മേടം രാശി
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)
സമൂഹത്തിൽ മാന്യതയും പ്രശസ്തിയും വർദ്ധിക്കും. മറ്റുള്ളവരാൽ ആദരിക്കപ്പെടാൻ യോഗമുണ്ട്. നിങ്ങളുടെ സംസാരചാതുര്യം കാര്യങ്ങൾ എളുപ്പമാക്കും. വലിയ വികസന പദ്ധതികളുടെ ഭാഗമാകാൻ അവസരം ലഭിക്കുന്നത് മനസ്സിന് സന്തോഷം നൽകും. ബന്ധുസമാഗമവും പ്രതീക്ഷിക്കാം.
ഇടവം രാശി
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)
ആരോഗ്യകാര്യത്തിൽ അതീവ ജാഗ്രത വേണം. ഉദരസംബന്ധമായോ ശ്വാസകോശ സംബന്ധമായോ ഉള്ള അസുഖങ്ങൾ അലട്ടാൻ സാധ്യതയുണ്ട്. കുടുംബപ്രശ്നങ്ങൾ രൂക്ഷമാകാനും സമാധാനം നഷ്ടപ്പെടാനും ഇടയുള്ളതിനാൽ സംയമനം പാലിക്കുക.
മിഥുനം രാശി
(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ)
തൊഴിലന്വേഷകർക്ക് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അനുയോജ്യമായ ജോലി ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിറഞ്ഞ അന്തരീക്ഷമായിരിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കാൻ സാധിക്കും.
കർക്കടകം രാശി
(പുണർതം അവസാന കാൽ, പൂയം, ആയില്യം)
സ്ത്രീവിഷയങ്ങളിൽ ഇടപെടുമ്പോൾ വളരെയധികം സൂക്ഷിക്കണം. അല്ലാത്തപക്ഷം ധനനഷ്ടത്തിനും അനാവശ്യമായ അപവാദങ്ങൾക്കും ഇരയായേക്കാം. വ്യക്തിപരമായ ഇടപാടുകളിൽ മിതത്വവും ഗൗരവവും പുലർത്തുന്നത് ഗുണകരമാകും.
ചിങ്ങം രാശി
(മകം, പൂരം, ഉത്രം ആദ്യ കാൽ)
മനസ്സിലുണ്ടായിരുന്ന ആശങ്കകളും സമ്മർദ്ദങ്ങളും മാറിവരും. ദമ്പതികൾക്കിടയിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും. ബിസിനസ്സ് ചെയ്യുന്നവർക്ക് പുതിയ ലാഭകരമായ അവസരങ്ങൾ വന്നുചേരുന്ന സുദിനമാണ്.
കന്നി രാശി
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)
സഹപ്രവർത്തകരുടെ പൂർണ്ണ പിന്തുണയോടെ നിശ്ചിത സമയത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ആരോഗ്യനില മെച്ചപ്പെടും. ശത്രുശല്യം കുറയുന്നതിനൊപ്പം സാമ്പത്തിക നേട്ടവും മികച്ച ഭക്ഷണസൗകര്യവും പ്രതീക്ഷിക്കാം.
ALSO READ
തുലാം രാശി
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ)
ശാരീരിക ക്ഷീണവും ആരോഗ്യപ്രശ്നങ്ങളും അലട്ടാൻ സാധ്യതയുണ്ട്. ഭക്ഷണ സുഖക്കുറവും മനഃപ്രയാസവും ഉണ്ടായേക്കാം. ശത്രുക്കളിൽ നിന്ന് ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. വിശ്രമം ആവശ്യമായി വന്നേക്കാം.
വൃശ്ചികം രാശി
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട) ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം; ഭക്ഷ്യവിഷബാധ ഏൽക്കാൻ സാധ്യതയുണ്ട്. നിയമപരമായ തർക്കങ്ങളിൽ തിരിച്ചടികൾ നേരിടാൻ ഇടയുണ്ട്. ബന്ധുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകാതെ നോക്കുക.
ധനു രാശി
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ)
കല, സാംസ്കാരികം, രാഷ്ട്രീയം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ധനനേട്ടവും ഉണ്ടാകും. തൊഴിൽരഹിതർക്ക് പുതിയ ജോലി ലഭിക്കാനുള്ള വഴി തെളിയും. സാമൂഹികമായി അംഗീകരിക്കപ്പെടും.
മകരം രാശി
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)
സ്ത്രീകളുമായി സഹകരിച്ചു പ്രവർത്തിക്കാൻ അവസരങ്ങൾ ലഭിക്കും. കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അനുകൂലമായ അനുഭവങ്ങൾ ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും സാമ്പത്തിക ലാഭം ഉണ്ടാവുകയും ചെയ്യും.
കുംഭം രാശി
(അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ)
ഭക്ഷണക്രമത്തിൽ ജാഗ്രത പാലിക്കുക. അനാവശ്യമായ ഭയവും മനഃസമാധാനക്കുറവും അനുഭവപ്പെട്ടേക്കാം. ബന്ധുക്കളുമായുള്ള തർക്കങ്ങളും നിയമപരമായ പ്രശ്നങ്ങളും ഒഴിവാക്കാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാകുക.
മീനം രാശി
(പൂരൂരുട്ടാതി അവസാന കാൽ, ഉത്തൃട്ടാതി, രേവതി)
മനസ്സിൽ അകാരണമായ ഭയം രൂപപ്പെടാൻ സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളിലും ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം. അപമാനം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, മാനസിക വിഷമം എന്നിവ ഉണ്ടാകാതെ സൂക്ഷ്മതയോടെ പെരുമാറേണ്ട ദിവസമാണ്.
www.aijothisham.com ,
Mobile : +91 96456 11008
aijothisham@gmail.com
www.aijothisham.com ,
Mobile : +91 96456 11008
aijothisham@gmail.com
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.