മേടം രാശി
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)
മാനസികമായും സാമ്പത്തികമായും ശാരീരികമായും ചില വെല്ലുവിളികൾ നേരിടേണ്ടി വരുന്ന സമയമാണിത്. മാതാവിനോ മാതൃസ്ഥാനത്തുള്ളവർക്കോ രോഗദുരിതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വിശ്വസിച്ചവരിൽ നിന്ന് വഞ്ചന നേരിടേണ്ടി വരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
ഇടവം രാശി
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)
അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാകാൻ യോഗമുണ്ട്. കല, സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കരിയറിലെ മികച്ച ഫലങ്ങൾ ലഭിക്കുന്ന സമയമാണിത്. ബാല്യകാല സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനും പഴയ ഓർമ്മകൾ പുതുക്കാനും സാധിക്കും.
മിഥുനം രാശി
(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ)
നിസ്സാരമായ കാര്യങ്ങളുടെ പേരിൽ അനാവശ്യമായ കേസുകളോ തർക്കങ്ങളോ ഉണ്ടാകാൻ സാധ്യതയുണ്ട്. മനസ്സിന് അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. ചിലർക്ക് സ്ത്രീകൾ മൂലം മാനഹാനിയോ സാമ്പത്തിക നഷ്ടമോ ഉണ്ടാകാൻ ഇടയുള്ളതിനാൽ ഇടപെടലുകളിൽ ശ്രദ്ധിക്കുക.
കർക്കടകം രാശി
(പുണർതം അവസാന കാൽ, പൂയം, ആയില്യം)
സമൂഹത്തിലെ പ്രമുഖ വ്യക്തികളെ പരിചയപ്പെടാനും അവരോടൊപ്പം വേദികൾ പങ്കിടാനും അവസരമുണ്ടാകും. ബാങ്കിങ്, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്നവർക്ക് മികച്ച സാമ്പത്തിക ഫലം ലഭിക്കും. പുതിയ സുഹൃദ്‌ബന്ധങ്ങൾ സ്ഥാപിക്കാൻ ഇടയുണ്ട്.
ചിങ്ങം രാശി
(മകം, പൂരം, ഉത്രം ആദ്യ കാൽ)
ജീവിതപങ്കാളി, സുഹൃത്തുക്കൾ, ബന്ധുജനങ്ങൾ എന്നിവരുമായി അഭിപ്രായവ്യത്യാസങ്ങൾക്കും കലഹങ്ങൾക്കും സാധ്യത കാണുന്നു. അനാവശ്യമായ തർക്കങ്ങൾ കേസ് വഴക്കുകളിലേക്ക് നീങ്ങാനും ശത്രുത വർദ്ധിക്കാനും സാഹചര്യമുണ്ടാകാം. സംയമനം പാലിക്കുക.
കന്നി രാശി
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)
രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ജനങ്ങളുടെ അംഗീകാരവും പിന്തുണയും വർദ്ധിക്കും. ഉദ്യോഗാർത്ഥികൾക്ക് അർഹമായ തൊഴിലവസരങ്ങൾ വന്നുചേരും. ബന്ധുസമാഗമം, ദാമ്പത്യ ഐക്യം, ധനലാഭം എന്നിവ ഈ ദിവസത്തിന്റെ പ്രത്യേകതകളാണ്.
ALSO READ
തുലാം രാശി
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ)
പ്രണയിക്കുന്നവർക്ക് തങ്ങളുടെ ബന്ധം വിവാഹത്തിലേക്ക് നീങ്ങുന്ന പ്രണയസാഫല്യം ഉണ്ടാകും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ അനുകൂലമായ തീരുമാനമെടുക്കും. ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പങ്കാളിയുമായി ഒന്നിച്ച് താമസിക്കാൻ തക്കവണ്ണം തൊഴിൽപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
വൃശ്ചികം രാശി
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട)
കുടുംബബന്ധങ്ങളിൽ ചെറിയ കാര്യങ്ങളെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കാം. പങ്കാളിയുമായും സഹോദരങ്ങളുമായും ശാന്തമായി സംസാരിക്കാൻ ശ്രമിക്കുക. ശത്രുക്കളിൽ നിന്ന് അപ്രതീക്ഷിതമായ ഉപദ്രവങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ എടുക്കുക.
ധനു രാശി
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
ജോലിയുടെ ഭാഗമായോ അല്ലാതെയോ അന്യദേശവാസം (യാത്രകൾ) വേണ്ടിവന്നേക്കാം. എന്നാൽ, ചെയ്യുന്ന കാര്യങ്ങളിലൊന്നും പൂർണ്ണമായ സംതൃപ്തി ലഭിക്കാത്ത ഒരവസ്ഥ ഉണ്ടായേക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ ശാരീരിക ക്ഷീണം അനുഭവപ്പെടാൻ സാധ്യതയുണ്ട്.
മകരം രാശി
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)
തൊഴിൽ മേഖലയിൽ ഉന്നത പദവികൾ അലങ്കരിക്കാൻ ഭാഗ്യം ലഭിച്ചേക്കാം. ബിസിനസ്സിൽ മികച്ച പുരോഗതിയും സാമ്പത്തിക നേട്ടങ്ങളും കൈവരിക്കും. ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളിലും വിജയം പ്രതീക്ഷിക്കാവുന്ന സുദിനമാണിത്.
കുംഭം രാശി
(അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ)
ഈ ദിവസം മക്കളെക്കുറിച്ച് അഭിമാനിക്കത്തക്ക സാഹചര്യങ്ങൾ ഉണ്ടാകും. രോഗങ്ങളിൽ നിന്ന് മോചനം നേടാനും ദീർഘകാലത്തിന് ശേഷം സുഖനിദ്ര ലഭിക്കാനും സാധിക്കും. സാമ്പത്തിക കാര്യങ്ങളിൽ വ്യക്തമായ പുരോഗതി ദൃശ്യമാകും.
മീനം രാശി
(പൂരൂരുട്ടാതി അവസാന കാൽ, ഉത്തൃട്ടാതി, രേവതി )
ചെയ്യുന്ന കാര്യങ്ങളിൽ അപ്രതീക്ഷിത തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ധനനഷ്ടം, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ, അപമാനം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. ജലസംബന്ധമായ കാര്യങ്ങളിൽ ഭയം തോന്നുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം.
www.aijothisham.com ,
Mobile : +91 96456 11008
aijothisham@gmail.com
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.