മേടം രാശി
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)
ഇന്ന് സമ്മിശ്രഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ദിവസത്തിന്റെ തുടക്കത്തിൽ ജോലിയിൽ പുരോഗതിയും ദാമ്പത്യ ജീവിതത്തിൽ ഐക്യവും ഉണ്ടാകും. എന്നാൽ ഉച്ചയ്ക്ക് ശേഷം ചില കാര്യങ്ങളിൽ മനസ്സിന് സ്വസ്ഥത കുറവ് അനുഭവപ്പെട്ടേക്കാം.
ഇടവം രാശി
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)
ഇന്ന് സമ്മിശ്രഫലങ്ങളായിരിക്കും ഈ രാശിക്കാരെ തേടിയെത്തുക. ദിവസത്തിന്റെ തുടക്കത്തിൽ ആരോഗ്യപരമായ ചില കുറവുകൾ അനുഭവപ്പെട്ടേക്കാം. എന്നാൽ ഉച്ചയ്ക്ക് ശേഷം ആരോഗ്യം മെച്ചപ്പെടുകയും ധനപരമായ നേട്ടങ്ങൾ ഉണ്ടാകുകയും ചെയ്യും.
മിഥുനം രാശി
(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ)
ദിവസത്തിന്റെ തുടക്കത്തിൽ ദാമ്പത്യ ഐക്യവും പ്രശസ്തിയും ധനലാഭവും ഉണ്ടാകും. എന്നാൽ ഉച്ചയ്ക്ക് ശേഷം നേത്രവുമായി ബന്ധപ്പെട്ട ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ഇടയുണ്ട്.
കർക്കടകം രാശി
(പുണർതം അവസാന കാൽ, പൂയം, ആയില്യം)
ദിവസത്തിന്റെ തുടക്കത്തിൽ ചില ശത്രുഭയവും വ്യവഹാരങ്ങളിൽ പരാജയവും ഉണ്ടായേക്കാം. എന്നാൽ ഉച്ചയ്ക്ക് ശേഷം സാഹചര്യം അനുകൂലമാകും. തൊഴിലില്ലാത്ത ആളുകൾക്ക് അർഹമായ ജോലി ലഭിക്കാൻ സാധ്യതയുണ്ട്.
ചിങ്ങം രാശി
(മകം, പൂരം, ഉത്രം ആദ്യ കാൽ)
ശത്രുക്കളുടെ മേൽ വിജയം നേടാൻ സാധ്യതയുണ്ട്. സമൂഹത്തിൽ ഉന്നത സ്ഥാനം ലഭിക്കാനുള്ള യോഗം കാണുന്നു. ശരീരത്തിന് കൂടുതൽ ഉന്മേഷം അനുഭവപ്പെടുകയും ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുകയും ചെയ്യും.
കന്നി രാശി
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)
മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ പലതും നടക്കുന്ന ദിവസമാണ് ഇന്ന്. രാഷ്ട്രീയത്തിൽ ഉയർന്ന പദവികൾ ലഭിക്കാനുള്ള ഭാഗ്യം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ഐക്യവും വ്യവഹാരങ്ങളിൽ വിജയവും ഈ ദിവസം പ്രതീക്ഷിക്കാം.
ALSO READ
തുലാം രാശി
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ)
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റെ ആദ്യ പകുതിയിൽ അനാവശ്യ സൗഹൃദങ്ങൾ കാരണം അപമാനങ്ങൾക്കും പണനഷ്ടത്തിനും സാധ്യതയുണ്ട്. എന്നാൽ ഉച്ചയ്ക്ക് ശേഷം കാര്യങ്ങൾ കൂടുതൽ അനുകൂലമായി മാറും.
വൃശ്ചികം രാശി
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട)
രോഗപരമായ കാര്യങ്ങളിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ നേരിടേണ്ടിവന്നേക്കാം. സ്ത്രീകളുമായി ഇടപെഴകുമ്പോൾ ജാഗ്രത പുലർത്തുക. ചെലവുകൾ വർധിക്കാൻ സാധ്യതയുണ്ട്.
ധനു രാശി
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ)
ഇന്ന് ഗുണദോഷ സമ്മിശ്രമായ ദിവസമായിരിക്കും. ഉച്ചവരെ ആരോഗ്യത്തിൽ പുരോഗതിയും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. എന്നാൽ ഉച്ചയ്ക്ക് ശേഷം തൊഴിൽപരമായ കാര്യങ്ങളിൽ ചില ക്ലേശങ്ങളും മനക്ലേശങ്ങളും നേരിടാൻ സാധ്യതയുണ്ട്.
മകരം രാശി
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)
പുതിയ വാഹനം വാങ്ങുവാനും, വീട് പുതുക്കി പ്പണിയാനും അല്ലെങ്കിൽ പുതിയ ഭൂമി സ്വന്തമാക്കാനും ഇടയുണ്ട്. ദമ്പതികൾക്കിടയിൽ ഐക്യവും സ്നേഹവും വർദ്ധിക്കും.
കുംഭം രാശി
(അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ)
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റെ തുടക്കത്തിൽ അന്യദേശത്തേക്കുള്ള യാത്രകളോ കുടുംബത്തിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യമോ ഉണ്ടാവാം. സായാഹ്നം മുതൽ അനുകൂല അവസ്ഥ ഉണ്ടാവും.
മീനം രാശി
(പൂരൂരുട്ടാതി അവസാന കാൽ, ഉത്തൃട്ടാതി, രേവതി)
മാതൃ സ്ഥാനത്തുള്ളവർക്ക് രോഗാവസ്ഥകളോ ആശുപത്രിവാസത്തിനോ സാധ്യതയുണ്ട്. ഉറക്കക്കുറവും ശാരീരികമായ അസ്വസ്ഥതകളും അനുഭവപ്പെട്ടേക്കാം. ദമ്പതികൾ തമ്മിൽ കലഹിക്കുവാനോ വിവാഹബന്ധത്തിൽ വിള്ളലുണ്ടാകുവാനോ സാധ്യതയുണ്ട്.
www.aijothisham.com ,
Mobile : +91 96456 11008
aijothisham@gmail.com
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്ത്തകള്ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.