മംഗള ഗൗരി
ആരും തന്നെ അഭയവും ആശ്രയവും ഇല്ലാതെ ദു:ഖിക്കുന്ന ദീനരായ സാധുക്കൾക്ക് എപ്പോഴും കൈത്താങ്ങാകുന്ന ശ്രീ കാർത്തികേയ ഭഗവാനെ ഭജിക്കുന്ന ശ്രീ കാർത്തികേയ കരാവലംബ പഞ്ചകം പതിവായി ജപിച്ചാൽ എല്ലാ ആപത്തിൽ നിന്നും ദുരിതങ്ങളിൽ നിന്നും രോഗക്ലേശങ്ങളിൽ നിന്നും മോചിപ്പിക്കപ്പെടും. ശത്രു ദോഷങ്ങൾ, ദുർബാധകൾ, പാപങ്ങൾ, തടസ്സങ്ങൾ, ദു:സ്വാധീനങ്ങൾ എന്നിവയിൽ നിന്നും കാത്ത് രക്ഷിക്കും. അറിവും ഓർമ്മയും കാര്യക്ഷമതയും തൊഴിൽ വിജയവും ലഭിക്കും. ഭാഗ്യവും രോഗമുക്തിയും പ്രദാനം ചെയ്യും. സർപ്പദോഷം, സന്താനദുരിതം എന്നിവയ്ക്ക് ഉത്തമമായ പരിഹാരമാണ് അഞ്ച് ശ്ലോകങ്ങളുള്ള ഈ സ്തോത്ര പഞ്ചക ജപം. ഈ പ്രാർത്ഥന കുടുംബത്തിൽ ഐക്യവും സമാധാനവും സമൃദ്ധിയും കൊണ്ടുവരും. സന്താനങ്ങൾക്ക് എല്ലാ വിജയവും സുരക്ഷിതത്വവും ഉറപ്പാക്കും. യാത്രാവേളയിൽ വേണ്ട സംരക്ഷണം നൽകും
🟢 വ്രതദിനങ്ങളിൽ 6 തവണ ജപിക്കുക
സ്കന്ദ ഷഷ്ഠി വ്രതകാലത്തും ഷഷ്ഠി വ്രത ദിനങ്ങളിലും ചൊവ്വാഴ്ചകളിലും കഴിയുന്നത്ര തവണ ജപിക്കാൻ പ്രത്യേകം. ശ്രദ്ധിക്കണം. ഷഷ്ഠി, സ്കന്ദ ഷഷ്ഠി, തൈപ്പൂയം, വൈകാശി വിശാഖം, ചൊവ്വാഴ്ച തുടങ്ങിയ സുബ്രഹ്മണ്യ ഭഗവാൻ്റെ വിശേഷ ദിവസങ്ങളിൽ 6 തവണ കേട്ടാൽ ദുരിതങ്ങൾ കരിച്ചു കളയും. ആപത്തിൽ കൈത്താങ്ങാകും. 12 ചൊവ്വാഴ്ച വ്രതമെടുത്ത് ജപിച്ചാൽ മംഗല്യഭാഗ്യം ലഭിക്കും. കടബാധ്യതയും ചൊവ്വാദോഷവും ഒഴിയും. വ്രതവും മന്ത്രോപദേശവവും നിർബന്ധമില്ല. ഈ സ്കന്ദഷഷ്ഠി മഹോത്സവവേളയിൽ ശ സുബ്രഹ്മണ്യഭഗവാൻ്റെ തൃപ്പാദങ്ങളിൽ പ്രസിദ്ധ ഗായകൻ മണക്കാട് ഗോപനും നേരം ഓൺലൈനും കൂടി സമർപ്പിച്ച ശ്രീ കാർത്തികേയ കരാവലംബ സ്തോത്രം കേൾക്കാം: https://youtu.be/oo8Mza0SXBQ?si=EFjbbT-UUYuPPBVM
🟢 കാർത്തികേയ കരാവലംബ സ്തോത്രം
ഓങ്കാരരൂപ ശരണാശ്രയ ശർവ്വസൂനോ
ശിങ്കാരവേല സകലേശ്വര ദീനബന്ധോ
സന്താപനാശന സനാതന ശക്തിഹസ്ത
ശ്രീ കാർത്തികേയ മമ ദേഹി കരാവലംബം
1
പഞ്ചാദ്രിവാസ സഹജ സുരസൈന്യനാഥ
പഞ്ചാമൃതപ്രിയ ഗുഹ സകലാധിവാസ
ഖണ്ഡേന്ദു മൗലിതനയ മയിൽവാഹനസ്ഥ
ശ്രീ കാർത്തികേയ മമ ദേഹി കരാവലംബം
2
ആപദ്വിനാശക കുമാരക ചാരുമൂർത്തേ
താപത്രയാന്തക ദയാപര താരകാരേ
ആർത്താഭയപ്രദഗുണത്രയ ഭവ്യരാശേ
ശ്രീ കാർത്തികേയ മമ ദേഹി കരാവലംബം
ആ
3
വല്ലീപതേ സുകൃതദായക പുണ്യമൂർത്തേ
സ്വർല്ലോകനാഥ പരിസേവിത ശംഭുസൂനോ
ത്രൈലോക്യനായക ഷഡാനന പൂതപാദ
ശ്രീ കാർത്തികേയ മമ ദേഹി കരാവലംബം
4
ജ്ഞാനസ്വരൂപ സകലാത്മകവേദവേദ്യ
ജ്ഞാനപ്രിയാഖില ദുരന്തമഹാവനാഗ്നേ!
ദീനാവനപ്രിയ നിരാമയ ദാനസിന്ധോ
ശ്രീ കാർത്തികേയ മമ ദേഹി കരാവലംബം
5
ഇതി ശ്രീ കാർത്തികേയ കരാവലംബ പഞ്ചകം
സമ്പൂർണ്ണം
ALSO READ
Story Summary: Sri Karthikakeya Panchakam, the powerful Sri Muruka hyme chanting during Skandashasti Vritham days will eliminate all the life miseries