Friday, March 13, 2026
Friday, March 13, 2026
Home » മീനസംക്രമം:  പൂജാമുറിയിൽ ദീപം തെളിച്ച് പ്രാർത്ഥിക്കുക; ഞായറാഴ്ച രാവിലെ ക്ഷേത്ര ദർശനം നടത്തുക

മീനസംക്രമം:  പൂജാമുറിയിൽ ദീപം തെളിച്ച് പ്രാർത്ഥിക്കുക; ഞായറാഴ്ച രാവിലെ ക്ഷേത്ര ദർശനം നടത്തുക

0 comments


കുംഭം രാശിയിൽ നിന്ന് സൂര്യൻ മീനം രാശിയിൽ പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് മീന സംക്രമം.
1201 കുംഭം 30-ാം തീയതി (2026 മാർച്ച് 15) ഞായറാഴ്ച തുടങ്ങുന്ന രാത്രി 1:02 ന് ഉത്രാടം നക്ഷത്രം നാലാം പാദത്തിൽ മകരക്കൂറിലാണ് മീന സംക്രമം നടക്കുക. സൂര്യദേവൻ മീനം രാശിയിലേക്ക് പ്രവേശിക്കുന്ന ഈ വിശിഷ്ട മുഹൂർത്തം ഇത്തവണ ശനിയാഴ്ച അർദ്ധരാത്രി പിന്നിടുന്ന സമയത്താണ്. ഈ സമയത്ത് വീട്ടിലെ പൂജാമുറിയിൽ ദീപം തെളിക്കുന്നത് പുണ്യപ്രദമാണ്. സംക്രമം ഉത്രാടം നക്ഷത്രത്തിൽ നടക്കുന്നതിനാൽ ഈ നക്ഷത്രക്കാരും മകരക്കൂറിൽ ജനിച്ചവരും സംക്രമ ദോഷപരിഹാരത്തിന് പ്രത്യേകം വഴിപാടുകൾ നടത്തണം. സംക്രമം കഴിഞ്ഞ് വരുന്ന ഞായറാഴ്ച രാവിലെ എല്ലാവരും ദോഷാധിക്യമുള്ള നക്ഷത്രക്കാർ പ്രത്യേകിച്ച് ദീപം തെളിച്ച് ഗണപതി, ആദിത്യൻ, ശിവൻ, വിഷ്ണു അവതാര മൂർത്തികൾ എന്നിവരെ പ്രാർത്ഥിക്കുന്നത് ഈ മാസം തടസ്സങ്ങൾ നീങ്ങാനും ശുഭകാര്യങ്ങൾ നടക്കാനും ഉത്തമമാണ്. ദാമ്പത്യ പ്രശ്നങ്ങൾ, രോഗങ്ങൾ, മനോവിഷമം, അപകടം എന്നിവ ഒഴിവാക്കാൻ സുദർശന മന്ത്രപുഷ്പാഞ്ജലി, ഹോമം, സുദർശന മന്ത്രജപം, മൃത്യുഞ്ജയ ഹോമം, മൃത്യുഞ്ജയ മന്ത്രജപം, ജലധാര എന്നിവ നടത്തുന്നത് നല്ലതാണ്. മീന സംക്രമം ആഗ്നേയപൂജയ്ക്കും സൂര്യപ്രീതികരമായ കർമ്മങ്ങൾക്കും വളരെ വിശേഷമാണ്.

