Wednesday, December 10, 2025
Wednesday, December 10, 2025
Home » ശത്രുക്കളിൽ നിന്നും, അസൂയക്കാരിൽ നിന്നും രക്ഷപ്പെടാൻ ഈ ശിവഭാവം

ശത്രുക്കളിൽ നിന്നും, അസൂയക്കാരിൽ നിന്നും രക്ഷപ്പെടാൻ ഈ ശിവഭാവം

by NeramAdmin
0 comments

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും എല്ലാ വിദ്യകളിലും വിജയിക്കുന്നതിനും അത്യുത്തമമാണ് ദക്ഷിണാമൂർത്തി ഉപാസന എന്ന കാര്യം പ്രസിദ്ധമാണ്. എന്നാൽ ഇവ മാത്രമല്ല ശത്രുദോഷങ്ങൾ ഇല്ലാതാക്കുന്ന ശിവഭാവവും ആണ് ദക്ഷിണാമൂർത്തി. കറുത്ത വാവുദിവസം പൂർണ്ണ സസ്യഭുക്കായി ഒരിക്കലെടുത്ത് ദക്ഷിണാമൂർത്തിയെ സന്ധ്യാസമയത്ത് വണങ്ങി പ്രാർത്ഥിച്ചാൽ ശത്രുദോഷം പൂർണ്ണമായും ഒഴിവാക്കാൻ കഴിയും.

ഒരു ബിസിനസുകാരനോ, പുതിയ സംരംഭങ്ങൾ തുടങ്ങുന്ന ആളോ ആവട്ടെ. സ്വാഭാവികമായും നിങ്ങളുടെ ഉയർച്ചയിൽ അസൂയ പൂണ്ടവരുണ്ടാകും. അവരുടെ ഒരു വാക്കോ, അസൂയ കലർന്ന ഒരു നോട്ടമോ നിങ്ങളുടെ സ്ഥാപനത്തെ അല്ലെങ്കിൽ തൊഴിലിനെ പ്രതികൂലമായി ബാധിക്കുകയോ, ദൃഷ്ടിദോഷം, അല്ലെങ്കിൽ വാക്‌ദോഷം സംഭവിക്കുകയോ ചെയ്താൽ അവയിൽ നിന്നെല്ലാം മോചനം നൽകി പൂർവ്വാധികം ശക്തിയോടെയും, ആത്മവിശ്വാസത്തോടെയും മുന്നേറുവാനായി പ്രാപ്തരാകാൻ 14 ദിവസം വ്രതം നോറ്റ് ഒരുനേരം കുളിച്ച് തൊഴുത് ദക്ഷിണാമൂർത്തിയെ പ്രാർത്ഥിച്ചാൽ മതി. വഴിപാടുകളായി പുഷ്പാഞ്ജലി, മാല ചാർത്തൽ, നെയ്പ്പായസം, വിവിധ അഭിഷേകങ്ങൾ എന്നിവയാണിഷ്ടം.

പിതാവ് ദക്ഷന്റെ നിന്ദയിൽ ദഹിച്ച സതീദേവി ആത്മാഹുതി ചെയ്തതിന്റെ രോഷം അടക്കാനാകാതെ ശിവൻ ദക്ഷയാഗം മുടക്കി ജഡ പറിച്ച് നിലത്തടിച്ച് സൃഷ്ടിച്ച വീര ഭദ്രനും ഭദ്രകാളിയും ദക്ഷകനെ നിഗ്രഹിച്ച് എല്ലാം ചാമ്പലാക്കി. സതിയുടെ ജഢവുമെടുത്ത് സംഹാര താണ്ഡവമാടി കോപം ശമിപ്പിച്ച ശിവൻ ഒടുവിൽ ഒരരയാലിന്റെ ചുവട്ടിൽ തെക്കോട്ട് അഭിമുഖമായിരുന്ന് ദീർഘകാലം തപസ്‌ അനുഷ്ഠിച്ചു. അങ്ങനെ മൗനിയായി തീർന്ന ഭഗവാൻ അഖണ്ഡജ്ഞാനത്തിന്റെ അമൃതായി മാറി. ഇതറിഞ്ഞ് ഋഷികളും ജ്ഞാനാന്വേഷികളും കൂട്ടം കൂട്ടമായി ശിവന്റെ മുന്നിലെത്തി. ആരോടും ശിവൻ ഒന്നും ഉരിയാടിയില്ലെങ്കിലും വന്ന എല്ലാവരുടെയും സംശയങ്ങൾ തൊഴുതു മടങ്ങിയ മാത്രയിൽ അത്ഭുതകരമായി മൗന ദർശനത്തിലൂടെ ദൂരീകരിച്ചു. ദക്ഷിണാമൂർത്തിയുടെ മഹാദ്ധ്യാപനം എന്നത് പ്രസിദ്ധവുമായി. അങ്ങനെ എല്ലാ വിദ്യയ്ക്കും സകല ദോഷശമനത്തിനും ദക്ഷിണാമൂർത്തി ഉപാസന സ്വീകരിക്കപ്പെട്ടു.

പ്രദോഷം, ശിവരാത്രി, തിരുവാതിര, ഞായറാഴ്ച തുടങ്ങിയ ദിവസങ്ങൾ ദക്ഷിണാമൂർത്തി മന്ത്ര ജപം തുടങ്ങാൻ ഉത്തമമാണ്. ധ്യാനശ്ലോകം 12 പ്രാവശ്യവും മൂല മന്ത്രം 108 പ്രാവശ്യവും വന്ദന ശ്ലോകവും സ്തുതിയും യഥാശക്തിയും ജപിക്കുക.

വന്ദന ശ്ലോകം
നമശ്ശിവായ ശാന്തായ ശുദ്ധായ പരമാത്മനേ
നിർമ്മലായ പ്രസന്നായ ദക്ഷിണാമൂർത്തയേ നമഃ

ALSO READ

ധ്യാനശ്ലോകം
സ്ഫടികരജതവർണ്ണം മൗക്തികീമക്ഷമാലാം

അമൃതകലശവിദ്യാജ്ഞാനമുദ്രാ: കരാഗ്രൈ:
ദധതമുരഗകക്ഷം ചന്ദ്രചൂഡം ത്രിനേത്രം
വിധൃതവിവിധഭൂഷം ദക്ഷിണാമൂർത്തീമീഡേ

ദക്ഷിണാമൂർത്തി മന്ത്രം
ഓം ദം ദക്ഷിണമൂർത്തയേ നമഃ

ദക്ഷിണാമൂർത്തി സ്തുതി
ഓം വിദ്യാരൂപിണേ നമഃ
ഓം മഹായോഗിനേ നമഃ
ഓം ശുദ്ധ ജ്ഞാനിനേ നമഃ
ഓം പിനാകധൃതേ നമഃ
ഓം രത്നാലങ്കൃതസര്‍വ്വാ൦ഗിനേ നമഃ
ഓം രത്നമൌലയേ നമഃ
ഓം ജടാധരായ നമഃ
ഓം ഗംഗാധാരിണേ നമഃ
ഓം അചലവാസിനേ നമഃ
ഓം മഹാജ്ഞാനിനേ നമഃ

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

Story Summary: Dakshina Murthy Worshipping for Removing Enemies

Copyright 2022 riyoceline.com/projects/Neram/. All rights reserved.


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?