Thursday, April 2, 2026
Thursday, April 2, 2026
Home » 2026 ഏപ്രിൽ മാസത്തെ ഗുണദോഷ ഫലങ്ങൾ

2026 ഏപ്രിൽ മാസത്തെ ഗുണദോഷ ഫലങ്ങൾ

0 comments

ഏപ്രിൽ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിൻ്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
ചില സുഹൃത്തുക്കളിൽ നിന്നും ബന്ധുജനങ്ങളിൽ നിന്നും മെച്ചപ്പെട്ട സഹകരണവും നേട്ടവും പ്രതീക്ഷിക്കാം. എന്നാൽ മറ്റ് ചില ബന്ധുക്കളോട് കലഹിക്കാൻ ഇടവരും. ഔദ്യോഗിക ചുമതല കൂടും. ദേഹസംരക്ഷണ ഭാഗമായി പോഷകാഹാര ക്രമങ്ങൾ പാലിക്കേണ്ടതായി വരും. ഇടയ്ക്കിടെ ഉണ്ടാകുന്ന ശാരിരിക അനാരോഗ്യം മാനസിക അസ്വസ്ഥതയ്ക്ക് കാരണമാകും. തൊഴിൽ രംഗത്ത് അഭിവ്യദ്ധി ഉണ്ടാകുമെങ്കിലും ചില നഷ്‌ടങ്ങളും തടസ്സങ്ങളും സംഭവിക്കാം.

ഇടവക്കൂറ്
(കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
ആശ്രയിച്ചു വരുന്നവർക്ക് അഭയം നൽകും. സുതാര്യതയുള്ള സമീപനത്താൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അതിജീവിക്കും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുന്നത് ഭൗതികമായി നിലവാരമുയർത്താൻ ഉപകരിക്കും. അമിതാവേശം വേണ്ട. ഗുണനിലവാരം കുറഞ്ഞ സൗന്ദര്യ വർദ്ധക വസ്തുക്കളിൽ നിന്നു ത്വക് രോഗം പിടിപ്പെടാൻ സാധ്യത ഉണ്ട്.

മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4 )
വിദേശ ഉദ്യോഗത്തിന് യോഗമുണ്ട്. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാൻ തക്കവണ്ണം തൊഴിലവസരം വന്നു പേരും. ആസൂത്രിത പ്രവർത്തനങ്ങളിൽ അനുകല വിജയം ഉണ്ടാകും. ജീവിത നിലവാരം മെച്ചപ്പെടും. കരാറു ജോലികൾ കൃത്യതയോടു കൂടി ചെയ്തു തീർക്കുവാനും പുതിയത് ഏറ്റെടുക്കുവാനും യോഗമുണ്ട്. ധർമ്മപ്രവ്യത്തികൾക്കും പുണ്യ പ്രവ്യത്തികൾക്കും സർവ്വാത്മനാ സഹകരിക്കും. അർഹിക്കുന്ന അംഗീകാരം എല്ലാ മേഖലകളിൽ നിന്നും വന്നുചേരും.

