ഹനുമദ് ജയന്തി വെറും ഉത്സവമല്ല; വ്രതം, ശുദ്ധി, രാമസ്മരണം, മന്ത്രജപം, ക്ഷേത്രദർശനം, നിവേദ്യം, സേവാഭാവം എന്നിവ ഒന്നിച്ചു ചേരുന്ന ചൈതന്യ
ധന്യതയുടെ ശക്തി ദിനമാണ്.
ചൈത്രമാസത്തിലെ പൗർണ്ണമി അഥവാ
ചിത്രാ പൗർണ്ണമിയിലാണ് ഹനുമദ്
ജയന്തി ആചരിക്കുന്നത്. 2026 ഏപ്രിൽ
2 വ്യാഴാഴ്ചയാണ് ഹനുമദ് ജയന്തി വരുന്നത്.
ശൈവ വൈഷ്ണവ സ്വരൂപം
ഹനുമാൻ ശിവപുത്രനും ശ്രീരാമഭക്തനും ആകുന്നു. അതിനാൽ ശൈവഭാവത്തിലും വൈഷ്ണവഭാവത്തിലും ഒരുപോലെ ആരാധിക്കപ്പെടുന്ന അപൂർവ ദൈവസ്വരൂപമാണ് ഹനുമാൻ. ശിവചൈതന്യവും രാമഭക്തിയും ഒരേ ദൈവരൂപത്തിൽ ഏകീഭവിക്കുന്നതിനാൽ ഹനുമാൻ ഭക്തി സാംപ്രദായികമായി വളരെ വ്യാപകവും ജനഹൃദയസ്പർശിയുമാണ്.
മനഃശാന്തി, കാര്യസാദ്ധ്യം, വിഘ്നനിവൃത്തി, ദുരിതനിവാരണം, അഭീഷ്ടസിദ്ധി, രോഗനാശം, ശത്രുനാശം, ഐശ്വര്യം, ആത്മബലം, രാമഭക്തിവർധനം എന്നിവയാണ് ഭക്തർ പ്രതീക്ഷിക്കുന്ന ഫലങ്ങൾ. എന്നാൽ ഇതിൽ ഏറ്റവും വലിയ ഫലം ഭക്തരുടെ ഉള്ളിൽ ധൈര്യം, ഭക്തി, നിയന്ത്രണം, ദൈവവിശ്വാസം എന്നിവ വളരുന്നതാണ്.
ജയന്തി വ്യത്യസ്ത ദിനങ്ങളിൽ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ദിനങ്ങളിലാണ് ഹനുമദ് ജയന്തി ആഘോഷം ഉത്തരേന്ത്യയിലാണ് മുഖ്യമായും ചിത്രാപൗർണ്ണിയ്ക്ക് വരുന്നത് .
കേരളത്തിലും തമിഴ്നാട്ടിലും ഹനുമാൻ സ്വാമിയുടെ ജയന്തി ആഘോഷം ധനുവിലെ, മൂലം നക്ഷത്രത്തിലാണ്.
ശ്രീരാമജയം എന്ന ഒരൊറ്റ സ്തുതി കൊണ്ടുതന്നെ സംപ്രീതനാകുന്ന ഹനുമാൻ സ്വാമിയെ അഭീഷ്ടസിദ്ധിക്ക്
ഭജിക്കാൻ പറ്റിയ ഏറ്റവും നല്ല ദിവസമാണ് ഹനുമദ് ജയന്തി. നമ്മുടെ സങ്കടങ്ങൾ ശ്രീരാമദാസനായ ഹനുമാൻ സ്വാമിയോട് പറഞ്ഞ് പ്രാർത്ഥിച്ചാൽ മതി തീർച്ചയായും ഫലമുണ്ടാകും. ആഞ്ജനേയ ഭക്തരെല്ലാം ഭഗവാന്റെ ജയന്തി മഹോത്സവം വഴിപാടുകളും ഭജനകളുമായി കൊണ്ടാടുക പതിവാണ്. ഭഗവാൻ്റെ
മൂലമന്ത്രമായ ഓം ഹം ഹനുമതേ
നമ: ഈ ദിവസം കഴിയുന്നത്ര ജപിക്കണം.
അസാദ്ധ്യമായതും നടക്കും
കരുത്തിന്റെയും ബുദ്ധിയുടെയും അചഞ്ചല ഭക്തിയുടെയും വിശ്വാസത്തിന്റെയും പ്രതീകമായ ഹനുമാൻ സ്വാമിയുടെ അലങ്കാരവും ആയുധവും തിന്മയെ നിഗ്രഹിക്കുന്ന ഗദയാണ്. ചിരഞ്ജീവിയായ
ഹനുമാനെ ഭജിക്കുന്നതിലൂടെ എല്ലാ ഐശ്വര്യങ്ങളും വന്നുചേരും. അസാദ്ധ്യമായ കാര്യങ്ങൾ വരെ ഹനുമാൻ സ്വാമിയുടെ അനുഗ്രഹത്താൽ സാദ്ധ്യമാകുന്നത് അനേക കോടി ഭക്തരുടെ അനുഭവമാണ്. അതിനാൽ ഈ വ്യാഴാഴ്ച ക്ഷേത്രത്തിലെത്തി ഹനുമദ് മന്ത്രങ്ങൾ, കീർത്തനങ്ങൾ ജപിച്ചും വഴിപാടുകൾ നടത്തിയും
ആഞ്ജനേയ സ്വാമിയെ പ്രസാദിപ്പിക്കുന്ന ഭക്തരുടെ എല്ലാ ആഗ്രഹവും വായു വേഗത്തിൽ സഫലമാകും എന്നു
തന്നെ കരുതാം. വായുപുത്രനും സൂര്യമിത്രവും രാമ, സീതാ ഭക്തനും മഹാ ബലവാനുമായ ഹനുമാന്റെ വിശേഷമായ ഗുണങ്ങൾ ഒന്നൊന്നായിചൊല്ലി സ്തുതിക്കുന്ന നമോ ആഞ്ജനേയം എന്ന മനോഹരമായ
ആഞ്ജനേയ കീർത്തനം ശ്രവിച്ച് / ജപിച്ച് ഈ ജയന്തി പവിത്രമാക്കാം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ഈണം നൽകി ആലപിച്ച ആഞ്ജനേയ കീർത്തനം കേൾക്കാം:
Highlights
ഹനുമദ് ഭജനം ഭക്തരുടെ ഉള്ളിൽ ധൈര്യം, ഭക്തി, നിയന്ത്രണം വളർത്തും
ALSO READ
അഭീഷ്ടസിദ്ധിക്ക് ഭജിക്കാൻ ഏറ്റവും നല്ല ദിവസം ഹനുമദ് ജയന്തി
മൂലമന്ത്രമായ ഓം ഹം ഹനുമതേ
നമ: ഈ ദിവസം കഴിയുന്നത്ര ജപിക്കണം
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.