Saturday, March 28, 2026
Saturday, March 28, 2026
Home » ആയില്യം, ഏകാദശി, സോമ പ്രദോഷം, മീനപ്പൂരം, പൈങ്കുനി ഉത്രം, ചിത്രാ പൗർണ്ണമി, ഹനുമാൻ ജയന്തി ; ഈ ആഴ്ചയിലെ നക്ഷത്ര ഫലം

ആയില്യം, ഏകാദശി, സോമ പ്രദോഷം, മീനപ്പൂരം, പൈങ്കുനി ഉത്രം, ചിത്രാ പൗർണ്ണമി, ഹനുമാൻ ജയന്തി ; ഈ ആഴ്ചയിലെ നക്ഷത്ര ഫലം

0 comments

(2026 മാർച്ച് 29 മുതൽ ഏപ്രിൽ 4 വരെ)

2026 മാർച്ച് 29 ന് ആയില്യം നാളിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ മീനത്തിലെ ആയില്യം, കാമദ ഏകാദശി, സോമ പ്രദോഷം, മീനപ്പൂരം, പൈങ്കുനി ഉത്രം. ശബരിമലയിലും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും ആറാട്ട്, ഹനുമാൻ ജയന്തി, ചൈത്ര പൗർണ്ണമി എന്നിവയാണ്. മാർച്ച് 29 ഞായറാഴ്ചയാണ് മീനമാസത്തിലെ ആയില്യവും കാമദ ഏകാദശിയും. മാർച്ച് 30 നാണ് പ്രദോഷ വ്രതം. 31 ചൊവ്വാഴ്ചയാണ് മീനപ്പൂരം.
ഗണപതിക്കും ശിവ പാർവ്വതിമാർക്കും കാമദേവനും വിശേഷമാണ് മീന മാസത്തിലെ പൂരം നക്ഷത്രം. കാമദേവന്റെ ഉത്സവം കൂടിയായ മീനപ്പൂരാചരണം നല്ല വിവാഹം ലഭിക്കുന്നതിനും ദാമ്പത്യ ബന്ധം നിലനിറുത്തുന്നതിനും ഏറെ നല്ലതാണ്. മീനപ്പൂരത്തിന് വ്രതമെടുക്കുന്നതും കാമദേവന് പുനർജന്മം നൽകാൻ ശിവനെ സമീപിച്ച പാർവതിദേവിയെ പൂജിക്കുന്നതും വിവാഹതടസ്സം നീങ്ങുന്നതിനും ഇഷ്ടവിവാഹത്തിനും കാര്യവിജയത്തിനും നല്ലതാണ്. ഗണപതി ഭഗവാനെ ബാലഗണപതി ഭാവത്തിൽ ആരാധിക്കുന്ന ഈ ദിനം വിനായകചതുര്‍ഥി പോലെ പ്രധാനമാണ് ഏപ്രിൽ 1 ബുധനാഴ്ചയാണ് ധർമ്മശാസ്താവിനും മുരുകനും
ശിവ പാർവതിമാർക്കും ഒരു പോലെ പ്രധാനമായ പൈങ്കുനി ഉത്രവും ചിത്രാ പൗർണ്ണമിയും. ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലെ ആറാട്ട് പഴനിയിൽ ഉത്സവം, ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട എന്നിവഅന്നാണ്. ഏപ്രിൽ 2 വ്യാഴാഴ്ചയാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടും ഹനുമാൻ ജയന്തിയും. ഏപ്രിൽ 4 ന് വിശാഖം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്ര ഫലം :

