തൊഴിൽ മേഖലയിൽ അഭിവൃദ്ധി നേടാൻ നവഗ്രഹ ആരാധന വളരെയധികം ഉപകരിക്കും. കർമ്മരംഗത്ത് എന്ന് പറയുമ്പോൾ അതിൽ ബിസിനസ്സും വ്യവസായവും സർക്കാർ ജോലിയും സ്വകാര്യ മേഖലയിലെ ജോലിയും സ്വന്തമായി ചെയ്യുന്ന ജോലിയും എല്ലാം ഉൾപ്പെടും.
മിക്ക ആളുകളുടെയും ദുരിതങ്ങൾക്കെല്ലാം കാരണം ഗ്രഹദോഷങ്ങളാണ്. മാനസികവും ശാരീരികവുമായ തിരിച്ചടികൾക്കൊപ്പം അത് മൂലം കർമ്മമേഖലയിലും നിരന്തരം വിപരീത ഫലങ്ങളും വിഘ്നങ്ങളുമുണ്ടാകും. അലച്ചിൽ, സാമ്പത്തിക ദുരിതം, രോഗ ക്ലേശങ്ങൾ, ദാമ്പത്യകലഹം, സന്താന ദു:ഖം, മനോവിഷമം തുടങ്ങിയ പ്രശ്നങ്ങൾക്കും മുഖ്യകാരണം ഗ്രഹദോഷങ്ങളാണ് .
ഏറ്റവും കടുപ്പം ഈ ഗ്രഹദോഷങ്ങൾ
ഗ്രഹദോഷങ്ങളിൽ ഏറ്റവും കടുപ്പമായി കരുതുന്നത് ശനി, ചൊവ്വ, രാഹു, കേതു ദോഷങ്ങളാണ്. ക്ഷുദ്രഗ്രഹങ്ങൾ മാത്രമല്ല ശുഭ ഗ്രഹങ്ങൾ പോലും ചിലർക്ക് മാരകമായ ദോഷങ്ങൾ വരുത്തും. ഇത്തരം ഗ്രഹദോഷങ്ങൾ അകലുന്നതിന് നവഗ്രഹങ്ങളെ ഭജിക്കുന്നത് നല്ലതാണ്.
ക്ഷേത്രങ്ങളിൽ പോകുന്നവർ നവഗ്രഹമണ്ഡപത്തിന് ചുറ്റും 9 പ്രാവശ്യം പ്രദക്ഷിണം വച്ച് ഒരോ ഗ്രഹ മൂർത്തിയെയും വണങ്ങി അതാതിൻ്റെ മൂലമന്ത്രവും സ്തോത്രവും ചൊല്ലിയാൽ ഗ്രഹപ്പിഴകൾ നീങ്ങി ഐശ്വര്യാഭിവൃദ്ധിയുണ്ടാകും. ഒന്നുകിൽ നിത്യേന നവഗ്രഹസ്‌തോത്രം 16 പ്രാവശ്യം ചൊല്ലുക. അല്ലെങ്കിൽ നവഗ്രഹ സ്‌തോത്രത്തിലെ ഓരോ ശ്ലോകവും ചൊല്ലി ഓരോ ഗ്രഹത്തെയെയും നമസ്‌കരിക്കുക. 9 നമസ്‌കാരം ചെയ്യണം. ഇങ്ങനെ 27 ദിവസം ചെയ്യുന്നതും നവഗ്രഹ
പ്രീതിക്കും രോഗദുരിത ശാന്തിക്കും ഗുണകരമാണ്. ഇതിന് പുറമെ മൂലമന്ത്രങ്ങൾ എല്ലാ ദിവസവും 9 പ്രാവശ്യം വീതമാണ് ഇത് ജപിക്കേണ്ടത്.
ദേവതകളെ ഉപാസിച്ച ഫലം കിട്ടും
സൂര്യന് ശിവൻ, ചന്ദ്രന് ദുർഗ്ഗയും കുജന് സുബ്രഹ്മണ്യനും ഭദ്രകാളിയും ബുധന് ശ്രീകൃഷ്ണനും ശ്രീരാമനും വ്യാഴത്തിന് മഹാവിഷ്ണുവും ശുക്രന് മഹാലക്ഷ്മിയും ഗണപതിയും ശനിക്ക് ധർമ്മ ശാസ്താവുമാണ് ദേവത.അതിനാൽ ഈ ദേവതകളെയെല്ലാം ഉപാസിച്ച ഫലം ഈ
നവഗ്രഹ മന്ത്രങ്ങളും ശ്ലോകങ്ങളും ജപിച്ചാൽ ലഭിക്കും. പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ പുതുമന മഹേശ്വരൻ നമ്പൂതിരി നവഗ്രഹ ഭജനത്തിൻ്റെ വിവിധ വശങ്ങൾ വിശദീകരിക്കുകയും മന്ത്രോപദേശം വേണ്ടാത്ത നവഗ്രഹ മന്ത്രങ്ങൾ പറഞ്ഞു തരുകയും
ചെയ്യുന്ന വീഡിയോ കാണാം:
Story Summary: Remedies for Navagraha Dosha
കർമ്മരംഗത്തെ വിപരീത ഫലങ്ങൾക്കും വിഘ്നങ്ങൾക്കും കാരണം ഗ്രഹപ്പിഴകൾ
ഈ മന്ത്രവും സ്തോത്രവും ചൊല്ലിയാൽ ഗ്രഹപ്പിഴ നീങ്ങി ഐശ്വര്യാഭിവൃദ്ധി
ALSO READ
നവഗ്രഹപ്രീതി രോഗദുരിത ശാന്തിക്കും ഗുണകരം
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.