മേടം രാശി
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)
ബന്ധങ്ങളിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ചില സൗഹൃദങ്ങൾ ദോഷകരമായി മാറിയേക്കാം. കുടുംബാംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. എങ്കിലും ചിലർക്ക് അപ്രതീക്ഷിതമായ ധനലാഭം ഇന്ന് ഉണ്ടാകും.
ഇടവം രാശി
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)
നിങ്ങളുടെ കഴിവിനും പ്രയത്നങ്ങൾക്കും അർഹമായ അംഗീകാരം ലഭിക്കുന്ന ദിവസമാണിന്ന്. ഉന്നത സ്ഥാനലബ്ധിയും ബിസിനസ്സിൽ വലിയ പുരോഗതിയും പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി സ്വാധീനശക്തിയുള്ള വ്യക്തികളെ കണ്ടുമുട്ടാനും അവരുടെ പിന്തുണ നേടാനും അവസരമുണ്ടാകും.
മിഥുനം രാശി
(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ)
ഇന്ന് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. തൊഴിൽപരമായ ക്ലേശങ്ങൾക്കും നേത്രരോഗങ്ങൾക്കും സാധ്യതയുണ്ട്. പക്ഷികൾ, മൃഗങ്ങൾ എന്നിവ മൂലം സാമ്പത്തിക നഷ്ടങ്ങൾ സംഭവിക്കാതെ ശ്രദ്ധിക്കുക. ആരോഗ്യകാര്യങ്ങളിൽ അല്പം ജാഗ്രത പാലിക്കുന്നത് നല്ലതാണ്.
കർക്കടകം രാശി
(പുണർതം അവസാന കാൽ, പൂയം, ആയില്യം)
ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കാൻ സാധിക്കും. കുടുംബത്തിൽ സന്തോഷം നിറയുകയും സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്യും. ശത്രുക്കളെ അതിജീവിക്കാനും തർക്കങ്ങളിൽ വിജയിക്കാനും നിങ്ങൾക്ക് ഇന്ന് സാധിക്കും.
ചിങ്ങം രാശി
(മകം, പൂരം, ഉത്രം ആദ്യ കാൽ)
കുടുംബാംഗങ്ങൾക്കിടയിൽ ഐക്യവും സ്നേഹവും വർദ്ധിക്കും. തൊഴിൽ മേഖലയിൽ വിജയവും വ്യാപാര രംഗത്ത് മികച്ച പുരോഗതിയും ഉണ്ടാകും. വീട്ടിൽ മംഗളകരമായ ചടങ്ങുകൾ നടക്കാനും സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യതയുണ്ട്.
കന്നി രാശി
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)
ശാരീരിക അസ്വസ്ഥതകളും കുട്ടികളുടെ കാര്യത്തിൽ ചില ആശങ്കകളും ഉണ്ടാകാൻ സാധ്യതയുണ്ട്. യാത്രകളിൽ ക്ലേശങ്ങൾ വരാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കുക. തൊഴിൽപരമായ വെല്ലുവിളികളും പരാജയഭീതിയും അലട്ടിയേക്കാം.
ALSO READ
തുലാം രാശി
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ)
കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ വരാതെ നോക്കണം. മംഗളകാര്യങ്ങൾക്ക് തടസ്സമോ അപമാനമോ നേരിടാൻ സാധ്യതയുണ്ട്. സർക്കാർ സംബന്ധമായ വിഷയങ്ങളിൽ ദോഷഫലങ്ങൾ കണ്ടേക്കാമെന്നതിനാൽ ജാഗ്രത പാലിക്കുക.
വൃശ്ചികം രാശി
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട)
കർമ്മമേഖലയിൽ വലിയ ഉയർച്ചകൾ പ്രതീക്ഷിക്കാം. കഠിനാധ്വാനത്തിന് അർഹിക്കുന്ന അംഗീകാരം ലഭിക്കുകയും പുതിയ പദവികൾ ഏറ്റെടുക്കാൻ സാധിക്കുകയും ചെയ്യും. ബിസിനസ്സിൽ പുരോഗതിയും ധനലാഭവുമുണ്ടാകും.
ധനു രാശി
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ)
ദാമ്പത്യ ബന്ധങ്ങളിൽ വിശ്വാസവും സ്നേഹവും വർദ്ധിക്കും. കുടുംബത്തിൽ സന്തോഷകരമായ മുഹൂർത്തങ്ങൾക്കും ശുഭകാര്യങ്ങൾക്കും നേതൃത്വം നൽകാൻ സാധിക്കും. ഔദ്യോഗികമായി സ്ഥാനക്കയറ്റമോ അംഗീകാരമോ തേടിയെത്തും.
മകരം രാശി
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)
ചില സാഹചര്യങ്ങളിൽ മനസ്സിന് അസ്വസ്ഥതകൾ അനുഭവപ്പെടാം. മറ്റുള്ളവരെ അമിതമായി ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. പ്രതീക്ഷിച്ച ഉയർച്ചകൾ ലഭിക്കാൻ അല്പം കൂടി കാത്തിരിക്കേണ്ടി വരും.
കുംഭം രാശി
(അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ)
ദമ്പതികൾക്കിടയിലും കുട്ടികൾക്കിടയിലും ചെറിയ തർക്കങ്ങൾ ഉണ്ടായേക്കാം. ഇവ സ്നേഹത്തോടെ പരിഹരിക്കാൻ ശ്രമിക്കുക. മാനസികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം.
മീനം രാശി
(പൂരൂരുട്ടാതി അവസാന കാൽ, ഉത്തൃട്ടാതി, രേവതി)
നല്ല സൗഹൃദങ്ങൾ കണ്ടെത്താനും ബന്ധങ്ങൾ ശക്തിപ്പെടുത്താനും അവസരമുണ്ടാകും. കുടുംബാംഗങ്ങളിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും വലിയ പിന്തുണയും സ്നേഹവും ലഭിക്കും. സാമ്പത്തികമായി നല്ലൊരു മുന്നേറ്റം പ്രതീക്ഷിക്കാം.
www.aijothisham.com ,
Mobile : +91 96456 11008
aijothisham@gmail.com
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.