മേടം രാശി
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)
ഇന്ന് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്. ദിവസത്തിന്റെ തുടക്കത്തിൽ കാര്യവിജയം ഉണ്ടാകുമെങ്കിലും ഉച്ചകഴിയുന്നതോടെ അലസത അനുഭവപ്പെടും. മോശമായ കൂട്ടുകെട്ടുകൾ വഴി അപവാദങ്ങൾക്കും സാമ്പത്തിക നഷ്ടത്തിനും സാധ്യതയുണ്ട്.
ഇടവം രാശി
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)
ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് മുക്തി ലഭിക്കും. സൽപ്രവൃത്തികൾ ചെയ്യാനും സമൂഹത്തിൽ നിന്ന് നല്ല പേര് കേൾപ്പിക്കാനും സാധിക്കും. ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിൽ ഭാഗ്യം കടാക്ഷിക്കാൻ സാധ്യതയുണ്ട്.
മിഥുനം രാശി
(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ) മിശ്രഫലങ്ങൾ അനുഭവപ്പെടുന്ന ദിവസമാണ്. രാവിലത്തെ സമയങ്ങളിൽ സർവ്വ കാര്യവിജയം ഉണ്ടാകുമെങ്കിലും ഉച്ചയ്ക്ക് ശേഷം ചെലവ് വർദ്ധിക്കുകയും സാമ്പത്തിക നിയന്ത്രണം ആവശ്യമായി വരികയും ചെയ്യും.
കർക്കടകം രാശി
(പുണർതം അവസാന കാൽ, പൂയം, ആയില്യം)
കുടുംബത്തോടൊപ്പം ശുഭകർമ്മങ്ങളിൽ പങ്കുചേരും. കഠിനാധ്വാനത്തിലൂടെയും ആത്മാർത്ഥമായ പരിശ്രമത്തിലൂടെയും ഏറ്റെടുക്കുന്ന ഏത് കാര്യത്തിലും വിജയം കൈവരിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.
ചിങ്ങം രാശി
(മകം, പൂരം, ഉത്രം ആദ്യ കാൽ)
ദിവസത്തിന്റെ ആദ്യ പകുതിയിൽ ഭാഗ്യക്കുറവും അനാവശ്യമായ അലച്ചിലും അനുഭവപ്പെട്ടേക്കാം. എന്നാൽ ഉച്ചയ്ക്ക് ശേഷം കാര്യങ്ങൾ അനുകൂലമാവുകയും തടസ്സങ്ങൾ നീങ്ങുകയും ചെയ്യും.
കന്നി രാശി
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)
ദഹനസംബന്ധമായോ ആമാശയ സംബന്ധമായോ ഉള്ള അസുഖങ്ങൾ അലട്ടാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരിൽ നിന്ന് വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായേക്കാം. ഔദ്യോഗിക രേഖകളിലോ ചെക്കുകളിലോ ഒപ്പിടുമ്പോൾ ചതിക്കുഴികളിൽ വീഴാതെ ശ്രദ്ധിക്കുക.
ALSO READ
തുലാം രാശി
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ)
ഇന്ന് സമ്മിശ്രമായ അനുഭവങ്ങളായിരിക്കും. ദിവസത്തിന്റെ തുടക്കത്തിൽ സാമ്പത്തിക നേട്ടവും ബിസിനസ്സിൽ പുരോഗതിയും ഉണ്ടാകുമെങ്കിലും ഉച്ചയ്ക്ക് ശേഷം ആരോഗ്യപരമായ അസ്വസ്ഥതകൾ നേരിടാൻ സാധ്യതയുണ്ട്.
വൃശ്ചികം രാശി
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട)
കുടുംബത്തിൽ സന്തോഷം നിലനിൽക്കും. സൈനിക മേഖലയിലോ രാഷ്ട്രീയത്തിലോ ഉള്ളവർക്ക് ശത്രുക്കളുടെ ശല്യം കുറയും. സാമ്പത്തിക നേട്ടവും തൊഴിൽപരമായ വിജയവും ഈ ദിവസത്തിന്റെ പ്രത്യേകതകളാണ്.
