2026 മാർച്ച് 18, ബുധൻ
കലിദിനം 1872652
കൊല്ലവർഷം 1201 മീനം 04
(കൊല്ലവർഷം 1201മീനം ൦൪ )
തമിഴ് വർഷം വിശ്വവസു ഫാൽഗുനി 04
ശകവർഷം 1947 ഫാൽഗുനം 27
ഉദയം 06.29 അസ്തമയം 06.35 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 06 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 54 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.32 pm to 02.02 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 11.01 am to 12.32 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 07.59 am to 09.30 am
(ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്കും ശനിക്കും മൗഢ്യം ശുക്രൻ ഉച്ചത്തിൽ ബുധനു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂരുരുട്ടാതിയിൽ (പൂരുരുട്ടാതി ഞാറ്റുവേല) ചൊവ്വ ചതയത്തിൽ ബുധൻ ചതയത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ രേവതിയിൽ ശനി ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ
ALSO READ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.04 വരെ മീനം പകൽ 09.54 വരെ മേടം പകൽ 11.58 വരെ എടവം വൈകിട്ട് 02.09 വരെ മിഥുനം പകൽ 04:16 വരെ കർക്കടകം തുടർന്ന് വൈകിട്ട് 06.16 വരെ ചിങ്ങം തുടർന്ന് കന്നി
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.20 pm to 06.45 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.06 am to 05.55 am
പ്രാതഃസന്ധ്യ 05.30 am to 06.45 am
സായംസന്ധ്യ 06.23 pm to 07.37 pm
ഇന്നത്തെ നക്ഷത്രം
19 നു കാലത്ത് 05.21 വരെ പൂരുരുട്ടാതി
തിഥി ദൈർഘ്യം
കാലത്ത് 08.26 വരെ കൃഷ്ണപക്ഷ ചതുർദ്ദശി തുടർന്ന് അമാവാസി
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: പൂരുരുട്ടാതി തിഥി: അമാവാസി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: പൂരുരുട്ടാതി
ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ യഥാശക്തി കഴിപ്പിച്ചതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം, ആയുഃസൂക്ത പുഷ്പാഞ്ജലി , യഥാശക്തി അന്നദാനം എന്നിവ നടത്തിക്കുക. ശ്രീമദ് ഭാഗവതം, രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ്. വരുന്ന ഒരു വർഷം പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ, ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.
ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ:
ഉത്രം, അവിട്ടം, ഉത്രാടം, മൂലം
ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
ചതയം, തിരുവാതിര, തിരുവോണം, അനിഴം, തൃക്കേട്ട
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
മൃത്യുദോഷം
19 നു കാലത്ത് 05.21 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും
ദിവസഗുണവർധനവിന്
ദിവസഗുണവർധനയ്ക്ക് രാജഗോപാല മന്ത്രത്താൽ വിഷ്ണുപ്രീതി വരുത്തുക. അഷ്ടഗോപാല മന്ത്രങ്ങളിൽ പ്രസിദ്ധമായ വിദ്യാരാജഗോപാല മന്ത്രം ഇവിടെ ചേർക്കുന്നു .
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സർവജ്ഞത്വം പ്രസീദമേ
രമാ രമണ വിശ്വേശ
വിദ്യാമാശു പ്രയച്ഛമേ
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ഒരു ലാൽ – കിതാബ് നിർദ്ദേശം: മയിലിൻ്റെ ചിത്രം ഭവനത്തിൽ / ഓഫീസിൽ സൂക്ഷിക്കുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: പച്ച പ്രതികൂല നിറം: ചുവപ്പ്, ഓറഞ്ച് നിറം.
ബുധപീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച. ജനനസമയത്ത് ബുധന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യ ഗുണോപേതം
തം ബുധം പ്രണമാമ്യഹം
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്താരം, + 91 9656377700
ശാസ്താരം അസ്ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്ത്തകള്ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.