മേടം രാശി
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)
തൊഴിൽ രംഗത്ത് നിങ്ങൾ ചെയ്യുന്ന പ്രയത്നങ്ങൾക്ക് അർഹമായ അംഗീകാരം ലഭിക്കും. പുതിയ തൊഴിലവസരങ്ങൾ നിങ്ങളെ തേടിയെത്താൻ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതിയും നേട്ടങ്ങളും പ്രതീക്ഷിക്കാം.
ഇടവം രാശി
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)
ജോലിഭാരം വർദ്ധിക്കുന്ന ഒരു ദിവസമായിരിക്കും. അമിതമായ ജോലി കാരണം അവധിയെടുക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. ബാങ്ക് ലോൺ തിരിച്ചടവുകളിൽ കൃത്യനിഷ്ഠ പാലിക്കാൻ ബുദ്ധിമുട്ട് നേരിട്ടേക്കാം.
മിഥുനം രാശി
(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ)
പ്രതീക്ഷിക്കാത്ത ചില സാഹചര്യങ്ങളെ ഇന്ന് നേരിടേണ്ടി വരും. കുടുംബത്തിൽ സമാധാനക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ബിസിനസ്സ് രംഗത്ത് മാന്ദ്യം തുടരും. രാത്രികാല യാത്രകളിൽ അതീവ ജാഗ്രത പാലിക്കുക.
കർക്കടകം രാശി
(പുണർതം അവസാന കാൽ, പൂയം, ആയില്യം)
ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുള്ള ദിവസമാണ്. യുവാക്കൾക്ക് സ്ഥിരമായ ഒരു ജോലി കണ്ടെത്താൻ സാധിക്കും. വിവാഹകാര്യങ്ങളിൽ തീരുമാനമാകാനും ഇഷ്ടപ്പെട്ട പങ്കാളിയെ ലഭിക്കാനും യോഗമുണ്ട്. ഭാഗ്യം കൂടെയുണ്ടാകും.
ചിങ്ങം രാശി
(മകം, പൂരം, ഉത്രം ആദ്യ കാൽ)
സാമ്പത്തിക ഇടപാടുകൾക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനോ സംസാരിക്കാനോ അവസരം ലഭിക്കും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. പങ്കാളിയുമായി നല്ല നിമിഷങ്ങൾ പങ്കിടും.
കന്നി രാശി
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)
പ്രിയപ്പെട്ടവരോട് കാര്യങ്ങൾ തുറന്നു പറയുന്നതിൽ ചില തടസ്സങ്ങൾ നേരിടാം. സാമ്പത്തിക ഇടപാടുകളിൽ സമ്മർദ്ദം വർദ്ധിക്കാൻ ഇടയുണ്ട്. വാഹനം ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തുക.
ALSO READ
തുലാം രാശി
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
മനസ്സിൽ അകാരണമായ ചില ഭയങ്ങൾ നിഴലിച്ചേക്കാം. വ്യാപാരികൾ നിയമപരമായ രേഖകളിലും ഇടപാടുകളിലും അതീവ ശ്രദ്ധ പുലർത്തണം. ആരോഗ്യ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്. വിഷ ഭയത്തിന് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.
വൃശ്ചികം രാശി
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട)
നിങ്ങളുടെ മുൻകാല അനുഭവ സമ്പത്ത് പല കാര്യങ്ങളിലും തുണയാകും. യുവാക്കൾക്ക് പുതിയ തൊഴിൽ മേഖലകളിൽ അവസരം ലഭിക്കും. സമൂഹത്തിൽ നിന്ന് ബഹുമാനം ലഭിക്കാനും പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും സാധ്യതയുണ്ട്.
ധനു രാശി
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ)
ബിസിനസ്സ് വിപുലീകരണത്തിനായി ബാങ്ക് ലോണുകൾക്ക് അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. ഭൂമിയിലോ കെട്ടിടങ്ങളിലോ നിക്ഷേപം നടത്തുന്നതിന് മുൻപ് നിയമവശങ്ങൾ കൃത്യമായി പരിശോധിക്കാൻ ശ്രദ്ധിക്കുക.
മകരം രാശി
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)
വളരെ സന്തോഷകരമായ ഒരു ദിവസമായിരിക്കും ഇന്ന്. കാര്യങ്ങൾ ചിട്ടയോടെ നടപ്പിലാക്കി ലക്ഷ്യത്തിലെത്താൻ നിങ്ങൾക്ക് സാധിക്കും. ഉദ്യോഗാർത്ഥികൾക്ക് ആഗ്രഹിച്ച ജോലി ലഭിക്കാൻ സാധ്യതയുണ്ട്. എതിരാളികളെ പരാജയപ്പെടുത്താൻ സാധിക്കും.
കുംഭം രാശി
(അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ)
പല കാര്യങ്ങളിലും തടസ്സങ്ങൾ അനുഭവപ്പെടാൻ ഇടയുണ്ട്. മാനസികമായ ആശയക്കുഴപ്പങ്ങൾ കാരണം ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കില്ല. വരുമാനം ഉണ്ടാവുമെങ്കിലും അപ്രതീക്ഷിത ചെലവുകൾ ബജറ്റിനെ ബാധിച്ചേക്കാം.
മീനം രാശി
(പൂരൂരുട്ടാതി അവസാന കാൽ, ഉത്തൃട്ടാതി, രേവതി)
തൊട്ടതെല്ലാം പൊന്നാകുന്ന ദിവസമായിരിക്കും. എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും. ഭാഗ്യം അനുകൂലമായി നിൽക്കുന്നതിനാൽ കഠിനാധ്വാനത്തിന് ഇരട്ടി ഫലം ലഭിക്കും. സാമ്പത്തിക സ്ഥിതി ഭദ്രമായിരിക്കും.
www.aijothisham.com ,
Mobile : +91 96456 11008
aijothisham@gmail.com
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്ത്തകള്ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.