ഉത്തരായനകാലം ജനുവരി 15 വ്യാഴാഴ്ച ആരംഭിക്കും. മകരം ഒന്ന് മുതല്‍ കര്‍ക്കടകസംക്രമം വരെ 6 മാസം സൂര്യന്റെ ഗതി വടക്കോട്ടായിരിക്കും. ഈ സമയത്ത് സൂര്യശക്തി വര്‍ദ്ധിക്കും. ഈശ്വരീയ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് അഭീഷ്ടസിദ്ധി നേടാന്‍ ഏറ്റവും അനുകൂല സമയമാണ് ഇത്. നിഷ്ഠയുള്ള ഉപാസനയിലൂടെ ഈ സമയത്ത് അതിവേഗം ആർക്കും ഈശ്വരാനുഗ്രഹം നേടാം. മകരസംക്രാന്തിക്ക് സൂര്യന് മകരപ്പൊങ്കാല സമര്‍പ്പിച്ചാല്‍ രോഗശാന്തിയും ദുരിത മോചനവും ലഭിക്കും എന്നാണ് വിശ്വാസം
സ്നാനം,ദാനം, ഉത്തമം
സംക്രമപുണ്യകാലത്ത് സ്നാനം ചെയ്യാത്തവര്‍ ഏഴു ജന്മം രോഗിയായും ദുഃഖിതരായും ഭവിക്കുമെന്നാണ് വിശ്വാസം. ഈ പുണ്യകാലത്ത് ദാനം ചെയ്യുന്നതും ഉത്തമമാണ്. തീര്‍ത്ഥസ്നാനത്തിനും ദാനധര്‍മ്മത്തിനും ദേവാരാധനയ്ക്കും ശ്രേഷ്ഠമാണ് മകര സംക്രമ പുണ്യകാലം. ഉപനയനത്തിനും അഷ്ടബന്ധ.കലശത്തിനും ക്ഷേത്രപ്രതിഷ്ഠക്കും ദേവപ്രശ്നചിന്തയിലൂടെ ദേവന്റെ ഹിതാഹിതങ്ങള്‍ മനസ്സിലാക്കാനും മന്ത്രോപദേശം സ്വീകരിക്കുന്നതിനും മറ്റ് ശുഭകാര്യങ്ങള്‍ക്കും ഉത്തരായനം ശ്രേഷ്ഠമാണ്. മകരസംക്രമാത്പരം 20 നാഴിക ഉത്തരായന പുണ്യകാലമാണ്.
മകരസംക്രമം അനിഴത്തിൽ
ധനു 30–ാം തീയതി ബുധനാഴ്ച പകൽ 3 മണി 8 മിനിട്ടിനാണ് ഈ വര്‍ഷത്തെ മകരസംക്രമം. അനിഴം നക്ഷത്രം നാലാംപാദം വൃശ്ചികക്കൂറില്‍ സംഭവിക്കുന്ന ഈ മകര സംക്രമം അനിഴം നക്ഷത്രജാതരെ കൂടുതല്‍ ബാധിക്കും. ദോഷപരിഹാരമായി ശിവക്ഷേത്രത്തില്‍ കൂവളദാര്‍ച്ചന, പിന്‍വിളക്ക്, ശാസ്താവിന് നീരാജനം എന്നീ വഴിപാടുകള്‍ ജന്മനക്ഷത്രദിവസം ചെയ്യുക.
