മേടം രാശി
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)
കൃഷി സംബന്ധമായ കാര്യങ്ങളിൽ നഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. കബളിപ്പിക്കപ്പെടാൻ ഇടയുള്ളതിനാൽ ഇടപാടുകളിൽ ശ്രദ്ധിക്കുക. തൊഴിൽ ക്ലേശങ്ങൾ, നേത്രരോഗം, ശിരോരോഗം, ത്വക്ക് രോഗങ്ങൾ എന്നിവ നിങ്ങളെ അലട്ടിയേക്കാം. അന്യരിൽ നിന്നും ദോഷഫലങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്.
ഇടവം രാശി
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)
വിവാഹ കാര്യങ്ങൾക്കും മംഗളകർമ്മങ്ങൾക്കും അനുകൂലമായ സമയമാണ്. ശത്രുക്കളെ പരാജയപ്പെടുത്താൻ സാധിക്കും. ഭക്ഷണ സുഖം, ധനനേട്ടം, തൊഴിൽ വിജയം, ഉന്നത സ്ഥാനലബ്ധി എന്നിവയുണ്ടാകും. വിദ്യാഭ്യാസ രംഗത്ത് പുരോഗതിയും ദാമ്പത്യ ഐക്യവും ഈ ദിവസത്തിന്റെ പ്രത്യേകതകളാണ്.
മിഥുനം രാശി
(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ)
ശത്രുശല്യം ഇല്ലാതാകും. പുതിയ സ്ഥാനമാനങ്ങൾ നിങ്ങളെ തേടിയെത്തും. നല്ല സുഹൃത്തുക്കളെ ലഭിക്കാനും അവർ വഴി ഗുണാനുഭവങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. തൊഴിൽ വിജയം, ആഡംബര സൗകര്യങ്ങൾ അനുഭവിക്കാനുള്ള അവസരം, വാഹന ഭാഗ്യം എന്നിവ ഫലത്തിൽ വരാം.
കർക്കടകം രാശി
(പുണർതം അവസാന കാൽ, പൂയം, ആയില്യം)
കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക. ഈശ്വര വിശ്വാസം വർദ്ധിക്കുന്ന ദിവസമായിരിക്കും. വരവിനേക്കാൾ കൂടുതൽ ചെലവ് വരാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും.
ചിങ്ങം രാശി
(മകം, പൂരം, ഉത്രം ആദ്യ കാൽ)
ജോലി സംബന്ധമായ പ്രയാസങ്ങൾ അനുഭവപ്പെടാം. വിവാഹ കാര്യങ്ങളിൽ തടസ്സമോ കാലതാമസമോ നേരിടാൻ സാധ്യതയുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് ജീവിത പങ്കാളിയുമായി വിട്ടുനിൽക്കേണ്ടി വന്നേക്കാം. പങ്കാളിയുടെ ബന്ധുക്കൾ മുഖേന ചില ദോഷാനുഭവങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്.
കന്നി രാശി
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)
ബന്ധുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ഗുണകരമായ അനുഭവങ്ങൾ ഉണ്ടാകും. സുഖകരമായ ഉറക്കവും വിശ്രമവും ലഭിക്കും. പ്രണയ കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകാൻ സാധ്യതയുണ്ട്. പുതിയ കരാറുകളിലോ ജോലികളിലോ ഏർപ്പെടാൻ അവസരം ലഭിക്കും.
ALSO READ
തുലാം രാശി
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ)
കുടുംബത്തിൽ ഐക്യവും സ്വരച്ചേർച്ചയും നിലനിൽക്കും. തൊഴിൽ രംഗത്തും ബിസിനസ്സിലും മികച്ച പുരോഗതിയും ധനലാഭവും ഉണ്ടാകും. വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും വിശിഷ്ട ഭോജനം ലഭിക്കാനും യോഗമുണ്ട്.
വൃശ്ചികം രാശി
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട)
അനാവശ്യ ചെലവുകൾ വർദ്ധിക്കാനും മാനഹാനിക്കും സാധ്യതയുണ്ട്. യാത്രകളിൽ അസ്വസ്ഥതകൾ നേരിട്ടേക്കാം. അനാവശ്യമായ കോപം ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കും. കണ്ണിന് അസുഖമോ, മുറിവോ ചതവോ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ശരീരരക്ഷയിൽ ശ്രദ്ധിക്കുക.
ധനു രാശി
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ)
കുടുംബത്തിൽ അസ്വസ്ഥതകളും ബന്ധുക്കളുമായി കലഹങ്ങളും ഉണ്ടായേക്കാം. സാമ്പത്തിക പ്രയാസങ്ങളും തൊഴിൽ ക്ലേശങ്ങളും അലട്ടും. നിരന്തരമായ യാത്രകൾ വേണ്ടിവരുന്നത് ശാരീരികമായി തളർത്താം. ദാമ്പത്യ കലഹങ്ങൾക്കും ഉദര രോഗങ്ങൾക്കും സാധ്യതയുണ്ട്.
മകരം രാശി
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)
പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കാനും പ്രശസ്തി നേടാനും സാധിക്കും. പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാൻ യോഗമുണ്ട്. മനസ്സന്തോഷവും സാമ്പത്തിക ലാഭവും ഉണ്ടാകും. ഭാര്യയിൽ നിന്നും മക്കളിൽ നിന്നും സന്തോഷം ലഭിക്കും. സർക്കാർ സംബന്ധമായ കാര്യങ്ങളിൽ നേട്ടമുണ്ടാകും.
കുംഭം രാശി
(അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ)
കൃഷിയിലും വളർത്തുമൃഗങ്ങൾ വഴിയും നഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. മറ്റുള്ളവരുടെ ചതിക്കുഴികളിൽ വീഴാതെ ശ്രദ്ധിക്കുക. തൊഴിൽ ക്ലേശം, നേത്ര രോഗം, ശിരോരോഗം എന്നിവ അലട്ടിയേക്കാം. അപരിചിതരിൽ നിന്ന് ദോഷാനുഭവങ്ങൾ ഉണ്ടാകാൻ ഇടയുള്ള ദിവസമാണ്.
മീനം രാശി
(പൂരൂരുട്ടാതി അവസാന കാൽ, ഉത്തൃട്ടാതി, രേവതി)
ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് മുക്തി ലഭിക്കും. ശാരീരികവും മാനസികവുമായ സുഖം അനുഭവപ്പെടും. കാര്യവിജയവും ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. പുതിയ ആഭരണങ്ങളും വസ്ത്രങ്ങളും ലഭിക്കാനും അവാർഡുകളോ അംഗീകാരങ്ങളോ തേടിയെത്താനും സാധ്യതയുണ്ട്.
www.aijothisham.com ,
Mobile : +91 96456 11008
aijothisham@gmail.com
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്ത്തകള്ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.