മേടം രാശി
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)
ഇന്ന് നിർണ്ണായകമായ ചില തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. ആരോഗ്യനില മെച്ചപ്പെടുകയും നിലവിലുണ്ടായിരുന്ന രോഗങ്ങൾ ഭേദമാകുകയും ചെയ്യും. അപ്രതീക്ഷിതമായ സമ്മാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. മാനസികമായ പിരിമുറുക്കങ്ങൾ ഒഴിഞ്ഞ് സമാധാനം കൈവരും.
ഇടവം രാശി
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതിഭാഗം)
വസ്തു സംബന്ധമായ കാര്യങ്ങളിൽ കുടുംബാംഗങ്ങളുമായി വാക്കുതർക്കത്തിന് സാധ്യതയുണ്ട്. കാര്യങ്ങൾ സംയമനത്തോടെ കൈകാര്യം ചെയ്യണം. നിയമപരമായ ഇടപാടുകളിൽ അതീവ ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും.
മിഥുനം രാശി
(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ)
ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ സാധിക്കുന്ന തരത്തിലുള്ള തൊഴിൽപരമായ മാറ്റങ്ങൾ ഉണ്ടാകും. കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും. ഈ രാശിക്കാർക്ക് ഇന്ന് ദൈവാനുഗ്രഹം അനുകൂലമായിരിക്കും.
കർക്കടകം രാശി
(പുണർതം അവസാന കാൽ, പൂയം, ആയില്യം)
മാനസിക സമ്മർദ്ദങ്ങൾ കുറയുകയും മനസ്സിന് സംതൃപ്തി ലഭിക്കുകയും ചെയ്യും. ഉല്ലാസയാത്രകൾക്കും പുതിയ സ്ഥലങ്ങൾ സന്ദർശിക്കാനും അവസരം ലഭിക്കും. അംഗീകാരങ്ങളും അവാർഡുകളും നിങ്ങളെ തേടിയെത്താൻ യോഗമുണ്ട്.
ചിങ്ങം രാശി
(മകം, പൂരം, ഉത്രം ആദ്യ കാൽ)
അപരിചിതരായ സ്ത്രീകളുമായി ഇടപഴകുമ്പോൾ ജാഗ്രത പാലിക്കുക. അവരിൽ നിന്ന് ധനനഷ്ടത്തിനോ അപവാദങ്ങൾക്കോ സാധ്യതയുണ്ട്. ഉദരസംബന്ധമായ അസുഖങ്ങൾ വരാൻ ഇടയുള്ളതിനാൽ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കുക.
കന്നി രാശി
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)
രോഗാദി ദുരിതങ്ങൾ വർദ്ധിക്കാനും ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാനഹാനിയോ സാമ്പത്തിക നഷ്ടമോ വരാതെ നോക്കണം. വരവിനേക്കാൾ കൂടുതൽ ചെലവ് വരാൻ ഇടയുണ്ട്.
ALSO READ
തുലാം രാശി
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ)
പുതിയ വസ്ത്രങ്ങൾ ലഭിക്കാനും സുഖസൗകര്യങ്ങൾ അനുഭവിക്കാനും യോഗമുണ്ട്. ബന്ധുസമാഗമം, രുചികരമായ ഭക്ഷണം, കാര്യവിജയം എന്നിവയുണ്ടാകും. സാമ്പത്തിക നേട്ടവും ഭൂമി സംബന്ധമായ ലാഭവും ഈ ദിവസത്തിന്റെ പ്രത്യേകതയാണ്.
വൃശ്ചികം രാശി
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട)
അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. സമ്മാനങ്ങളും പാരിതോഷികങ്ങളും ലഭിക്കാൻ ഇടയുണ്ട്. സന്താനഭാഗ്യം, പ്രശസ്തി, ഉന്നത സ്ഥാനമാനങ്ങൾ എന്നിവ ലഭിക്കും. നിയമപരമായ തർക്കങ്ങളിൽ വിജയം സുനിശ്ചിതമാണ്.
ധനു രാശി
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ)
ജീവിതപങ്കാളിയുമായി നിസ്സാര കാര്യങ്ങൾക്ക് കലഹിക്കാൻ സാധ്യതയുണ്ട്. കോടതി കേസുകളിൽ തിരിച്ചടികൾ ഉണ്ടായേക്കാം. ഉദര സംബന്ധമായ അസുഖങ്ങളോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ അലട്ടാൻ സാധ്യതയുണ്ട്.
മകരം രാശി
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)
കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ഉള്ള വാക്കുതർക്കങ്ങൾ മനഃസമാധാനം നശിപ്പിച്ചേക്കാം. ഹൃദയസംബന്ധമായ അസുഖമുള്ളവർ ഇന്ന് ആരോഗ്യകാര്യത്തിൽ പ്രത്യേക ജാഗ്രത പാലിക്കണം. വികാരങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കുക.
കുംഭം രാശി
(അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ)
രോഗമുക്തിയും ശത്രുക്കളുടെ പരാജയവും ഈ ദിവസത്തെ പ്രത്യേകതയാണ്. കുടുംബ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. തൊഴിൽ രംഗത്ത് വിജയവും സാമ്പത്തികമായ ഉന്നതിയും പ്രതീക്ഷിക്കാം.
മീനം രാശി
(പൂരൂരുട്ടാതി അവസാന കാൽ, ഉത്തൃട്ടാതി, രേവതി)
ബന്ധുക്കളുമായി കലഹങ്ങൾക്കും തർക്കങ്ങൾക്കും സാധ്യതയുണ്ട്. അനാവശ്യ ബന്ധങ്ങൾ മൂലം മാനഹാനിയും ധനനഷ്ടവും ഉണ്ടായേക്കാം. ഉഷ്ണരോഗങ്ങൾ പിടിപെടാൻ ഇടയുള്ളതിനാൽ ആരോഗ്യത്തിൽ ശ്രദ്ധ വേണം.
www.aijothisham.com ,
Mobile : +91 96456 11008
aijothisham@gmail.com
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.