ധനു രാശി
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ)
ജോലിസ്ഥലത്തെ തടസ്സങ്ങൾ മാനസിക സമ്മർദ്ദത്തിന് കാരണമാകും. തലവേദനയോ നാഡീസംബന്ധമായ അസ്വസ്ഥതകളോ ഉണ്ടായേക്കാം. മറ്റുള്ളവരുമായി സംസാരിക്കുമ്പോഴും ഇടപഴകുമ്പോഴും അതീവ ജാഗ്രത പാലിക്കുന്നത് ഉചിതമായിരിക്കും.
മകരം രാശി
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)
ശാരീരിക ക്ഷീണവും ആരോഗ്യ പ്രശ്നങ്ങളും അനുഭവപ്പെടാം. വരവിനേക്കാൾ ചെലവ് കൂടുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാകും. സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ദോഷാനുഭവങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക.
കുംഭം രാശി
(അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ)
സ്ഥാനമാനങ്ങൾ ലഭിക്കാനും ആരോഗ്യം മെച്ചപ്പെടാനും യോഗമുണ്ട്. നല്ല സുഹൃത്തുക്കളുടെ സഹായം ലഭിക്കും. കലാകാരന്മാർക്ക് പുരസ്കാരങ്ങളോ അംഗീകാരങ്ങളോ ലഭിക്കാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
മീനം രാശി
(പൂരൂരുട്ടാതി അവസാന കാൽ, ഉത്തൃട്ടാതി, രേവതി)
ബന്ധുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും വലിയ തോതിലുള്ള സഹായസഹകരണങ്ങൾ ലഭിക്കും. സമൂഹത്തിൽ കീർത്തി വർദ്ധിക്കും. സ്ത്രീകളുമായി നല്ല ബന്ധം പുലർത്താനും സാമൂഹിക ബന്ധങ്ങൾ മെച്ചപ്പെടുത്താനും സാധിക്കും.
Daily astrology predictions March 23
Aries (Medam): The day will bring mixed results. While the morning looks promising for success, you may feel lazy by the afternoon. Be careful of bad company, as it could lead to defamation or financial loss.
Taurus (Edavam): You will find relief from long-standing illnesses, and your health will improve. A good day for social work and earning a good reputation. Success in lotteries or lucky draws is possible.
Gemini (Mithunam): Expect mixed results today. The start of the day brings success in all tasks, but after noon, expenses are likely to rise significantly.
Cancer (Karkidakam): You will attend auspicious events with your family. Sincere efforts will lead to success in any venture you undertake. A calm and peaceful atmosphere will prevail at home.
Leo (Chingam): The first half of the day might feel unlucky or involve unnecessary wandering. However, the situation will turn favorable starting in the afternoon, and obstacles will clear.
Virgo (Kanni): Those with stomach or gastric issues should be very careful. You might face bitter experiences from close ones. Exercise extreme caution while signing any important documents to avoid being cheated.
Libra (Thulam): A day of mixed experiences. While the morning brings financial gains and business success, you may face health-related issues after midday.
Scorpio (Vrischikam): Domestic happiness and benefits from relatives are indicated. Those in the military or politics will see a decrease in trouble from rivals. Financial gains and career success are on the cards.
Sagittarius (Dhanu): Work-related stress might affect your mental peace. Headaches or nervous system-related discomfort could arise. Be very cautious and tactful while interacting with others.
Capricorn (Makaram): Physical exhaustion and health distress are possible. Financial strain may occur as expenses exceed income. Be careful to avoid negative experiences related to women.
Aquarius (Kumbham): You are likely to gain honors, improved health, and good food. Luck is on your side, and you will share pleasant moments with your spouse and good friends. Artists may receive awards or gifts.
Pisces (Meenam): Expect great support and cooperation from family and relatives. This is a favorable time for social recognition and fame. Your social circles will expand, and interactions with women will be positive.
www.aijothisham.com ,
Mobile : +91 96456 11008
aijothisham@gmail.com
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്ത്തകള്ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.