കർക്കടകക്കൂറ്
( പുണർതം 1/4, പൂയ്യം, ആയില്യം)
ഈശ്വരപ്രാർത്ഥനകളാലും ഔചിത്യമുള്ള സമീപനത്താലും ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കും. വിമർശനങ്ങളെ നല്ല രീതിയിൽ പ്രതികരിക്കും. ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കുന്ന മേലധികാരികളോടു ആദരവുണ്ടാകും. പണം കടം കൊടുക്കുക ജാമ്യം നിൽക്കുക സാഹസ പ്രവ്യത്തിൾ തുടങ്ങിയവ അരുത്. ഉദാസീന മനോഭാവം ഉപേക്ഷിച്ച് ഊർജ്ജസ്വലതയോടെ പ്രവർത്തിച്ചാൽ തൊഴിൽ മേഖലകളിലുള്ള മാന്ദ്യത്തെ അതിജീവിക്കാൻ കഴിയും. അനാവശ്യമായി അന്യരുടെ കാര്യത്തിൽ ഇടപ്പെടരുത്.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
ആരോഗ്യ ശ്രദ്ധ വേണം ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാവാതെ ശ്രദ്ധിക്കണം. അപരിചിതരുമായുള്ള ആത്മബന്ധത്തിൽ നിന്നും അബദ്ധങ്ങൾ വന്നു ചേരും. അനുഭവഞ്ജാന മുള്ളവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് തൊഴിൽ ക്രമീകരിക്കും അർഹമായ അംഗീകാരത്തിന് കാലതാമസമുണ്ടാകും. രക്തസമ്മർദ്ദത്താൽ മുൻകോപം വർദ്ധിക്കുന്നത് നിയന്ത്രിക്കണം അമിത വേഗതയിലുള്ള വാഹന ഉപയോഗം ഉപേക്ഷിക്കണം.

ALSO READ

കന്നിക്കൂറ്
( ഉത്രം 3/4, അത്തം ചിത്തിര 1/2)
വിശദാശംങ്ങൾ അന്വേഷിച്ചറിയാതെ ഒരു കാര്യത്തിലും ഏർപ്പെടരുത്. വിശ്വാസവഞ്ചയിൽ അകപ്പെടാതെ സൂക്ഷിക്കണം. വ്യവസ്ഥകൾ പാലിക്കാൻ സാധിക്കാത്തതിനാൽ അർഹമായ പല ആനുകൂല്യങ്ങളും നഷ്‌ടപ്പെടും. നിസ്സാര കാര്യങ്ങൾക്കു പോലും അഹോരാത്രം പ്രയത്നം വേണ്ടി വരും. സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഔദ്യോഗികമായി ഉത്തരവാദിത്വം വർദ്ധിക്കും. പുണ്യ തീർത്ഥ ദേവാലയ യാത്രകൾക്ക് അവസരം വന്നു ചേരും.

തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
പൂർവ്വികർ അനുവർത്തിച്ചു വരുന്ന പ്രവർത്തനങ്ങൾ പിൻതുടരുവാൻ തയ്യാറാകും. ദേഹ സംരക്ഷണത്തിൻ്റെ ഭാഗമായി പ്രാണയാമവും വ്യായാമവും ശീലിക്കും. ബന്ധപ്പെട്ടവരുടെ തെറ്റിദ്ധാരണകൾ ഒഴിവാക്കുവാൻ വ്യക്തമായ വിശദീകരണം നൽകുവാനിടവരും. വ്യക്തിത്വ വികസനത്തിന് തയ്യാറാകുന്ന ത് എതിർപ്പുകളെ അതിജീവിക്കുന്നതിന് വഴിയൊരുക്കും വിശദമായ ചർച്ചയിലൂടെ വസ്തു തർക്കം പരിഹരിക്കും.

വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട )
ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. മേലധികാരിക്ക് തൃപ്തിയാകും വിധത്തിൽ പദ്ധതി സമർപ്പിക്കുവാൻ സാധിക്കും. വീഴ്ചകൾ ഉണ്ടാവാതെയും ഭക്ഷ്യവിഷ ബാധയേൽക്കാതെയും സൂക്ഷിക്കണം. സേവന മനഃസ്ഥിതിയോടു കൂടിയ പ്രവർത്തനങ്ങൾ സജ്ജനപ്രീതിയ്ക്ക് വഴിയൊരുക്കും അവനവനിൽ നിക്ഷിപ്‌തമായ ചുമതലകൾ മറ്റൊരാളെ ഏല്പിച്ചാൽ അബദ്ധമാകും. യുക്തമായ തീർമാനങ്ങൾക്ക് ജീവിതപങ്കാളിയുടെ നിർദ്ദേശം സ്വീകരിക്കുകയാവും നല്ലത്.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
സ്ഥാപനത്തിൻ്റെ അവസ്ഥ മനസ്സിലാക്കി മറ്റ് ഉദ്യോഗങ്ങൾക്ക് ശ്രമിക്കുമെങ്കിലും അനുഭവഫലം കുറയും. പണം കൈകാര്യം ചെയ്യുന്നതിൽ വളരെ ശ്രദ്ധിക്കണം. അസുഖങ്ങളെ അവഗണിക്കരുത്. പരോപകാരം ചെയ്യാനുള്ള മനസ്ഥിതി ഉണ്ടാകുമെങ്കിലും കുടുംബ സംരക്ഷണച്ചുമതല മറക്കരുത്. വിഷഭീതിയുണ്ടാവാതെ സൂക്ഷിക്കണം. വിദ്യാർത്ഥികൾ അലസത വെടിയണം.

