Thursday, April 2, 2026
Thursday, April 2, 2026
Home » ഇന്നത്തെ നക്ഷത്ര ഫലം| 2026 ഏപ്രിൽ 3, വെള്ളി

ഇന്നത്തെ നക്ഷത്ര ഫലം| 2026 ഏപ്രിൽ 3, വെള്ളി

by NeramAdmin
0 comments

മേടം രാശി
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)
ഭവനത്തിൽ മംഗളകരമായ കാര്യങ്ങൾ അരങ്ങേറാൻ സാധ്യതയുണ്ട്. വിവാഹം, കുടുംബത്തിൽ പുതിയ അംഗത്തിന്റെ വരവ്, ഗൃഹപ്രവേശം തുടങ്ങിയ ശുഭകാര്യങ്ങൾ നടക്കാൻ യോഗം കാണുന്നു. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.

ഇടവം രാശി
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)
അന്യരുടെ ഇടയിൽ അറിയപ്പെടുവാനും പേരും പ്രശസ്തിയും ലഭിക്കുവാനും ഇടയുണ്ടാകും. പ്രണയകാര്യങ്ങൾ പൂവണിയുകയും വിവാഹത്തിൽ കലാശിക്കുകയും ചെയ്യും. തൊഴിലിടങ്ങളിൽ അർഹമായ ഉയർന്ന പദവികൾ തേടിയെത്തും.

മിഥുനം രാശി
(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ)
മാനസികമായി ചില വെല്ലുവിളികൾ ഇന്ന് നേരിട്ടേക്കാം. കുടുംബാംഗങ്ങളുമായി സ്വത്ത് സംബന്ധമായോ മറ്റോ വാക്കുതർക്കങ്ങൾ വരാനുള്ള സാധ്യത കാണുന്നു. കാര്യങ്ങൾ വൈകാരികമാകാതെ സംയമനത്തോടെ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കുക.

കർക്കടകം രാശി
(പുണർതം അവസാന കാൽ, പൂയം, ആയില്യം)
അനാവശ്യ ബന്ധങ്ങൾ മൂലം അപമാനം കേൾക്കേണ്ട സാഹചര്യം ഇന്ന് ഉണ്ടായേക്കാം. തൊഴിൽപരമായ ക്ലേശങ്ങളും അമിതമായ ആഡംബര പ്രിയത്വവും അനുഭവത്തിൽ വരും. ആരോഗ്യകാര്യങ്ങളിൽ അശ്രദ്ധ കാണിക്കരുത്; ഇന്ന് പ്രത്യേക ജാഗ്രത പാലിക്കുക.

ചിങ്ങം രാശി
(മകം, പൂരം, ഉത്രം ആദ്യ കാൽ)
മനസ്സിൽ സന്തോഷം നിറയുന്ന ദിവസമാണ്. വ്യവഹാരങ്ങളിൽ വിജയം, ധനലാഭം, ഉന്നത സ്ഥാനലബ്ധി എന്നിവ ഉണ്ടാകും. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും.

കന്നി രാശി
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)
സാമ്പത്തികമായി അല്പം പ്രയാസം അനുഭവപ്പെടുന്ന കാലമാണ്. തൊഴിൽപരമായ ക്ലേശങ്ങൾ വർദ്ധിച്ചേക്കാം. തൊഴിൽ മാറ്റത്തിനോ അല്ലെങ്കിൽ നിലവിലുള്ള ജോലിയിൽ അസ്ഥിരതയ്ക്കോ സാധ്യതയുള്ളതിനാൽ കരുതലോടെ നീങ്ങുക.

ALSO READ

തുലാം രാശി
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ)
പ്രണയിക്കുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. ദീർഘനാളായുണ്ടായിരുന്ന മാനസിക വിഷമങ്ങൾ കുറയുന്ന കാലഘട്ടമാണ്. പുതിയ തൊഴിൽ അന്വേഷിക്കുന്നവർക്ക് അനുകൂലമായ വാർത്തകൾ ലഭിക്കാൻ സാധ്യതയുള്ള സമയമാണ്.

വൃശ്ചികം രാശി
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട)
കുടുംബാംഗങ്ങളുമായോ ബന്ധുക്കളുമായോ അഭിപ്രായ വ്യത്യാസമോ കലഹമോ ഉണ്ടാവാതെ ശ്രദ്ധിക്കുക. സന്താനങ്ങൾക്കോ ജീവിതപങ്കാളിക്കോ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. അലർജി, വാതം സംബന്ധമായ പ്രശ്നങ്ങൾ അലട്ടാൻ സാധ്യതയുണ്ട്.

ധനു രാശി
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ)
പുണ്യ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. പുതിയ അലങ്കാര വസ്തുക്കൾ വാങ്ങാനും ആഗ്രഹങ്ങൾ സഫലീകരിക്കാനും സാധിക്കും. വിവാഹാലോചനകൾ തടസ്സപ്പെട്ടിരുന്നവർക്ക് അനുയോജ്യമായ ബന്ധങ്ങൾ ഒത്തുവരുന്ന സമയമാണ്.

മകരം രാശി
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)
വിവാഹം ആലോചിക്കുന്നവർക്ക് ആഗ്രഹിച്ച രീതിയിലുള്ള ആലോചനകൾ ഇന്ന് വന്നുചേരും. ബിസിനസ്സ് രംഗത്തുള്ളവർക്ക് പുതിയ പ്രൊജക്റ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്. ദാമ്പത്യ ഐക്യവും തൊഴിൽ വിജയവും പ്രതീക്ഷിക്കാം.

കുംഭം രാശി
(അവിട്ടം അവസാന പകുതിഭാഗം, ചതയം , പൂരൂരുട്ടാതി ആദ്യ മുക്കാൽ)
സന്താനങ്ങളുമായി ബന്ധപ്പെട്ട് ചില മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. വാതം, ഉദരരോഗം എന്നിവയുള്ളവർ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കാൻ ഇടയുണ്ട്. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കുക.

മീനം രാശി
(പൂരൂരുട്ടാതി അവസാന കാൽ, ഉത്തൃട്ടാതി, രേവതി)
വാഗ്ദാനങ്ങളും വ്യവസ്ഥകളും പാലിക്കാൻ ഇന്ന് കഠിനമായി പ്രയത്നിക്കേണ്ടി വരും. അപരിചിതമായ മേഖലകളിൽ പണം നിക്ഷേപിക്കരുത്. കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം. ശിരോരോഗമുള്ളവർ ജാഗ്രത പാലിക്കുക.

www.aijothisham.com ,
Mobile : +91 96456 11008
aijothisham@gmail.com

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?