മേടം രാശി
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)
പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയോ അല്ലെങ്കിൽ നിലവിലുള്ള ജോലിയിൽ സ്ഥാനക്കയറ്റമോ പ്രതീക്ഷിക്കാം. സാമ്പത്തിക കാര്യങ്ങളിൽ അനുകൂലമായ നേട്ടങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളോടൊപ്പം ചേർന്ന് രുചികരമായ ഭക്ഷണം ആസ്വദിക്കാൻ അവസരം ലഭിക്കും.
ഇടവം രാശി
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)
കുടുംബത്തിലെ മംഗളകരമായ കർമ്മങ്ങളിൽ കുടുംബസമേതം പങ്കുചേരാൻ സാധിക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നാട്ടിലെ ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കുവാനുള്ള ഭാഗ്യം ഈ സമയം വന്നുചേരും.
മിഥുനം രാശി
(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ)
ഉദര സംബന്ധമായോ ദഹന സംബന്ധമായോ ബുദ്ധിമുട്ടുകൾ ഉള്ളവർ ഇന്ന് ഭക്ഷണകാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണം. സ്ത്രീകൾ മൂലം മാനഹാനിയോ ധനനഷ്ടമോ നേരിടാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതെ നോക്കണം.
കർക്കടകം രാശി
(പുണർതം അവസാന കാൽ, പൂയം, ആയില്യം)
ഉറക്കക്കുറവും ഉദരരോഗങ്ങളും കാരണം ദഹനവ്യവസ്ഥയിൽ തകരാറുകൾ സംഭവിക്കാം. ഛർദ്ദി, അതിസാരം, ശക്തമായ വയറുവേദന എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ആരോഗ്യകാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത പാലിക്കുക.
ചിങ്ങം രാശി
(മകം, പൂരം, ഉത്രം ആദ്യ കാൽ)
കർമ്മരംഗത്ത് മികച്ച നേട്ടങ്ങൾ കൊയ്യാൻ സാധിക്കുന്ന ദിനമാണിത്. സർക്കാർ ജോലിക്ക് അപേക്ഷിച്ചു കാത്തിരിക്കുന്നവർക്ക് അർഹമായ തൊഴിൽ ലഭിക്കാനോ അനുകൂലമായ അറിയിപ്പുകൾ ലഭിക്കാനോ ഉള്ള സാഹചര്യങ്ങൾ തെളിയും.
കന്നി രാശി
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)
ഗർഭാശയ സംബന്ധമായോ വൃക്ക സംബന്ധമായോ അസുഖമുള്ളവർ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. കുടുംബപരമായ പ്രശ്നങ്ങൾ രൂക്ഷമാകാൻ ഇടയുണ്ട്. കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അപ്രതീക്ഷിതമായ നഷ്ടങ്ങൾ സംഭവിക്കാം.
ALSO READ
തുലാം രാശി
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ)
വ്യാപാര – ബിസിനസ് രംഗത്ത് ഉണർവും പുരോഗതിയും ഉണ്ടാകും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. ദമ്പതികൾ തമ്മിലുള്ള ഐക്യം വർദ്ധിക്കുകയും സമൂഹത്തിൽ ഉന്നത സ്ഥാനം ലഭിക്കുകയും ചെയ്യും.
വൃശ്ചികം രാശി
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട)
മാനസികമായ ബുദ്ധിമുട്ടുകൾക്കും തൊഴിൽപരമായ ക്ലേശങ്ങൾക്കും സാധ്യത കാണുന്നു. പങ്കാളിയുമായോ മക്കളുമായോ കലഹങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക. ധനനഷ്ടം, അപമാനം എന്നിവ ഒഴിവാക്കാൻ വാക്കുകളിലും പ്രവർത്തികളിലും ജാഗ്രത വേണം.
ധനു രാശി
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ)
സമൂഹത്തിലെ ഉന്നതരായ വ്യക്തികളെ പരിചയപ്പെടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. പല കാര്യങ്ങളിലും ഭാഗ്യാനുഭവങ്ങൾ കൂടെയുണ്ടാകും. സാമ്പത്തിക നേട്ടവും ഔദ്യോഗിക വിജയവും ഈ ദിവസത്തിന്റെ പ്രത്യേകതയാണ്.
മകരം രാശി
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)
തൊഴിലിടങ്ങളിൽ മേലധികാരികളുടെയും സഹപ്രവർത്തകരുടെയും പ്രശംസ പിടിച്ചുപറ്റും. സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിഞ്ഞുമാറും. ദാമ്പത്യ ഐക്യം, ശത്രുഹാനി, നിയമപരമായ കാര്യങ്ങളിലെ വിജയം എന്നിവ പ്രതീക്ഷിക്കാം.
കുംഭം രാശി
(അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ)
അനാവശ്യമായ കൂട്ടുകെട്ടുകൾ നിങ്ങളെ തെറ്റായ വഴികളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. ശാരീരികമായ അസ്വസ്ഥതകൾ, ധനനഷ്ടം, തൊഴിൽ തടസ്സം എന്നിവ ഉണ്ടാകാതെ ശ്രദ്ധിക്കുക. വരവിൽ കവിഞ്ഞ ചെലവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
മീനം രാശി
(പൂരൂരുട്ടാതി അവസാന കാൽ, ഉത്തൃട്ടാതി, രേവതി)
നിയമപരമായ തർക്കങ്ങളിലും വ്യവഹാരങ്ങളിലും പരാജയം നേരിടാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. ജലവുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെടുന്നവർ അപകടസാധ്യതകൾ ഒഴിവാക്കാൻ അതീവ ജാഗ്രത പാലിക്കണം. തടസ്സങ്ങളെ മനക്കരുത്തോടെ നേരിടുക.
www.aijothisham.com ,
Mobile : +91 96456 11008
aijothisham@gmail.com
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.