2026 ഫെബ്രുവരി 07, ശനി
കലിദിനം 1872613
കൊല്ലവർഷം 1201 മകരം 24
(കൊല്ലവർഷം 1201 മകരം ൧൪ )
തമിഴ് വർഷം വിശ്വവസു തയ് 25
ശകവർഷം 1947 മാഘം 18
ഉദയം 06.45 അസ്തമയം 06.31 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 46 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 14 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 09.41 am to 11.09 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 06.45 am to 08.13 am
(എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)
യമഗണ്ഡകാലം 02.06 pm to 03.34 pm
(ശുഭകാര്യങ്ങൾക്കുവർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വ ഉച്ചത്തിൽ ചൊവ്വയ്ക്കും ബുധനും ശുക്രനും മൗഢ്യം വ്യാഴത്തിനു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അവിട്ടത്തിൽ (അവിട്ടം ഞാറ്റുവേല) ചൊവ്വ തിരുവോണത്തിൽ ബുധൻ അവിട്ടത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ അവിട്ടത്തിൽ ശനി ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.08 വരെ മകരം പകൽ 08.53 വരെ കുംഭം പകൽ 10.41 വരെ മീനം പകൽ 12.26 വരെ മേടം പകൽ 02.30 വരെ എടവം വൈകിട്ട് 04.41 വരെ മിഥുനം തുടർന്ന് കർക്കടകം
ALSO READ
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.20 pm to 06.45 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.06 am to 05.55 am
പ്രാതഃസന്ധ്യ 05.30 am to 06.45 am
സായംസന്ധ്യ 06.23 pm to 07.37 pm
ഇന്നത്തെ നക്ഷത്രം
രാത്രി 02.28 വരെ ചിത്തിര
തിഥി ദൈർഘ്യം
രാത്രി 02.54 വരെ കൃഷ്ണപക്ഷ ഷഷ്ഠി
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ചിത്തിര തിഥി: കൃഷ്ണ ഷഷ്ഠി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: ചിത്തിര
ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും. അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന്. മഞ്ഞ നിറമുള്ള പൂക്കളാൽ “ജയദുർഗ്ഗാ” മന്ത്ര പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം. ഇവർ ജന്മനാൾ തോറും വരുന്ന ഒരു വർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് നാളിലും പക്കനാളിലും ദേവീക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്.
ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
ചിത്തിര, മകയിരം, അവിട്ടം, ഉത്രം, മകം, പൂയം
ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
അത്തം, പൂരം, ആയില്യം, പുണർതം, തിരുവോണം
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ദിനഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനവിനും ദിന ദോഷ ശമനത്തിനും ധർമ്മശാസ്താ ഭജനം
നടത്തുക. ഒരു സ്തുതി ചേർക്കുന്നു:
കല്യാണവേഷ രുചിരം കരുണാനിധാനം
കന്ദർപ്പകോടി സദൃശം കമനീയഭാസം
കാന്താദ്വയാ കലിത പാർശ്വമഘാരി മാദ്യം
ശാസ്താരമേവ സതതം പ്രണതോfസ്മി നിത്യം
ലാൽ – കിതാബ് നിർദ്ദേശം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് പരിഹാരം: കറുത്ത തുണിയിൽ 11 വെള്ളി നാണയം (ഒറ്റരൂപാ നാണയം) പൊതിഞ്ഞു കെട്ടി വീട്ടിലെ / ഓഫീസിലെ പണം സൂക്ഷിക്കുന്ന അലമാരയിൽ സൂക്ഷിക്കുക . അസത്യ ഭാഷണം ഒരു കാരണവശാലും നടത്താതിരിക്കുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കറുപ്പ് , കടും നീലം പ്രതികൂല നിറം: ചുവപ്പ്, ഓറഞ്ച്
ശനി പീഡകൾ മാറാൻ
ഇന്ന് ശനിയാഴ്ച. ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
സൂര്യപുത്രോ ദീർഘദേഹഃ
വിശാലാക്ഷ: ശിവപ്രിയ :
മന്ദചാര: പ്രസന്നാത്മാ
പീഢാം ഹരതു മേ ശനി :
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.