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
സംസാരത്തിൽ നിയന്ത്രണം വേണം. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തിക സ്ഥിതി മെച്ചമാകും. ദാമ്പത്യത്തിൽ അസ്വസ്ഥത ഉണ്ടാകാൻ സാധ്യതയുണ്ട്. സാമ്പത്തികമായി മികച്ച സമയമാണ്. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താനാകും. കുടുംബസ്വത്ത് ലഭിക്കാനോ വസ്തു ഇടപാടുകളിൽ നിന്ന് ലാഭം ഉണ്ടാകാനോ യോഗമുണ്ട്. ചെലവുകൾ വർദ്ധിക്കാതെ നോക്കണം.
ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്തു തീർക്കും. മേലുദ്യോഗസ്ഥരിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിക്കാനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. യാത്രകൾ ആവശ്യമായി വന്നേക്കാം. പുതിയ പദവികൾ തേടി വരാം. വരുമാനത്തിൽ വർദ്ധനവിന് സാധ്യതയുണ്ട്. പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. വീട്ടിൽ സമാധാനവും സന്തോഷവും നിലനിൽക്കും. പങ്കാളിയിൽ നിന്ന് മികച്ച പിന്തുണ ലഭിക്കും. ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ചെറിയ അസ്വസ്ഥത പോലും അവഗണിക്കരുത്. നിത്യവും ഓം നമഃ ശിവായ 108 തവണ ജപിക്കണം.

ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
പൊതുവെ അനുകൂല ഫലങ്ങളാണ് കാണുന്നത്. ഭാഗ്യാനുഭവങ്ങളും സാമ്പത്തിക നേട്ടങ്ങളുമുണ്ടാകാം. മനസ്സിന് സന്തോഷം നൽകുന്ന വാർത്ത കേൾക്കും. മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കാൻ അനുകൂല സമയമാണ്. തൊഴിൽരംഗത്ത് വലിയ മാറ്റം സംഭവിക്കാം. സാമ്പത്തിക സ്ഥിരത പുലർത്തും. ആഡംബര കാര്യങ്ങൾക്കായി പണം ചിലവഴിക്കാൻ സാധ്യതയുണ്ട്. വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കാം. ബന്ധുക്കളുമായി ഉണ്ടായിരുന്ന തർക്കങ്ങൾ പരിഹരിക്കും. ആരോഗ്യം പൊതുവെ നന്നായിരിക്കും. ഭക്ഷണത്തിൽ അല്പം ശ്രദ്ധിക്കുന്നത് ഉദരരോഗങ്ങൾ ഒഴിവാക്കും. ആഗ്രഹങ്ങൾ സഫലമാകും. വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് അനുകൂല മറുപടി കിട്ടും. ബിസിനസ്സിൽ അപ്രതീക്ഷിത ലാഭമുണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. തൊഴിൽ യാത്രകൾ ഗുണകരമാകും. പുതിയ വീട്, വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിന് വഴി തെളിയും. വിട്ടുവീഴ്ചാ മനോഭാവം കാണിക്കുന്നത് ഗുണം ചെയ്യും.
വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. നിത്യവും ഓം ശ്രീം നമഃ 108 തവണ ജപിക്കുന്നത് ഐശ്വര്യത്തിന് കാരണമാകും.

മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മനസ്സിന് അസ്വസ്ഥതയുണ്ടാക്കുന്ന സാഹചര്യങ്ങൾ വന്നേക്കാം. അപ്രതീക്ഷിത സഹായം ലഭിക്കുന്നത് ആശ്വാസകരമാകും. സഹപ്രവർത്തകരോട് പരുഷമായി പെരുമാറരുത്. അഭിപ്രായവ്യത്യാസം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ രേഖകൾ കൃത്യമായി പരിശോധിക്കണം. പണം കടം കൊടുക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കാനാകും. കുട്ടികളുടെ പഠനകാര്യങ്ങളിൽ പുരോഗതിയുണ്ടാകും. മാനസികമായ സമ്മർദ്ദം കുറയ്ക്കാൻ യോഗയോ ധ്യാനമോ ശീലിക്കുന്നത് നന്നായിരിക്കും. ഉറക്കമില്ലായ്മയോ ദഹനസംബന്ധമായ പ്രശ്നങ്ങളോ അനുഭവപ്പെടാം. മുൻകോപം നിയന്ത്രിക്കണം. അടുത്ത സുഹൃത്തുക്കളുമായുള്ള ബന്ധത്തെ ബാധിക്കാം. യാത്രകളിൽ ജാഗ്രത പാലിക്കുക. അപ്രതീക്ഷിത ചെലവുകൾ വന്നുചേരാം. തൊഴിൽരംഗത്ത് കഠിനാധ്വാനം വേണ്ടി വരും. വീട്ടിലെ മുതിർന്നവരുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ തേടി വരും. വിവാഹകാര്യത്തിൽ തീരുമാനമാകാൻ സാധ്യതയുണ്ട്. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് സന്തോഷം പകരും. വിഷ്ണുസഹസ്രനാമം, ഓം നമോ നാരായണായ എന്നിവ ജപിക്കണം.

