Wednesday, February 11, 2026
Wednesday, February 11, 2026
Home » മയിലിൻ്റെ ചിത്രം ഭവനത്തിൽ / ഓഫീസിൽ സൂക്ഷിക്കുക; ഹനുമദ് ഭജനം നടത്തുക

മയിലിൻ്റെ ചിത്രം ഭവനത്തിൽ / ഓഫീസിൽ സൂക്ഷിക്കുക; ഹനുമദ് ഭജനം നടത്തുക

0 comments

2026 ഫെബ്രുവരി 11, ബുധൻ
കലിദിനം 1872617
കൊല്ലവർഷം 1201 മകരം 28
(കൊല്ലവർഷം 1201 മകരം ൨൮ )
തമിഴ് വർഷം വിശ്വവസു തയ് 29
ശകവർഷം 1947 മാഘം 22

ഉദയം 06.44 അസ്തമയം 06.32 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 48 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 12 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.38 pm to 02.06 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 11.09 am to 12.38 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 08.12 am to 09.41 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വ ഉച്ചത്തിൽ ചൊവ്വയ്ക്കും ശുക്രനും മൗഢ്യം വ്യാഴത്തിനു വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അവിട്ടത്തിൽ (അവിട്ടം ഞാറ്റുവേല) ചൊവ്വ തിരുവോണത്തിൽ ബുധൻ ചതയത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ അവിട്ടത്തിൽ ശനി ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.52 വരെ മകരം പകൽ 08.37 വരെ കുംഭം പകൽ 10.25 വരെ മീനം പകൽ 12.10 വരെ മേടം പകൽ 02.14 വരെ എടവം വൈകിട്ട് 04.25 വരെ മിഥുനം തുടർന്ന് കർക്കടകം

ALSO READ

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.20 pm to 06.45 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്  ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.06 am to 05.55 am
പ്രാതഃസന്ധ്യ 05.30 am to 06.45 am
സായംസന്ധ്യ 06.23 pm to 07.37 pm

ഇന്നത്തെ നക്ഷത്രം
കാലത്ത് 10.53 വരെ അനിഴം തുടർന്ന് തൃക്കേട്ട

തിഥി ദൈർഘ്യം
കാലത്ത് 09.59 വരെ കൃഷ്ണപക്ഷ നവമി തുടർന്ന് ദശമി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: തൃക്കേട്ട തിഥി: കൃഷ്ണദശമി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: അനിഴം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ കഴിപ്പിച്ച ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം, ആയുഃസൂക്ത പുഷ്‌പാഞ്‌ജലി, യഥാശക്തി അന്നദാനം എന്നിവ നടത്തിക്കുക. ശ്രീമദ് ഭാഗവതം, രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ, ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
അശ്വതി, ഭരണി, ചോതി, അത്തം, പൂരം

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
വിശാഖം, ചിത്തിര, ഉത്രം, മകം, ചതയം

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

മൃത്യുദോഷം
കാലത്ത് 10.53 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ദിവസഗുണവർധനവിന്
ദിവസഗുണവർധനയ്ക്കും ദിന ദോഷങ്ങൾ ശമിക്കാനും ഹനുമദ് ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു:
ഭജേ പാവനം ഭാവനാനിത്യവാസം
ഭജേ ബാലഭാനു പ്രഭാചാരുഭാസം
ഭജേ ചന്ദ്രികാകുന്ദ മന്ദാരഹാസം
ഭജേ സന്തതം രാമഭൂപാല ദാസം

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ഒരു ലാൽ – കിതാബ് നിർദ്ദേശം: മയിലിൻ്റെ ചിത്രം ഭവനത്തിൽ / ഓഫീസിൽ സൂക്ഷിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: പച്ച
പ്രതികൂല നിറം : ചുവപ്പ്, ഓറഞ്ച് നിറം.

ബുധ പീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച . ജനനസമയത്ത് ബുധന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യ ഗുണോപേതം
തം ബുധം പ്രണമാമ്യഹം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?