Monday, September 14, 2026
Monday, September 14, 2026
Home » അന്നപൂർണ ദേവിയെ ഭജിക്കുക; പനിനീർ തളിച്ച വെളുത്ത പുഷ്പം സൂക്ഷിക്കുക

അന്നപൂർണ ദേവിയെ ഭജിക്കുക; പനിനീർ തളിച്ച വെളുത്ത പുഷ്പം സൂക്ഷിക്കുക

by NeramAdmin
0 comments

2026 സെപ്തംബർ 14, തിങ്കൾ
കലിദിനം 1872832
കൊല്ലവർഷം 1202 ചിങ്ങം 29
(കൊല്ലവർഷം 1202 ചിങ്ങം ൨൯ )
തമിഴ് വർഷം പരാഭവ ആവണി 29
ശകവർഷം 1948 ഭാദ്രപദം 23

ഉദയം 06. 14 അസ്തമയം 06.25 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 11 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 49 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 07.45 am to 09.16 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 01.50 pm to 03.22 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 10.48 am to 12.19 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
സൂര്യൻ സ്വക്ഷേത്രത്തിൽ ബുധനു ഉച്ചത്തിൽ വ്യാഴം ഉച്ചത്തിൽ ശുക്രൻ സ്വക്ഷേത്രത്തിൽ ശനിക്കു വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഉത്രത്തിൽ (ഉത്രം ഞാറ്റുവേല) ചൊവ്വ പുണർത്തിൽ ബുധൻ അത്തത്തിൽ വ്യാഴം ആയില്യത്തിൽ ശുക്രൻ ചോതിയിൽ ശനി രേവതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ

ALSO READ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.29 വരെ ചിങ്ങം പകൽ 08.29 വരെ കന്നി പകൽ 10.33 വരെ തുലാം പകൽ 12.44 വരെ വൃശ്ചികം പകൽ വരെ 02.55 ധനു വൈകിട്ട് 04.51 വരെ മകരം തുടർന്ന് കുംഭം

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.40 pm to 07.04 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.43 am to 05.29 am
പ്രാതഃസന്ധ്യ 05.06 am to 06.15 am
സായംസന്ധ്യ 06.40 pm to 07.50 pm

ഇന്നത്തെ നക്ഷത്രം
പകൽ 01.55 വരെ ചിത്തിര തുടർന്ന് ചോതി

തിഥി ദൈർഘ്യം
കാലത്ത് 07.07 വരെ ശുക്ലപക്ഷ തൃതീയ തുടർന്ന് ചതുർത്ഥി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ചോതി തിഥി: ശുക്ലപക്ഷ ചതുർത്ഥി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ചിത്തിര

O Kalasha Premium Car Dashboard Ganesha Idol – 8cm Antique Gold Finish Lord Ganesh Statue for Car, Desk & Mini Mandir https://www.okalasha.com/shop/o-kalasha-premium-car-dashboard-ganesha-idol-8cm-antique-gold-finish-lord-ganesh-statue-for-car-desk-mini-mandir

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക, അവിവാഹിതർക്ക് നല്ല വിവാഹബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം. ഗുണവർദ്ധനവിനും ദോഷശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്കു പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ്.

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
ചിത്തിര, മകയിരം, അവിട്ടം, ഉത്രം, മകം, പൂയം

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
അത്തം, പൂരം, ആയില്യം, പുണർതം, തിരുവോണം

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ദിവസഗുണവർധനവിന്
ദിനദോഷങ്ങൾ ശമിക്കാനും
ദിവസഗുണവർധനവിനും അന്നപൂർണ ദേവിയെ ഭജിക്കുക. ഒരു സ്തുതി ചേർക്കുന്നു:
നിത്യാനന്ദകരീ വരാഭയകരീ സൌന്ദര്യരത്നാകരീ
നിര്ധൂനതാഖിലഘോരപാവനകരീ പ്രത്യക്ഷമാഹേശ്വരീ
പ്രലേയാചലവംശപാവനകരീ കാശീപുരാധീശ്വരീ
ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂർണ്ണേർശ്വരീ

ലാൽ – കിതാബ് പരിഹാരം
ദിവസത്തിനു ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: പനിനീർ തളിച്ച വെളുത്ത പുഷ്പം ഭവനത്തിൽ / ഓഫീസിൽ സൂക്ഷിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം വെളുപ്പ്ക്രീം, പ്രതികൂല നിറം : കറുപ്പ്, നീല

ചന്ദ്ര പീഡകൾ മാറാൻ
ഇന്ന് തിങ്കളാഴ്ച. ജനനസമയത്ത് ചന്ദ്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ,
മാതൃദോഷമുള്ളവർ, കടുത്ത മദ്യപാനികൾ, ദീർഘകാല ഔഷധ സേവ ആവശ്യ മായി വന്നവർ കർക്കടകം, മീനം , വൃശ്ചികം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്ര ഗായത്രി ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക.
ഓം അത്രി പുത്രായ വിദ്മഹേ
അമൃതമയായ ധീമഹി
തന്ന: സോമ: പ്രചോദയാത്.

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?