മകരക്കൂറ്
(ഉത്രാടം 3/4 തിരുവോണം, അവിട്ടം 1/2)
ആരോഗ്യകരമായി കൂടുതൽ ശ്രദ്ധിക്കണം സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും ചെലവ് വർദ്ധിക്കും. ഭൂമിപരമായ കാര്യങ്ങളിൽ വീഴ്ചയുണ്ടാകാതെ ശ്രദ്ധിക്കണം. എടുത്തു ചാടങ്ങൾ കാരണം ക്ലേശങ്ങൾക്ക് സാദ്ധ്യതയുള്ളതിനാൽ എടുത്തു ചാട്ടം വേണ്ട. സ്വജനങ്ങളിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നു ചേരും വാക്ക് തർക്കങ്ങളിൽ നിന്നും യുക്തി പൂർവ്വം പിൻമാറുക.

കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരട്ടാതി 3/4)
അദ്ധ്യാത്മിക – ആത്മീയ ജ്ഞാനത്താൽ വൈരാഗ്യ ബുദ്ധി ഉപേക്ഷിക്കും.
വൈവിദ്ധ്യമുള്ള വിഷയങ്ങളിൽ ആത്മാർത്ഥമായി സഹകരിക്കും. ചിന്തിച്ചു പ്രവർത്തിക്കുവാനുള്ള സാഹചര്യത്താൽ അബദ്ധങ്ങളെ അതിജീവിക്കും. ഭക്ഷ്യവിഷബാധ ഏൽക്കാതിരിക്കാൻ നന്നായി ശ്രദ്ധിക്കുക. അറിയാതെ ചെയ്തുപോയ അബദ്ധങ്ങൾ തിരുത്തുവാനും പ്രായശ്ചിത്തം ചെയ്യുവാനും യോഗയുണ്ട്. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ച ചെയ്യണം. അക്ഷീണമായ പരിശ്രമങ്ങൾ മൂലം നഷ്‌ടങ്ങൾ ഒഴിവാക്കുവാൻ കഴിയും.

മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)
ബന്ധപ്പെട്ടവരുടെ തെറ്റിദ്ധാരണകൾ ഒഴിവാക്കുവാൻ വ്യക്തമായ വിശദീകരണം നൽകുവാനിടവരും. അപ്രധാനങ്ങളായ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ടാൽ അബദ്ധങ്ങൾ വന്നു ചേരും. ജീവിത ചെലവ് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ആർഭാടങ്ങൾ ഒഴിവാക്കും. സഹായ സ്ഥാനത്തുള്ളവരുടെ വൈമുഖ്യ മനോഭാവം സ്വയം പര്യാപ്തതയ്ക്കു വഴിയൊരുക്കും. ഗൃഹത്തിൻ്റെ അറ്റകുറ്റ പണികൾ പൂർത്തികരിക്കുവാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് വരും. കുടുംബ തർക്കങ്ങളിൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്.

ജ്യോതിഷി പ്രഭാസീന സി പി,
മൊബൈൽ: 9961442256
Email ID: prabhaseenacp@gmail.com

Summary: Monthly (2026 April) Star predictions based on moon sign by Prabha Seena

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?