ്രഹ്മണ്യ ഗായത്രി
സനൽക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹേ
തന്നോ സ്‌കന്ദഃ പ്രചോദയാത്
ALSO READ
ഷണ്മുഖമന്ത്രം
ഓം നമഃ ഷൺമുഖായ
രുദ്രസുതായ സുന്ദരാംഗായ
കുമാരായ ശുഭ്രവർണ്ണായ നമഃ
Highlights
പഴനി മുരുകൻ്റെ പഞ്ചാമൃതം രോഗങ്ങൾ ഭേദമാക്കുമെന്ന് വിശ്വസിക്കുന്നു
നെയ്‌വിളക്ക് തെളിക്കുക
കുജദോഷത്തിന് ഉത്തമ പരിഹാരം
പനിനീര്‍ കൊണ്ട് അഭിഷേകം നടത്തിയാല്‍ മനഃസുഖം
Story Summary: Significance of Panchamrit and other Abhisheka offerings to Lord Murugan
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.