Sunday, March 22, 2026
Sunday, March 22, 2026
Home » പൈങ്കുനി ഉത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും; ആറാട്ട് ഏപ്രിൽ രണ്ടിന്

പൈങ്കുനി ഉത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും; ആറാട്ട് ഏപ്രിൽ രണ്ടിന്

0 comments

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഈ വർഷത്തെ പൈങ്കുനി ഉൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. മാർച്ച് 24 ചൊവ്വാഴ്ചയാണ് വാർഷിക ഉത്സവമായ പൈങ്കുനി മഹോത്സവത്തിന്റെ തൃക്കൊടിയേറ്റ്. ഉത്സവത്തിന് രണ്ട് കൊടി ഉയർത്തും. വലിയ കൊടി പത്മനാഭസ്വാമിക്കും ചെറിയ കൊടി ശ്രീകൃഷ്ണ സ്വാമിക്കും ഉള്ളതാണെന്ന് സങ്കല്പം. ഉൽസവത്തിന് ഉപയോഗിക്കുന്ന കൊടികൾ എല്ലാവർഷവും പുതുതായി നിർമ്മിക്കുന്നതാണ്. മണികളോട് കൂടിയ കയറുകൾ കൊടികളിൽ കെട്ടി രണ്ടു ദേവന്മാരുടെയും നമ്പിമാർക്ക് കൈമാറും. ശുദ്ധീകരണ കർമ്മങ്ങൾക്ക് ശേഷം പുരോഹിതരാണ് തൃക്കൊടി ഉയർത്തിയത്. പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായി കിഴക്കേ നടയിൽ പഞ്ചപാണ്ഡവരുടെ കൂറ്റൻ പ്രതിമകൾ ഉയരും. മഴയുടെ ദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താനാണ് ഈ വിഗ്രഹങ്ങൾ സ്ഥാപിക്കുന്നത് എന്നാണ് വിശ്വാസം.
കൊടിയേറ്റിന് മുന്നോടിയായുള്ള പ്രസാദ ശുദ്ധി, ബിംബ ശുദ്ധി തുടങ്ങിയ ശുദ്ധീകരണ ചടങ്ങുകൾ മാർച്ച് 23 ന് ക്ഷേത്രത്തിൽ സമാപിക്കും.

പൈങ്കുനി ഉത്സവത്തിന്റെ ഒൻപതാം നാളായ ഏപ്രിൽ ഒന്നിന് പള്ളിവേട്ട നടക്കും. പടിഞ്ഞാറേ നടയിൽ നിന്ന് പുറപ്പെട്ട് സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിലുള്ള വേട്ടക്കളത്തിലാണ് പള്ളിവേട്ട നടക്കുന്നത്. ഇവിടെനിന്ന് തിരികെ പുറപ്പെട്ട് ഗരുഡ വാഹനം വടക്കേ നടയിലൂടെ ക്ഷേത്രത്തിനകത്ത് പ്രവേശിക്കും. പത്താം നാളായ ഏപ്രിൽ രണ്ടിന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ആറാട്ടോടു കൂടി ഉത്സവം സമാപിക്കും. തിരുവിതാംകൂർ കൊട്ടാരത്തിലെ മുതിർന്ന അംഗം ( ക്ഷേത്രസ്ഥാനി ) പള്ളിവാളേന്തി ആറാട്ട് ഘോഷയാത്രയിൽ പങ്കെടുക്കും. കൊടിയേറ്റ് കഴിഞ്ഞുള്ള ഓരോ ദിവസവും വൈകുന്നേരം പത്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും തിരുവമ്പാടി കൃഷ്ണനെയും സിംഹാസനം, അനന്തൻ, കമല തുടങ്ങിയ വിവിധ വാഹനങ്ങളിൽ എഴുന്നള്ളിക്കും. പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിലും ക്ഷേത്രത്തിനകത്ത് തുലാഭാരമണ്ഡപം, ശ്രീപാദമണ്ഡപം എന്നിവിടങ്ങളിലും കലാപരിപാടികൾ അരങ്ങേറും.
പി എം ബിനുകുമാർ
+91 94476 94053

Story Summary: Sree Padmanabha Swami Temple Paikuni Annual Festival begins on March 24.

Tags

പൈങ്കുനി ഉത്സവ ഭാഗമായി കിഴക്കേ നടയിൽ പഞ്ചപാണ്ഡവരുടെ കൂറ്റൻ പ്രതിമകൾ ഉയരും

മഴ ദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താനാണ് ഈ വിഗ്രഹങ്ങൾ സ്ഥാപിക്കുക

ALSO READ


പൈങ്കുനി ഉത്സവത്തിന്റെ ഒൻപതാം നാളായ ഏപ്രിൽ ഒന്നിന് പള്ളിവേട്ട നടക്കും

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?