1201 മീനം 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. ഗോചരാൽ 1201 മീന രവിസംക്രമം ഇടവം, മിഥുനം തുലാം, മകരം കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലങ്ങൾ നൽകും:
മേടക്കൂറ്
(അശ്വതി, ഭരണി , കാർത്തിക 1/4)
വേണ്ടത്ര ചിന്തിക്കാതെ എടുക്കുന്ന തീരുമാനങ്ങളുടെ ഫലമായി അനർത്ഥങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക. പ്രധാനപ്പെട്ട തീരുമാനങ്ങളിൽ അറിവുള്ളവരോട് അഭിപ്രായം ആരായുന്നത് ഗുണം ചെയ്യും. വ്യാപാര വിപണന മേഖലകളിൽ മാന്ദ്യം ഉണ്ടാകും. ഗതിവിഗതികൾക്കനുസരിച്ച് സാഹചര്യങ്ങളെ അതിജീവിക്കേണ്ടതായി വരും. പണമിടപാടിൽ ജാഗ്രത വേണം. ഭാവിയെക്കുറിച്ചുള്ള ചിന്തകളാൽ മനസ്സ് അസ്വസ്ഥമാവാതെ നോക്കണം.
ഇടവക്കൂറ്
(കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
മാർഗ്ഗതടസ്സങ്ങൾ നീങ്ങി ആഗ്രഹസാഫല്യം ഉണ്ടാകും. ആത്മവിശ്വാസം, കാര്യനിർവ്വഹണ ശേഷി, ഉത്സാഹം, ഉൻമേഷം തുടങ്ങിയവ പുതിയ സ്ഥാനമാനങ്ങൾക്ക് വഴിയൊരുക്കും. പദ്ധതി സമർപ്പണം, പരീക്ഷ, ഇൻ്റർവ്യു തുടങ്ങിയവയിൽ വിജയിക്കും. സാമ്പത്തിക പുരോഗതിക്കും യോഗമുണ്ട്. സമൂഹത്തിലെ ഉന്നതരുമായി സൗഹൃദ ബന്ധത്തിൽ ഏർപ്പെടും. മറ്റുള്ളവരുടെ വിഷമാവസ്ഥയ്ക്ക് ശാശ്വത പരിഹാരം നിർദ്ദേശിക്കും.
മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടം ഉണ്ടാകും. പ്രതിസന്ധികളെ നിഷ്പ്രയാസം അതിജീവിക്കും. സന്തുഷ്ടമായ ഗാർഹികാന്തരീക്ഷം ഉണ്ടാകും. ഈശ്വരപ്രാർത്ഥനകളാലും ഔചിത്യമുള്ള സമീപനത്താലും ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കും. കടം കൊടുത്ത സംഖ്യ ഗഡുക്കളായി തിരിച്ചു ലഭിക്കും. മഹത് വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുന്നത് ആത്മാഭിമാനത്തിനും കീർത്തിക്കും വഴിയൊരുക്കും.
കർക്കടകക്കൂറ്
(പുണർതം 1/4 , പൂയ്യം , ആയില്യം)
അപ്രതീക്ഷിതമായ ചെലവുകളാൽ പണം കടം വാങ്ങേണ്ടതായി വരും. ദിനചര്യകളിൽ മാറ്റം വരുത്തുന്നതുവഴി ആരോഗ്യം വീണ്ടെടുക്കും. ആരോഗ്യ സുരംക്ഷണത്തിൻ്റെ ഭാഗമായി ദുഃശ്ശീലങ്ങൾ ഉപേക്ഷിക്കും. വിഷഭീതി ഉണ്ടാവാതെ സൂക്ഷിക്കണം. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. തൻമയത്വത്തോടു കൂടിയ പ്രതികരണം ലക്ഷ്യപ്രാപ്തിക്ക് ഉപകരിക്കും. ആദ്ധ്യാത്മിക ആത്മീയ ചിന്തകളും ഈശ്വരചിന്തകളും അനാവശ്യ വിചാരങ്ങളെ അതിജീവിക്കാൻ ഉപകരിക്കും.
ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1/4 )
ആരോഗ്യത്താൻ നന്നായി ശ്രദ്ധവേണം. വിദ്യാർത്ഥികൾക്ക് ഉദാസീന മനോഭാവവും ഉപേക്ഷാ മനസ്ഥിതിയും ഉണ്ടാകും. സ്വജനങ്ങളിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നു ചേരും. ഏതൊരു കാര്യങ്ങൾക്കും കൂടുതൽ അദ്ധ്വാനവും പ്രയത്നവും യാത്രാ ക്ലേശവും പരസഹായവും വേണ്ടി വരും. യാതൊരു കാരണവുമില്ലാതെ അസൂയാലുക്കൾ വർദ്ധിക്കും. അഹംഭാവം ഉപേക്ഷിക്കണം. പെട്ടെന്നുള്ള ക്ഷോഭം ശത്രുക്കളെ സൃഷ്ടിക്കും.
ALSO READ
കന്നിക്കൂറ്
(ഉത്രം 3/4 , അത്തം ചിത്തിര 1/2)
നിസ്സാരകാര്യങ്ങൾക്കു പോലും വെപ്രാളവും പരിഭ്രമവും പ്രകടിപ്പിക്കും. മനസ്സിലെ അശുഭ ചിന്തകൾ കളയണം. ദുർവ്യയം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കർമ്മ രംഗത്ത് അലസത വരാതെ നോക്കണം. അസൂയാലുക്കളുടെ കുപ്രചരണത്താൽ മനോവിഷമം തോന്നും. ഗുരു ജനാഭിപ്രായങ്ങളെ വക വെയ്ക്കാതെ സ്വയം ചെന്നിറങ്ങുന്ന കാര്യങ്ങളിൽ തടസ്സം നേരിട്ടേക്കാം. അന്വേഷിച്ചറിയാതെ ഒരു തൊഴിലും ഏറ്റെടുക്കരുത്. വാക്കുകളിൽ മിതത്വം പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം.
തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
സന്താനങ്ങളുമായി ഒത്തു ചേരാനും ഒന്നിച്ചു താമസിക്കുവാനുള്ള അവസരം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് തൊഴിലന്വേഷണത്തിന് അനുയോജ്യ സമയമാണ്. ശരിയാവണ്ണം ആലോചിച്ചതിനു ശേഷമെ ഏതൊരു കാര്യത്തിനും ഇറങ്ങിത്തിരിക്കാവൂ. വിവാഹകാര്യങ്ങളിൽ അന്വേഷണം വന്നു കൊണ്ടിരിക്കും. ഗൃഹത്തിലെ സുഖസൗകര്യങ്ങൾ കൂടും. മാതാപിതാക്കളിൽ നിന്ന് നിർല്ലോപമായ സഹായവും സഹകരണവും ലഭിക്കും.
വൃശ്ചികക്കൂറ്
(വിശാഖം 1/4 , അനിഴം , തൃക്കേട്ട)
പ്രത്യേക കാരണങ്ങൾ ഇല്ലാതെ മാനസിക പിരിമുറുക്കം വർദ്ധിക്കും. കൂടുതൽ സമയം ജപം ചെയ്യുക. ജോലിയിൽ ഉത്തരവാദിത്വം വർദ്ധിക്കും. കർമ്മരംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ഗൃഹനിർമ്മാണത്തിൽ തടസ്സം വരാതെ നോക്കണം. ഉദരസംബന്ധമായ അസുഖം ശ്രദ്ധിക്കണം. പകർച്ചവ്യാധികൾ പിടപ്പെടാതിരിക്കാനും ശ്രദ്ധ വേണം. അടുത്ത ചില സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവാം. അത് വിരോധത്തിന് ഇടയാക്കുമെന്നതിനാൽ സംസാരത്തിൽ നിയന്ത്രണം പാലിക്കുക.
ധനുക്കൂറ്
(മൂലം , പൂരാടം , ഉത്രാടം 1/4)
അകാരണമായ തടസ്സങ്ങൾ തെറ്റിദ്ധാരണകൾ നേത്രരോഗം മുതലായവയ്ക്ക് സാധ്യത. ദാമ്പത്യ ജീവിതത്തിൽ കലഹം ഉണ്ടാവാതെ നോക്കണം. എല്ലാവരോടും സഹാനുഭൂതിയോടെ പെരുമാറണം. സഹായികളായി നിന്നവരോട് രമ്യതയിൽ പെരുമാറുക. അല്ലെങ്കിൽ അവരും ശത്രുക്കളാകാനും ഇടയായേക്കും. അനാവശ്യ തർക്കങ്ങളിൽ ഇടപ്പെടാതിരിക്കുക ആഡംബരം കുറക്കണം.
മകരക്കൂറ്
(ഉത്രാടം 3/4 തിരുവോണം, അവിട്ടം 1/2)
ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം വന്നു ചേരും. സാമ്പത്തിക ഭദ്രതയും കുടുംബാഭിവൃദ്ധിയും കാണുന്നു. പൈതൃക സ്വത്തുകൾ കൈവരിക്കാൻ ഇടവരും. ചിട്ടിയിൽ നിന്നും ധനം ലാഭിക്കാം. സർക്കാർ സഹായങ്ങളുടെ ലഭ്യതയും കാണുന്നു. പൊതുജനോപകാരപ്രദങ്ങളായ കാര്യങ്ങളോ സേവനങ്ങളോ ചെയ്യേണ്ടതായി വരും. വിമർശനങ്ങളോട് നല്ല രീതിയിൽ പ്രതികരിക്കും.
കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പൊതു പ്രവർത്തകർക്ക് ചില എതിർപ്പുകൾ ഉണ്ടായേക്കും. അനാവശ്യ ചിന്തകൾ മനസ്സിനെ വ്യാകുലപ്പെടുത്തും. ദുഷ്പേരുകൾ ഉണ്ടാക്കാതെ ശ്രദ്ധിക്കണം. ഈശ്വരാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കണം. വാഹനം അഗ്നി ഇവ മൂലം അപകടം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം. അനുഭവജ്ഞാനമുള്ളവരുടെ നിർദ്ദേശം സ്വീകരിക്കാതെ ബൃഹത് പദ്ധതിയിൽ പണം മുടക്കരുത്. വാഗ് വാദങ്ങളിൽ നിന്നും പിൻമാറുകയാണ് നല്ലത്.
മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി രേവതി )
വിദ്യാർത്ഥികൾ അലസത വെടിയണം. ചെലവിനങ്ങളിൽ നിയന്ത്രണം വേണം. വരവും ചെലവും പൊരുത്തപ്പെട്ടു പോകാൻ വളരെ പ്രയാസപ്പെടും. നിസ്സാര കാര്യങ്ങൾക്കുള്ള ദുർവാശി ഉപേക്ഷിക്കണം. ആരേയും അമിതമായി വിശ്വസിക്കരുത്. കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുവാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കണം. സന്താനങ്ങളുടെ കാര്യത്തിലും ആരോഗ്യകാര്യത്തിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
ജ്യോതിഷി പ്രഭാസീന സി പി
ഫോൺ: + 91 9961442256
Email ID: prabhaseenacp@gmail.com
This month 1201 Meenam for you Predictions by Prabha Seena
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്ത്തകള്ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.