Wednesday, December 10, 2025
Wednesday, December 10, 2025
Home » 27 നക്ഷത്രങ്ങളുടെ പുതുവർഷഫലംവീഡിയോ; പ്രൊഫ. കെ വാസുദേവനുണ്ണി

27 നക്ഷത്രങ്ങളുടെ പുതുവർഷഫലം
വീഡിയോ; പ്രൊഫ. കെ വാസുദേവനുണ്ണി

by NeramAdmin
0 comments

ചിങ്ങപ്പുലരി സമാഗതമായി. പ്രത്യാശയുമായി 1198 കൊല്ലവർഷം പിറക്കുന്നു. ഈ സന്തോഷവേളയിൽ 27 നക്ഷത്ര ജാതരുടെയും സമ്പൂർണ്ണ പുതുവർഷ ഫലം വിശകലനം ചെയ്യുകയാണ് ജ്യോതിഷ കുലപതി പ്രൊഫ. കെ വാസുദേവനുണ്ണി. ഒരോ നക്ഷത്രത്തിന്റെയും ഫലം പെട്ടെന്ന് കണ്ടെത്തുന്നതിന് യൂ ട്യൂബ് ടൈം ബാർ സമയം താഴെ ചേർത്തിട്ടുണ്ട്. 1198 ചിങ്ങം മുതൽ കർക്കടകം വരെയുള്ള (2022 ആഗസ്റ്റ് 17 മുതൽ 2023 ആഗസ്റ്റ് 16 വരെ) ഫലങ്ങളാണ് വിവിധ കോളേജുകളിൽ സംസ്കൃതം പ്രൊഫസറായിരുന്ന, ദൈവജ്ഞൻ, ഗ്രന്ഥകാരൻ എന്നീ നിലകളിലും പ്രസിദ്ധനായ ആചാര്യൻ വിശദീകരിക്കുന്നത്.

ശബരിമല, തിരുനെല്ലി, കാടാമ്പുഴ, ചോറ്റാനിക്കര, മലയാലപ്പുഴ, തൃച്ചംബരം, കൊടുങ്ങല്ലൂർ, വടക്കുംനാഥൻ, തളിപ്പറമ്പ് രാജരാജേശ്വരൻ തുടങ്ങിയ ക്ഷേത്രങ്ങളിലും സംസ്ഥാനത്തിന് പുറത്ത് രാമേശ്വരം, തിരുപ്പതി, പളനി, ഉഡുപ്പി, ചിദംബരം, മധുര മീനാക്ഷി, മഞ്ജുനാഥേശ്വരം ക്ഷേത്രങ്ങളിലും നൂറു കണക്കിന് ദേവപ്രശ്നങ്ങളിൽ പ്രൊഫ. വാസുദേവനുണ്ണി പങ്കെടുത്തിട്ടുണ്ട്.

ദേവീ ദേവന്മാരുടെ നൂറ്റെട്ടു നാമങ്ങൾ ഉൾക്കൊള്ളുന്ന സ്തോത്രങ്ങളുടെ സമാഹാരമായ അഷ്ടോത്തരം ഭദ്രകാളി മഹാത്മ്യം എന്നീ ഗ്രന്ഥങ്ങളുടെ കർത്താവായ ആചാര്യൻ സപര്യ ബുക്സ് പ്രസിദ്ധീകരിച്ച ദേവീമഹാത്മ്യം സിഡിയിൽ ദേവീമഹാത്മ്യം വിധിപ്രകാരം സ്ഫുടമായും വ്യക്തമായും പാരായണം ചെയ്തു. അനേകർക്ക് ദേവീമഹാത്മ്യം അനുശീലിക്കുന്നതിന് ഈ സിഡി സഹായകമായിട്ടുണ്ട്.

ജ്യോതിഷ വിശ്വാസികൾക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/c/NeramOnline – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:


YouTube Time Bar
00:16 പുതുവത്സരഫലം – ആമുഖം
06:10 അശ്വതി – Aswathy
11:52 ഭരണി – Bharani
16:07 കാർത്തിക – Karthika
20:14 രോഹിണി – Rohini
25:51 മകയിരം – Makayiram
30:01 തിരുവാതിര – Thiruvathira
35:01 പുണർതം – Punarutham
39:40 പൂയം – Pooyam
44:00 ആയില്യം – Aayilyam
49:22 മകം – Makam
55:52 പൂരം – Pooram
1:00:22 ഉത്രം – Uthram
1:04:18 അത്തം – Atham
1:08:19 ചിത്തിര – Chitira
1:13:50 ചോതി – Choti
1:19:22 വിശാഖം – Vishakam
1:23:38 അനിഴം – Anizham
1:28:42 തൃക്കേട്ട – Thrikketta
1:32:44 മൂലം – Moolam
1:38:29 പൂരാടം – Pooradam
1:42:40 ഉത്രാടം – Uhradam
1:47:00 തിരുവോണം – Thiruvonam
1:52:28 അവിട്ടം – Avittam
1:56:37 ചതയം – Chathayam
2:02:55 പൂരുരുട്ടാതി – Pooruruttathi
2:07:33 ഉത്തൃട്ടാതി – Uthrittathi
2:11:37 രേവതി – Revathi

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?