ഞായറാഴ്ചയും സംക്രമവും
മീനസംക്രമം ഞായറാഴ്ച വരുന്നത് ജ്യോതിഷപരമായും ആചാരപരമായും ചില പ്രത്യേകതകളുള്ള ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ജ്യോതിഷത്തിൽ ഞായറാഴ്ച സൂര്യൻ്റെ ദിവസമായാണ് അറിയപ്പെടുന്നത്. സൂര്യൻ രാശി മാറുന്ന ദിവസം അഥവാ സംക്രമം ഞായറാഴ്ച തന്നെ വരുന്നത് സൂര്യൻ്റെ പ്രഭാവം വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. സൂര്യൻ ആരോഗ്യത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും കാരകനാണ്. അതിനാർ സൂര്യൻ്റെ ദിവസമായ ഞായറാഴ് സംക്രമം വരുന്നത് ആരോഗ്യപുരോഗതിയും മാനസികമായ ഊർജ്ജവും നൽകുമെന്നാണ് വിശ്വാസം.
ഈ ദിവസം സൂര്യദേവനെ പ്രീതിപ്പെടുത്തുന്നതിനായി ആദിത്യഹൃദയം ആദിത്യ അഷ്ടോത്തരം എന്നിവ ജപിക്കുന്നതും, സൂര്യക്ഷേത്ര ദർശനം നടത്തുന്നതും ഉത്തമമായി കരുതപ്പെടുന്നു. ഒഴിവാക്കാറുണ്ടെങ്കിലും, ഞായറാഴ്ചയിലെ ഈ സംക്രമം ഈശ്വരഭജനത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. വിഷ്ണു സഹസ്രനാമത്തിന്റെ ധ്യാനം, നാരായണ കവചം, എന്നിവ ഈ ദിവസം ജപിക്കുന്നത് ഗുണകരമാണ്. ഉദയ സൂര്യനെ നോക്കി ആദിത്യജപം, മാസത്തിൽ ഒരു ഞായറാഴ്ച ആദിത്യപൊങ്കാല, ശ്രീകൃഷ്ണന് പാല്പായസം എന്നിവ നടത്തുന്നതും ഉത്തമം.

ആദിത്യ സ്തുതി
അസ്യ ശ്രീ ആദിത്യഹൃദയ
മഹാമന്ത്രസ്യ അഗസ്തീശ്വര ഭഗവാൻ ഋഷി: അനുഷ്ടുപ്പ് ഛന്ദ:
ശ്രീ ആദിത്യാത്‌മാ
സൂര്യനാരായണോ ദേവത:

സൂര്യം സുന്ദര ലോകനാഥമമൃതം വേദാന്ത സാരം ശിവം
ജ്ഞാനം ബ്രഹ്മമയം സുരേശമമലം ലോകൈക ചിത്തം സ്വയം

ഇന്ദ്രാദിത്യ നരാധിപം സുരഗുരും ത്രൈലോക്യവന്ദ്യം
വിഷ്ണു ബ്രഹ്മ ശിവ സ്വരൂപ
ഹൃദയേന വന്ദേ സദാ ഭാസ്കരം

ഭാനോ ഭാസ്കര മാർത്താണ്ഡ
ഛണ്ഡ രശ്മേ ദിവാകരോ
ആയുരാരോഗ്യ ഐശ്വര്യം.
വിദ്യാം ദേഹി നമോസ്തുതേ.

ALSO READ

അന്യത ശരണം നാസ്തി
ത്വമേവ ശരണം മമ .
തസ്മാദ് കാരുണ്യ ഭാവേന
രക്ഷ രക്ഷ മഹാപ്രഭോ

ശിവശക്തി കവച മന്ത്രം
ഹ്രീം ഓം ഹ്രീം നമഃ ശിവയ (108 ഉരു ജപം)

ആദിത്യഅഷ്ടോത്തരം
മണക്കാട് ഗോപൻ ആലപിച്ച
ആദിത്യ ഗായത്രി, ധ്യാനം, അഷ്ടോത്തരം
കേൾക്കാം :

ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: +91 9847475559

Story Summary: Importance of Meena Ravi Sankraman

Highlights
സൂര്യ സംക്രമ സമയത്ത് വീട്ടിലെ പൂജാമുറിയിൽ ദീപം തെളിക്കുന്നത് പുണ്യപ്രദമാണ്

ഉത്രാടം നക്ഷത്രക്കാരും മകരക്കൂറിൽ ജനിച്ചവരും സംക്രമ ദോഷപരിഹാര നടത്തണം

സൂര്യൻ്റെ ദിവസമായ ഞായറാഴ്ച സംക്രമം
വരുന്നതിനാൽ പ്രാർത്ഥനയ്ക്ക് ഇരട്ടി ഫലം കിട്ടും

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?