കർക്കടകക്കൂറ്
(പുണർതം 1/4, പൂയ്യം, ആയില്യം) പൊതുവെ ഗുണകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങൾ സംഭവിക്കാം. തൊഴിലിലും കുടുംബത്തിലും ഒരു പോലെ സമാധാനം അനുഭവപ്പെടും. പുതിയ കാര്യങ്ങൾ പഠിക്കാനും നടപ്പിലാക്കാനും നല്ല സമയം. സ്ഥാനക്കയറ്റത്തിനോ ശമ്പള വർദ്ധനവിനോ സാധ്യതയുണ്ട്. ബിസിനസ്സ് രംഗത്തുള്ളവർക്ക് പുതിയ കരാറുകൾ ലഭിക്കാം. സാമ്പത്തിക സ്ഥിതി ഭദ്രമായിരിക്കും. അനാവശ്യമായ ആഡംബരങ്ങൾ ഒഴിവാക്കുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. വീട്ടിൽ സമാധാന അന്തരീക്ഷമായിരിക്കും. ബന്ധുക്കളുമായുള്ള ബന്ധം പുതുക്കാൻ സാധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ കാണുന്നില്ല. എങ്കിലും കൃത്യസമയത്ത് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ശ്രദ്ധിക്കുക. മാതാവിൻ്റെ ആരോഗ്യത്തിൽ ചെറിയ ശ്രദ്ധ ആവശ്യമായി വന്നേക്കാം. ദീർഘകാലമായി ആഗ്രഹിച്ച ഒരു കാര്യം സഫലമാകാൻ സാധ്യതയുണ്ട്.
സഹപ്രവർത്തകരുടെ പൂർണ്ണ പിന്തുണ ലഭിക്കും. പരീക്ഷയിലും അഭിമുഖത്തിലും മികച്ച വിജയം നേടും സാധിക്കും. അപ്രതീക്ഷിതമായ കേന്ദ്രങ്ങളിൽ നിന്ന് സഹായം ലഭിക്കും. ഓം നമഃ ശിവായ ജപിക്കുന്നതും തിങ്കളാഴ്ചകളിൽ ശിവക്ഷേത്രദർശനം നടത്തുന്നതും ഉത്തമമാണ്.

ALSO READ

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
ആത്മവിശ്വാസം വർദ്ധിക്കും. വിവേകത്തോടെയുള്ള തീരുമാനങ്ങൾ ആവശ്യമാണ്. അമിത ജോലിഭാരം മനസ്സിനെ അല്പം അസ്വസ്ഥമാക്കാം. നേതൃപാടവം പ്രകടിപ്പിക്കാൻ മികച്ച അവസരങ്ങൾ ലഭിക്കും. തൊഴിൽ രംഗത്ത് മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ അനുകൂല സമയമാണ്. സാമ്പത്തികമായി നില മെച്ചപ്പെടും. വരവിനേക്കാൾ ചിലവ് കൂടാം. പണമിടപാടുകളിൽ നിയന്ത്രണം വേണം. വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കാനിടയുണ്ട്. ബന്ധുക്കളുമായി ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും അത് വേഗത്തിൽ പരിഹരിക്കപ്പെടും. ഉദരസംബന്ധമായ അസ്വസ്ഥത വരാൻ സാധ്യതയുണ്ട്. ധാരാളം വെള്ളം കുടിക്കാനും വിശ്രമിക്കാനും ശ്രദ്ധിക്കുക. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് വഴി പുതിയ തൊഴിൽ അവസരങ്ങൾ തെളിയാം. അനാവശ്യ വാഗ്ദാനങ്ങൾ ഒഴിവാക്കുക.
കലാ രംഗത്തുള്ളവർക്ക് അംഗീകാരം തേടിയെത്തും. വാഹനം, വീട് മോടിപിടിപ്പിക്കും. സർക്കാറിൽ നിന്നും അനുകൂലമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ പുരോഗതിയുണ്ടാകും. ആദിത്യ അഷ്ടോത്തരം, ആദിത്യഹൃദയം തുടങ്ങിയവ ജപിക്കുന്നതും ഗുണകരമാണ്.

കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
പൊതുവെ അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം തടസ്സപ്പെട്ട കാര്യങ്ങൾ പുനരാരംഭിക്കും. ബുദ്ധിപരമായ തീരുമാനങ്ങളിലൂടെ പ്രതിസന്ധികൾ അതിജീവിക്കാൻ സാധിക്കും. പുതിയ കാര്യങ്ങൾ പഠിക്കാനും നടപ്പാക്കാനും കഴിയും. ജോലിയിൽ കൃത്യനിഷ്ഠ പാലിക്കുക വഴി മേലുദ്യോഗസ്ഥരുടെ പ്രീതി നേടാൻ സാധിക്കും. സാമ്പത്തികമായി സ്ഥിതി മെച്ചപ്പെടും. പഴയ കടബാധ്യതകൾ തീർക്കാൻ അനുകൂലമായ സാഹചര്യം ഒത്തുവരും. കുടുംബാംഗങ്ങളുമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസം പരിഹരിക്കും. ദാമ്പത്യ ജീവിതത്തിൽ ഐക്യം ഉണ്ടാകും. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.
ആരോഗ്യ കാര്യങ്ങളിൽ ആശങ്ക വേണ്ട. എങ്കിലും കാലുകൾക്കോ സന്ധികൾക്കോ ചെറിയ വേദന അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ അമിത അധ്വാനം ഒഴിവാക്കുക. ബിസിനസ്സിൽ പുതിയ അവസരങ്ങൾ ലഭിക്കും.യാത്രയിൽ സാധനങ്ങൾ നഷ്ടപ്പെടാതെ നോക്കണം. കലാ കാര്യങ്ങളിൽ താല്പര്യം വർദ്ധിക്കും. അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ട്. വിദേശത്ത് നിന്ന് ശുഭവാർത്തകൾ പ്രതീക്ഷിക്കാം. വസ്തു ഇടപാടുകളിൽ ലാഭം ഉണ്ടാകാം. ഓം ഗം ഗണപതിയേ നമഃ ജപിക്കുന്നത് തടസ്സം നീങ്ങാൻ സഹായിക്കും.

തുലാക്കൂറ്
(ചിത്തിര 1/2, ചോതി, വിശാഖം 3/4)
പങ്കാളിത്ത കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. വ്യക്തിബന്ധങ്ങളിലും ഔദ്യോഗിക രംഗത്തും വിവേകപൂർവം ഇടപെടൽ ആവശ്യം. അനാവശ്യമായ വാദപ്രതിവാദങ്ങൾ ഒഴിവാക്കുന്നത് മനഃസമാധാനം നേടാൻ സഹായിക്കും. ജോലിയിൽ കഠിനാധ്വാനം ചെയ്യേണ്ടി വരുമെങ്കിലും അതിനനുസരിച്ചുള്ള ഫലം ലഭിക്കാൻ വൈകും. കൂട്ടായ സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ കണക്കുകൾ കൃത്യമായി സൂക്ഷിക്കണം. അപ്രതീക്ഷിത ചെലവുകൾ വരാൻ സാധ്യതയുണ്ട്. സാമ്പത്തിക ആസൂത്രണം അത്യാവശ്യമാണ്. ജീവിതപങ്കാളിയുമായി തർക്കം വരാതെ നോക്കണം. വിട്ടുവീഴ്ചാ മനോഭാവം കുടുംബത്തിൽ സമാധാനം കൊണ്ടുവരും. അകന്നു കഴിഞ്ഞ ബന്ധുക്കൾ തിരിച്ചുവരും. കണ്ണ്, ഉദര സംബന്ധമായ അസ്വസ്ഥതകൾ ശ്രദ്ധിക്കണം. കടബാധ്യതകൾ കുറയ്ക്കും. വിദേശ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ അറിയിപ്പ് ലഭിക്കാം. പൊതുരംഗത്ത് ജനപ്രീതി കൂടും. രഹസ്യശത്രുക്കളുടെ ശല്യം കരുതിയിരിക്കണം. മനസ്സിനെ അലട്ടിയിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. ഓം ഗം ഗണപതയേ നമഃ , ഓം ശ്രീം നമഃ ജപിക്കുന്നതും മഹാലക്ഷ്മി ഭജനം നടത്തുന്നതും ഗുണകരമാണ്.

വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട) പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയും. ശത്രുശല്യം കുറയുകയും തടസ്സങ്ങൾ നീങ്ങുകയും ചെയ്യും. എങ്കിലും അനാവശ്യമായ വാഗ്ദാനങ്ങൾ നൽകുന്നത് പിന്നീട് ബുദ്ധിമുട്ടുകൾക്ക് കാരണമാകും. ജോലിയിൽ കൂടുതൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കും. സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവിന് സാധ്യത എന്നിവ കാണുന്നു. കടബാധ്യതകൾ തീർക്കാൻ അനുകൂല സാഹചര്യമാണ്. പണം കടം കൊടുക്കുന്നത് ഒഴിവാക്കുക. കുടുംബത്തിൽ സമാധാനമുണ്ടാകും. കുട്ടികളുടെ കാര്യത്തിൽ സന്തോഷം ലഭിക്കും. സഹോദരങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കും. ആരോഗ്യ കാര്യത്തിൽ മുൻപത്തെ അപേക്ഷിച്ച് പുരോഗതിയുണ്ടാകും. ഭക്ഷണത്തിൽ മിതത്വം പാലിക്കുന്നത് ഉദരസംബന്ധമായ അസ്വസ്ഥത ഒഴിവാക്കാൻ സഹായിക്കും. വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താനാകും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്. കർമ്മരംഗത്ത് മികച്ച നേട്ടങ്ങൾ കൊയ്യാനാകും. തടസ്സപ്പെട്ട പല കാര്യങ്ങളും വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ബുദ്ധിപരമായ തീരുമാനങ്ങളിലൂടെ ബിസിനസ്സിൽ ലാഭം വർദ്ധിപ്പിക്കും. ചൊവ്വാഴ്ചകളിൽ സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തുന്നതും ഓം വചത്ഭുവേ നമഃ എന്നും ജപിക്കുന്നതും ഉത്തമമാണ്.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
ചില കാര്യങ്ങളിൽ അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടാകാമെങ്കിലും ബുദ്ധിപരമായ നീക്കങ്ങളിലൂടെ അവ തരണം ചെയ്യാൻ സാധിക്കും. അമിതമായ ആത്മവിശ്വാസം അപകടമായേക്കാം. സാമ്പത്തിക കാര്യങ്ങളിൽ മിതത്വം പാലിക്കേണ്ടത് അത്യാവശ്യം. ജോലിയിൽ കഠിനാധ്വാനത്തിന് അനുസരിച്ച് ഫലം ലഭിക്കാൻ അല്പം താമസമുണ്ടാകാം. ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ വിദഗ്ദ്ധോപദേശം തേടുന്നത് നന്നായിരിക്കും. അപ്രതീക്ഷിതമായ ചിലവുകൾ വരാൻ സാധ്യതയുണ്ട്; പണം കരുതിവെക്കുക. കുടുംബത്തിൽ സമാധാനമുണ്ടാകുമെങ്കിലും ചെറിയ തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് സന്തോഷം പകരും.
നടുവേദനയോ സന്ധിവേദനയോ അനുഭവപ്പെടാൻ സാധ്യതയുണ്ട്. യാത്രകളിൽ ജാഗ്രത പാലിക്കുക. കൃത്യമായ വ്യായാമവും ഭക്ഷണക്രമവും പിന്തുടരുക.
കർമ്മരംഗത്ത് മാറ്റങ്ങൾ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ അവസരങ്ങൾ ലഭിക്കാം.
വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബത്തിലെ മുതിർന്നവരുടെ വാക്കുകൾ അനുസരിക്കുന്നത് ഗുണം ചെയ്യും.
ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. കലാപരമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കും. ഉന്നത പഠനത്തിന് ശ്രമിക്കുന്നവർക്ക് അനുകൂലമായ വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ട്. ഓം നമഃ ശിവായ ജപിക്കുന്നതും ശിവ ക്ഷേത്ര ദർശനം
നടത്തുന്നതും തടസ്സങ്ങൾ നീങ്ങാൻ സഹായിക്കും.

മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ചില കാര്യങ്ങളിൽ മന്ദത അനുഭവപ്പെടാം. പ്രായോഗിക ബുദ്ധിയോടെ നീങ്ങിയാൽ നേട്ടങ്ങൾ കൊയ്യാം. പക്വതയോടെ ഇടപെട്ട് പ്രതിസന്ധികളെ മറികടക്കും. ജോലിയിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടി വരും. അംഗീകാരം ലഭിക്കും. പണമിടപാടിൽ ജാഗ്രത വേണം. ജാമ്യം നിൽക്കുന്നത് ഒഴിവാക്കുക. പഴയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം.വീട്ടിൽ സമാധാന അന്തരീക്ഷമായിരിക്കും. ബന്ധുക്കളുമായി ചില ശുഭകാര്യങ്ങൾ ആസൂത്രണം ചെയ്യും. പങ്കാളിയുടെ ആരോഗ്യത്തിൽ അല്പം ശ്രദ്ധ വേണം. മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്വാസകോശപരമായ അസ്വസ്ഥത ഉള്ളവർ ശ്രദ്ധിക്കണം. നേതൃസ്ഥാനത്ത് ഇരിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. വാഹനമോ ഗൃഹോപകരണങ്ങളോ വാങ്ങാൻ പണം ചിലവാക്കും. ദൂരയാത്ര ഒഴിവാക്കുക.
വിചാരിച്ച പല കാര്യങ്ങളും തടസ്സം ഇല്ലാതെ നടക്കും. ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. തൊഴിൽപരമായ തടസ്സങ്ങൾ നീങ്ങും. സ്വന്തമായി ബിസിനസ്സ് ചെയ്യുന്നവർക്ക് സാമ്പത്തിക പുരോഗതിയുണ്ടാകും.
വാഗ്വാദങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രദ്ധിക്കണം. വീഴ്ചകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ നടത്തയിൽ ജാഗ്രത പാലിക്കുക. വിദ്യാർത്ഥികൾ പഠനത്തിൽ നിലവാരം പുലർത്തും. ശാസ്താ ഭജനം നടത്തുന്നതും ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കുന്നതും നീരാജനം തെളിയിക്കുന്നതും ഉത്തമം.

കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ജീവിതത്തിൽ മാറ്റങ്ങളും പുതിയ ചില തുടക്കങ്ങളും പ്രതീക്ഷിക്കാം. വെല്ലുവിളി ആത്മവിശ്വാസത്തോടെ നേരിടാൻ കഴിയും. അപ്രതീക്ഷിതമായി ഭാഗ്യം തേടി വരും. ആരോഗ്യത്തിലും സംസാരത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ജോലിയിൽ പുതിയ അവസരം ലഭിക്കാൻ സാധ്യത. ബിസിനസ്വകാർക്ക് പഴയ കുടിശ്ശികകൾ പിരിച്ചെടുക്കാൻ സാധിക്കും. പണം നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നവർ വിദഗ്ദ്ധോപദേശം തേടുന്നത് നന്നായിരിക്കും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. സഹോദരങ്ങളിൽ നിന്ന് സഹായസഹകരണങ്ങൾ പ്രതീക്ഷിക്കാം. പഴയ സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ച മനസ്സിന് ഉന്മേഷമേകും. കണ്ണുകൾക്കോ പാദങ്ങൾക്കോ ചെറിയ അസ്വസ്ഥത അനുഭവപ്പെടും. കൃത്യമായ വിശ്രമം അത്യാവശ്യമാണ്. രാത്രി യാത്രകൾ ഒഴിവാക്കുന്നത് നന്നായിരിക്കും.തടസ്സപ്പെട്ട കിടന്ന പല കാര്യങ്ങളും പൂർത്തിയാക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ പുരോഗതി ലഭിക്കും. മത്സരപരീക്ഷയിൽ വിജയിക്കാൻ സാധിക്കും. ശാസ്താ ഭജനം , ഓം ഘ്രൂം
നമഃ പരായ ഗോപ്ത്രേ നമഃ ജപം ശനിയാഴ്ചകളിൽ എള്ളുതിരി കത്തിക്കുന്നത് എന്നിവ നല്ലത്.

മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)
അനാവശ്യമായ ചിന്തകൾ മനസ്സിനെ അലട്ടും. എങ്കിലും ക്ഷമയോടെയുള്ള സമീപനം പ്രതിസന്ധികൾ മറികടക്കാൻ സഹായിക്കും. ജോലിസ്ഥലത്ത് ഭാരിച്ച ഉത്തരവാദിത്തം വന്നുചേരാം. സഹപ്രവർത്തകരുമായി തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. സാമ്പത്തിക കാര്യങ്ങളിൽ മിതത്വം പാലിക്കണം; അപ്രതീക്ഷിതമായ ചിലവുകൾ വരാൻ സാധ്യതയുണ്ട്. പുതിയ നിക്ഷേപം ഒഴിവാക്കണം. സംസാരിക്കുമ്പോൾ വാക്കുകൾ ശ്രദ്ധിച്ചു ഉപയോഗിക്കുക. ചെറിയ കാര്യങ്ങളെ ചൊല്ലി അഭിപ്രായവ്യത്യാസം ഉണ്ടാകാം. പങ്കാളിയുടെ പിന്തുണ ആശ്വാസകരമാകും. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. പാദങ്ങൾക്കോ സന്ധികൾക്കോ ഉള്ള വേദന, ഉറക്കമില്ലായ്മ എന്നിവ അനുഭവപ്പെടാം. തൊഴിൽരംഗത്ത് മാറ്റങ്ങൾ ആഗ്രഹിക്കുന്നവർക്ക് അതിന് ശ്രമം തുടങ്ങാം. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് തൊഴിൽപരമായ സമ്മർദ്ദം അനുഭവപ്പെടാം. പഴയ സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. മനസ്സിൽ വിചാരിച്ച ചില കാര്യങ്ങളിലും ചെറിയ തടസ്സങ്ങൾ നേരിടാം. എങ്കിലും ഈശ്വരവിശ്വാസത്തോടെ നീങ്ങിയാൽ വിജയിക്കും. ഓം നമോ നാരായണായ ദിവസവും 108 തവണ ജപിക്കുക. ശനിയാഴ്ചകളിൽ നീരാജനം തെളിയിക്കുന്നത് ഉത്തമമാണ്.

ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev

Highlights
വാരം തുടങ്ങുന്ന മാർച്ച് 29 നാണ്
മീനത്തിലെ ആയില്യവും കാമദ ഏകാദശിയും

ഗണപതിക്കും ശിവ പാർവ്വതിമാർക്കും കാമദേവനും വിശേഷമാണ് മീനപ്പൂരം

ബുധനാഴ്ചയാണ് ശാസ്താവിനും മുരുകനും
പ്രധാനമായ പൈങ്കുനി ഉത്രവും ചിത്രാ പൗർണ്ണമിയും

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?