2026 ജനുവരി 01, വ്യാഴം
കലിദിനം 1872576
കൊല്ലവർഷം 1201 ധനു 17
(കൊല്ലവർഷം 1201 ധനു ൧൭ )
തമിഴ് വർഷം വിശ്വവസു മാർഗഴി 17
ശകവർഷം 1947 പൗഷം 11
ഉദയം 06.40 അസ്തമയം 06.15 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 35 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 25 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 01.54 pm to 03.21 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രംവർജ്ജ്യം)
ഗുളികകാലം 09.33 am to 11.00 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 06.40 am to 08.06 am
(ശുഭകാര്യങ്ങൾക്ക് വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്കും ബുധനും ശുക്രനും മൗഢ്യം വ്യാഴത്തിനു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂരാടത്തിൽ (പൂരാടം ഞാറ്റുവേല ) ചൊവ്വ പൂരാടത്തിൽ ബുധൻ മൂലത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ പൂരാടത്തിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ
ALSO READ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.38 വരെ ധനു പകൽ 09.28 വരെ മകരം പകൽ 11.19 വരെ കുംഭം പകൽ 01.01 വരെ മീനം പകൽ 02:52 വരെ മേടം വൈകിട്ട് വരെ 04.57 എടവം തുടർന്ന് മിഥുനം
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.05 pm to 06.30 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.53 am to 05.43 am
പ്രാതഃസന്ധ്യ 05.18 am to 06.32 am
സായംസന്ധ്യ 06.07 pm to 07.22 pm
ഇന്നത്തെ നക്ഷത്രം
രാത്രി 10.48 വരെ രോഹിണി
തിഥി ദൈർഘ്യം
രാത്രി 10.23 വരെ ശുക്ലപക്ഷ ത്രയോദശി
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം : രോഹിണി തിഥി: ശുക്ലപക്ഷ ത്രയോദശി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: രോഹിണി
ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽ പരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം. ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം , പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരു വർഷക്കാലം ജന്മനക്ഷത്ര ദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.
ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
ചോതി, ഭരണി, രേവതി, പൂരുരുട്ടാതി
ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
കാർത്തിക, അശ്വതി, ഉത്രട്ടാതി, ചതയം
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ദിനഗുണവർദ്ധനവിന്
ദിവസഗുണ വർദ്ധനയ്ക്ക് ശിവനെ ദക്ഷിണാമൂർത്തി ഭാവത്തിൽ ഭജിക്കുക.
ഒരു സ്തുതി ചേർക്കുന്നു :
പ്രാതഃ ഭജാമി ശിവമേകമനന്തമാദ്യം
വേദാന്തവേദ്യ മനഘം പുരുഷംമഹാന്തം
നാമാദി ഭേദരഹിതം ഷഡഭാവശൂന്യം
സംസാരരോഗ ഹരമൗഷധമദ്വിതീയം
നമഃ ശിവായഃ ശിവായഃ നമഃ ഓം
ലാൽ-കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ്
നിർദ്ദേശം: വീടിന്റെ /ഓഫിസിന്റെ പ്രധാനമുറിയിൽ താമരപ്പൂവോ താമരപ്പൂവിന്റെ ചിത്രമോ പകൽ വെയ്ക്കുക. നെയ്കലർന്ന ഭക്ഷണം ശിശുക്കൾക്ക് ദാനം ചെയ്യുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം.
ഗുരു പീഡകൾ മാറാൻ
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും
കടബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴത്തിന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദേവ മന്ത്രീ വിശാലാക്ഷ:
സദാലോക ഹിതേ രത:
അനേക ശിഷ്യ സമ്പൂർണ്ണ:
പീഢാം ഹരതു മേ ഗുരു
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും. ഏറ്റവും പുതിയ വിശേഷങ്ങൾക്ക് ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്ത്തകള്ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്ലോഡ് ചെയ്യുക: AstroG App . )
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്താരം, + 91 9656377700
ശാസ്താരം അസ്ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.
Copyright 2026 NeramOnline.com . All rights reserved