വാസ്തുശാസ്ത്രപ്രകാരം ഗൃഹത്തിൽ മുകളിലെ നിലയിലേക്ക് സ്റ്റെയേഴ്സ് അഥവാ പടിക്കെട്ടുകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. അതിൽ ചിലത് വിശദീകരിക്കാം:
കയറുന്ന ദിശ
പടികൾ കയറിത്തുടങ്ങുന്നത് കിഴക്ക് നിന്നോ വടക്ക് നിന്നോ ആകുന്നത് ഉത്തമമാണ്. കിഴക്കോട്ട് നോക്കി കയറിത്തുടങ്ങുന്നത് ഏറ്റവും നല്ല കാര്യമാണ്. കിഴക്കോട്ട് കയറി വലത്തോട്ട് തിരിഞ്ഞ് പടിഞ്ഞാറോട്ട് നീങ്ങുന്നത് വാസ്തുപരമായി ഏറ്റവും ശരിയായ രീതിയാണ്. ഇത് വീട്ടിൽ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.
തിരിയുന്ന ദിശ
വാസ്തുപ്രകാരം സ്റ്റെയേഴ്സ് എപ്പോഴും വലത്തോട്ട് (പ്രദക്ഷിണമായി) വരുന്നതാണ് ഏറ്റവും ഉത്തമം. കിഴക്കോട്ട് കയറി പടിഞ്ഞാറോട്ട് തിരിയുന്നത് (അതായത് വലത്തോട്ട് തിരിഞ്ഞ് വരുന്നത്) പോസിറ്റീവ് ഊർജ്ജം നൽകും.
സ്റ്റെയേഴ്സിൻ്റെ സ്ഥാനം
ALSO READ
സ്റ്റെയർകേസ് വീടിന്റെ തെക്ക്, പടിഞ്ഞാറ് അല്ലെങ്കിൽ തെക്ക് – പടിഞ്ഞാറ് (കന്നിമൂല) ഭാഗങ്ങളിൽ വരുന്നതാണ് ഏറ്റവും നല്ലത്. വടക്ക്-കിഴക്ക് (ഈശാനകോൺ) ഭാഗത്ത് ഗോവണി വരുന്നത് ഒഴിവാക്കണം.
പടികളുടെ എണ്ണം
ഗോവണിയുടെ പടികളുടെ എണ്ണം എപ്പോഴും ഒറ്റസംഖ്യ (ഉദാഹരണത്തിന് 11, 15, 17, 21) ആയിരിക്കുന്നതാണ് കൂടുതൽ അഭികാമ്യം.
Story Summary: Vastu Rules for Staircase
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.