മേടം രാശി
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)
കുടുംബാംഗങ്ങളോടൊപ്പം മംഗളകരമായ ചടങ്ങുകളിൽ പങ്കുചേരാൻ അവസരമുണ്ടാകും. ദമ്പതികൾക്ക് ഒരേ സ്ഥലത്ത് ജോലി ലഭിക്കത്തക്ക വിധം അനുകൂലമായ മാറ്റങ്ങൾ വരുന്നത് വലിയ സന്തോഷം നൽകും. സർക്കാർ തലത്തിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇന്ന് പ്രതീക്ഷിക്കാം.
ഇടവം രാശി
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)
നിങ്ങളുടെ അവതരണ ശൈലിയിലും ആശയങ്ങളിലും കൊണ്ടുവരുന്ന പുതുമ മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റും. തൊഴിൽ മേഖലയിലെ മികച്ച പ്രകടനം കണക്കിലെടുത്ത് മേലധികാരികളിൽ നിന്ന് അംഗീകാരങ്ങളോ അവാർഡുകളോ ലഭിക്കാൻ സാധ്യതയുണ്ട്.
മിഥുനം രാശി
(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ)
സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ അതീവ ജാഗ്രത പാലിക്കുക. അശ്രദ്ധ കാണിച്ചാൽ വലിയ ധനനഷ്ടത്തിന് സാധ്യതയുണ്ട്. ഇന്ന് വരവിനേക്കാൾ കൂടുതൽ ചെലവ് വരാൻ ഇടയുള്ളതിനാൽ പണം കൈകാര്യം ചെയ്യുന്നതിൽ നിയന്ത്രണം വേണം.
കർക്കടകം രാശി
(പുണർതം അവസാന കാൽ, പൂയം, ആയില്യം)
വാക്കുകൾ ഉപയോഗിക്കുമ്പോൾ മിതത്വം പാലിക്കുക, അനിയന്ത്രിതമായ സംസാരം ദോഷകരമായ ഫലങ്ങൾ നൽകിയേക്കാം. പങ്കാളിയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. തൊഴിൽപരമായ തടസ്സങ്ങളും സ്വത്ത് സംബന്ധമായ തർക്കങ്ങളും ഉണ്ടാകാൻ ഇടയുള്ളതിനാൽ ഈശ്വര വിശ്വാസത്തോടെ മുന്നോട്ട് നീങ്ങുക.
ചിങ്ങം രാശി
(മകം, പൂരം, ഉത്രം ആദ്യ കാൽ)
കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും നിറഞ്ഞ അന്തരീക്ഷമായിരിക്കും. ഔദ്യോഗിക രംഗത്ത് ഉയർന്ന പദവികൾ നിങ്ങളെ തേടിയെത്തിയേക്കാം. സാമ്പത്തിക നേട്ടം, തൊഴിൽ വിജയം, സാമൂഹികമായ അംഗീകാരം എന്നിവ ലഭിക്കുന്ന അനുകൂല ദിനമാണിത്.
കന്നി രാശി
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)
ബന്ധുക്കളുമായി ഒത്തുചേരാനും വിശേഷങ്ങൾ പങ്കുവെക്കാനും സാധിക്കും. തൊഴിൽ വിജയവും സാമ്പത്തിക ലാഭവും മനസ്സിന് സന്തോഷം നൽകും. ദാമ്പത്യ ജീവിതം മനോഹരമായിരിക്കും. ദീർഘകാലമായി കാണാത്ത സുഹൃത്തുക്കളെ കണ്ടുമുട്ടാൻ അവസരം ലഭിക്കും.
ALSO READ
തുലാം രാശി
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ)
ചില കാര്യങ്ങളിൽ മാനഹാനി നേരിടാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. അശുഭ ചിന്തകൾ ഒഴിവാക്കി മനസ്സിനെ നിയന്ത്രിക്കണം. ഗ്യാസ്ട്രബിൾ പോലുള്ള ശാരീരിക അസ്വസ്ഥതകൾ അലട്ടിയേക്കാം. യാത്രകളിൽ ജാഗ്രത പാലിക്കുന്നത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
വൃശ്ചികം രാശി
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട)
കുടുംബത്തിലെ സങ്കീർണ്ണമായ തർക്കങ്ങൾ നിങ്ങളുടെ ബുദ്ധിപരമായ ഇടപെടലിലൂടെ പരിഹരിക്കാൻ സാധിക്കും. ഇത് കുടുംബാംഗങ്ങൾക്കിടയിൽ നിങ്ങളുടെ ബഹുമാനം വർദ്ധിപ്പിക്കും. അതേസമയം, മാതാപിതാക്കളുടെയോ കുട്ടികളുടെയോ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ധനു രാശി
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ)
ശത്രുക്കളുടെ നീക്കങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കും. നിയമപരമായ തർക്കങ്ങളിലും കോടതി കേസുകളിലും നിങ്ങൾക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കാം. പുതിയ വാഹനങ്ങൾ സ്വന്തമാക്കാനും ഇഷ്ടഭക്ഷണം ആസ്വദിക്കാനും യോഗമുള്ള ദിവസമാണ്.
മകരം രാശി
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)
പ്രതിസന്ധികളെ മറികടക്കാൻ നല്ല ചിന്തകളും പ്രവൃത്തികളും നിങ്ങളെ സഹായിക്കും. ചിലപ്പോഴൊക്കെ തെറ്റായ വഴികളിലേക്ക് മനസ്സ് തിരിഞ്ഞേക്കാം, അത്തരം സാഹചര്യങ്ങളെ യുക്തിപൂർവ്വം നേരിടുകയും നേരായ വഴിയിൽ ഉറച്ചുനിൽക്കുകയും ചെയ്യുക.
കുംഭം രാശി
(അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ)
ബിസിനസ്സിൽ മികച്ച പുരോഗതി ദൃശ്യമാകും. നിങ്ങളുടെ ആകർഷകമായ സംസാരശൈലി എല്ലാവരെയും സ്വാധീനിക്കും. നിങ്ങൾക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങൾ ഫലിക്കില്ല. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും.
മീനം രാശി
(പൂരൂരുട്ടാതി അവസാന കാൽ, ഉത്തൃട്ടാതി, രേവതി)
തൊഴിൽപരമായ ചില തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ആരോഗ്യസ്ഥിതിയിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടാം. നിങ്ങളുടെ സൽപ്പേരിനെ ബാധിക്കാനിടയുള്ള അനാവശ്യ കൂട്ടുകെട്ടുകളിൽ നിന്ന് വിട്ടുനിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
www.aijothisham.com ,
Mobile : +91 96456 11008
aijothisham@gmail.com
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്ത്തകള്ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.