സൂര്യബലം ഉന്നത നിലയിലെത്തിക്കും
സര്‍വ്വഗ്രഹാധിപനും ഭക്തവത്സലനും പാപവിനാശനുമാണ് സൂര്യദേവന്‍. ഭക്തരില്‍ ഇത്രത്തോളം കാരുണ്യമേറിയ മറ്റൊരു ദേവനില്ല. പിത്തജ്വരം, കുഷ്ഠം, വാതം, കാസം,ക്ഷയം, പ്രമേഹം, ഉദരരോഗം, നേത്രരോഗം, ഉഷ്ണരോഗം, തുടങ്ങി സര്‍വ്വരോഗങ്ങളും അകറ്റി മാനസിക ശാരീരിക ആരോഗ്യവും അനുഗ്രഹവും നല്‍കുന്ന ദേവനുമാണ് ആദിത്യന്‍. ഒരാളുടെ ജാതകത്തില്‍ ആദിത്യന്‍ ബലവാനായിരുന്നാല്‍ ആ ജാതകന്‍ ഉന്നത നിലയിലെത്തും. ആദിത്യദശാകാലം ഗുണകരമാണ്. എന്നാല്‍ ജാതകത്തില്‍ ആദിത്യന്‍ കര്‍ക്കടകം, തുലാം, മകരം എന്നീ രാശികളില്‍ ഏതെങ്കിലും ഒന്നിലും 8,12 എന്നീ ഭാവങ്ങളില്‍ ഒന്നിലും ശുഭഗ്രഹദൃഷ്ടിയില്ലാതെ നിന്നാലും ആ ആളിന് ആദിത്യദശാകാലം ദുരിതപൂര്‍ണ്ണമാകും. ജാതകത്തിലെ മറ്റു തരത്തിലുള്ള ആദിത്യപിഴവുകളും കഠിന ദോഷങ്ങള്‍ക്കിടയാക്കും. കലഹം, ക്ഷിപ്രകോപം, അഗ്നിപീഡ സന്താന ദുരിതങ്ങള്‍ സ്വജനങ്ങള്‍ക്ക് രോഗം, അപ്രതീക്ഷിത ആപത്തുകള്‍, പരിഭ്രമം ഉദരരോഗം ശത്രുത ധന–ധാന്യനാശം, ദാമ്പത്യക്ലേശം, ഉഷ്ണരോഗങ്ങള്‍ ഇവ ഉണ്ടാകും. സൂര്യന്‍ ഗോചരവശാല്‍ ജന്മകൂറിലും അതിന്റെ 2,4,5,7,8,9,12 എന്നീ ഭാവങ്ങളിലും സഞ്ചരിക്കുന്ന കാലത്തും ദോഷാനുഭവങ്ങള്‍ വരാം.
ആദിത്യപ്രീതി നേടാൻ
ആദിത്യപ്രീതിയിലൂടെ സൂര്യ ദോഷങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കാം. ഇതിന് രാവിലെ ശരീരശുദ്ധി വരുത്തി സൂര്യനെ ഭജിക്കണം. ഉദിച്ച് ഒരു മണിക്കൂറിനുള്ളില്‍ കിഴക്കോട്ടു തിരിഞ്ഞു നിന്ന് ഏകാഗ്രതയോടെ സൂര്യ ദേവനെ നോക്കി മനസ് അര്‍പ്പിച്ച് സൂര്യഗായത്രി, ധ്യാനം, സൂര്യഅഷ്ടോത്തരം, ആദിത്യ ഹൃദയം, സൂര്യ സ്തോത്രം തുടങ്ങിയവ ജപിച്ചാൽ മൂന്നു മാസം കൊണ്ട് മാനസിക ആരോഗ്യവും ആത്മവിശ്വാസവും വര്‍ദ്ധിക്കും, സര്‍വ്വകാര്യങ്ങളും വിജയകരമായി ചെയ്തു തീര്‍ക്കാനാകും. ഇതേപോലെ തുടര്‍ച്ചയായി ആറുമാസം സൂര്യനെ ഉപാസിച്ചാൽ ശാരീരിക പീഡകളും മനോരോഗങ്ങളും ദുശ്ശീലങ്ങളും അകന്ന് ദുരിത ശാന്തിയും ഐശ്വര്യലബ്ധിയും കൈവരിക്കാം. സൂര്യ ക്ഷേത്രത്തില്‍ നവഗ്രഹപൂജ, ആദിത്യപൂജ ചെന്താമരപൂക്കളാല്‍ തുടങ്ങിയ വഴിപാടുകളും ശിവപൂജയും സൂര്യദേവപ്രീതിക്ക് ഉത്തമമാണ്.
ജോതിഷി പ്രഭാ സീന സി പി
(മൊബൈൽ: 91 9961 442256, 989511 2028
ഹരിശ്രീ, മമ്പറം പി.ഒ, പിണറായി കണ്ണൂർ,
Email : prabhaseenacp@gmail.com)
ALSO READ
Story Summary: Significance of Surya Dev Worshipping during Utharayanam
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.