Monday, March 30, 2026
Monday, March 30, 2026
Home » പൈങ്കുനി ഉത്രത്തിന് മഹാലക്ഷ്മിയെ ഭജിച്ചാൽ ഐശ്വര്യം, ധനസമൃദ്ധി

പൈങ്കുനി ഉത്രത്തിന് മഹാലക്ഷ്മിയെ ഭജിച്ചാൽ ഐശ്വര്യം, ധനസമൃദ്ധി

0 comments

ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയെ ഭജിക്കാൻ ഉത്തമ ദിവസമാണ് പൈങ്കുനി ഉത്രം. ഐശ്വര്യം, ധനം എന്നിവ സമ്മാനിച്ച് അനുഗ്രഹിക്കുന്ന ശുക്രന്റെ അധിദേവതയാണ് മഹാവിഷ്ണുവിന്റെ ധർമ്മപത്നിയായ മഹാലക്ഷ്മി. പൈങ്കുനി മാസത്തിലെ ഉത്രം നക്ഷത്രത്തിലാണ് ദേവി അവതരിച്ചതെന്ന് ഒരു ഐതിഹ്യമുണ്ട്. അതുകൊണ്ട് മീനമാസത്തിലെ ഉത്രത്തിന് ലക്ഷ്മീപൂജ നടത്തുന്നത് ഐശ്വര്യപ്രദമായി കരുതുന്നു. 2026 ഏപ്രിൽ 1 ബുധനാഴ്ചയാണ് പൈങ്കുനി ഉത്രം.

ദേവിക്ക് വെള്ളിയാഴ്ചകൾ മുഖ്യം
അലങ്കാരപ്രിയയായ ലക്ഷ്മിദേവിക്ക് വെള്ളിയാഴ്ചകളിൽ കമനീയമായ വർണ്ണങ്ങളിലുള്ള സുഗന്ധപുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുന്നതും ശ്രീസൂക്തം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുന്നതും ധനവർദ്ധനവിന് നല്ലതാണ്. വെള്ളിയാഴ്ച ദിവസമാണ് ലക്ഷ്മി ഉപാസയ്ക്ക് ഏറ്റവും നല്ലത്. ലക്ഷ്മിദേവിയുടെ ചിത്രത്തിനു മുന്നിൽ നെയ് വിളക്ക് കൊളുത്തി മഹാലക്ഷ്മി അഷ്ടോത്തരം ജപിക്കുന്നത് സമ്പത്ത് വർദ്ധിക്കുന്നതിനും ജീവിത പുരോഗതിക്കും ഉത്തമമാണ്. എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഇത് ജപിക്കണം. ദേവിയുടെ തിരുഅവതാര ദിവസം, നവരാത്രി, വെള്ളിയാഴ്ച എന്നീ വിശേഷദിനങ്ങളിൽ ഈ ജപം മുടക്കരുത്.

ധനാഭിവൃദ്ധിക്ക് ലക്ഷ്മീ മന്ത്രങ്ങൾ
മഹാലക്ഷ്മി സമ്മേതനായ ശ്രീമഹാവിഷ്ണുവിന്റെ അനുഗ്രഹം നേടുകയാണ് ധനാഭിവൃദ്ധിക്കും സാമ്പത്തിക ദുരിത മോചനത്തിനും മറ്റൊരു വഴി. ആത്മാർത്ഥമായി നിരന്തരം പ്രാർത്ഥിച്ചാൽ മഹാലക്ഷ്മിയും വിഷ്ണുവും വേഗം പ്രസാദിക്കും. ലക്ഷ്മീവിനായക സങ്കല്പത്തിലുള്ള ഗണപതി പൂജയാണ് ധനപരമായ മേന്മ ലഭിക്കുന്നതിന് സഹായിക്കുന്ന മറ്റൊരു ആരാധനാ മാർഗ്ഗം. ഗണപതി പ്രീതിയിലൂടെ ഐശ്വര്യലബ്ധിക്കുള്ള തടസങ്ങൾ അകറ്റുമ്പോൾ ലക്ഷ്മീദേവി അതിവേഗം പ്രസാദിക്കും. ലക്ഷ്മീ ദേവിയുടെ ചിത്രത്തിനു മുന്നിൽ നെയ് വിളക്ക് കൊളുത്തി കമലാ മന്ത്രം ജപിക്കുന്നത് സമ്പത്ത് വർദ്ധിക്കുന്നതിനും ഐശ്വര്യത്തിനും ഉത്തമമാണ്. രാവിലെയും വൈകിട്ടും 1008 തവണ ഇത് ജപിക്കണം. മറ്റ് മന്ത്രങ്ങൾ 108 തവണ ദിവസവും ഒരു നേരമെങ്കിലും ജപിക്കുക. ധനവർദ്ധനവിന് മഹാലക്ഷ്മി പ്രീതി നേടാൻ സഹായിക്കുന്ന ചില ലക്ഷ്മീ മന്ത്രങ്ങൾ:

പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ
ആലപിച്ച മഹാലക്ഷ്മ്യൈഷ്ടകം കേൾക്കാം:

ജ്യോതിഷരത്നം വേണു മഹാദേവ് , മൊബൈൽ: 91 9847475559

Story Summary: Paikuni Utram: Thiru Avathara day of  Goddess Sree Maha Lakshmi.

ALSO READ

Highlights
മീനമാസത്തിലെ ഉത്രത്തിന്
ലക്ഷ്മീപൂജ നടത്തുന്നത് ഐശ്വര്യപ്രദം

ലക്ഷ്മി ഉപാസയ്ക്ക് ഏറ്റവും നല്ല ദിവസം വെള്ളിയാഴ്ചകളാണ്

ആത്മാർത്ഥമായി പ്രാർത്ഥിച്ചാൽ മഹാലക്ഷ്മിയും വിഷ്ണുവും വേഗം പ്രസാദിക്കും

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?