Tuesday, March 31, 2026
Tuesday, March 31, 2026
Home » ശ്രീകൃഷ്ണനെ ഭജിക്കുക; പഞ്ചസാര ചേർത്ത നുറുക്ക് ഗോതമ്പ് കിളികൾക്ക് നൽകുക

ശ്രീകൃഷ്ണനെ ഭജിക്കുക; പഞ്ചസാര ചേർത്ത നുറുക്ക് ഗോതമ്പ് കിളികൾക്ക് നൽകുക

0 comments

2026 ഏപ്രിൽ 01, ബുധൻ
കലിദിനം 1872666
കൊല്ലവർഷം 1201 മീനം 18
(കൊല്ലവർഷം 1201മീനം ൧൮)
തമിഴ് വർഷം വിശ്വവസു ഫാൽഗുനി 18
ശകവർഷം 1948 ചൈത്രം 11

ഉദയം 06.21 അസ്തമയം 06.34 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 13 മിനിറ്റ്
രാത്രിമാനം11 മണിക്കൂർ 47 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.27 pm to 01.59 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 10.55 am to 12.27 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 07.52 am to 09.24 am
(ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ശനിക്കു മൗഢ്യം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ രേവതിയിൽ (രേവതി ഞാറ്റുവേല) ചൊവ്വ പൂരൂരുട്ടാതിയിൽ ബുധൻ ചതയത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ അശ്വതി ശനി ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു മകത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.08 വരെ മീനം പകൽ 08.58 വരെ മേടം പകൽ 11.02 വരെ എടവം വൈകിട്ട് 01.13 വരെ മിഥുനം പകൽ 03.20 വരെ കർക്കടകം വൈകിട്ട് 05.20 വരെ ചിങ്ങം തുടർന്ന് കന്നി

ALSO READ

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.57 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.51 am to 05.38 am
പ്രാതഃസന്ധ്യ 05.15 am to 06.26 am
സായംസന്ധ്യ 06.34 pm to 07.46 pm

ഇന്നത്തെ നക്ഷത്രം
പകൽ 04.18 വരെ ഉത്രം തുടർന്ന് അത്തം

തിഥി ദൈർഘ്യം
കാലത്ത് 07.06 വരെ ശുക്ലപക്ഷ ചതുർദ്ദശി തുടർന്ന് പൗർണ്ണമി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: അത്തം തിഥി:പൗർണ്ണമി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ഉത്രം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ കഴിപ്പിച്ചതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം, ആയുഃസൂക്ത പുഷ്‌പാഞ്‌ജലി, യഥാശക്തി അന്നദാനം എന്നിവ നടത്തിക്കുക. ശ്രീമദ് ഭാഗവതം, രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ, ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ:
പൂരുരുട്ടാതി, മകം, പൂയം, തിരുവാതിര

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
പൂരം, ആയില്യം, പുണർതം, മകയിരം, മൂലം, പൂരാടം

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ദിനദോഷശമനത്തിന്
ദിവസ ദോഷ ശമനത്തിനും ദിവസ ഗുണവർദ്ധനവിനുമായി ശ്രീകൃഷ്ണ പരമാത്മാവിനെ ഗോവിന്ദഭാവത്തിൽ ഭജിക്കുക. ഒരു സ്തുതി ചേർക്കുന്നു:
കാന്തം കാരണകാരണ-
മാദിമനാദിം കാലമനാഭാസം
കാളിന്ദീഗതകാളിയശിരസി
മുഹുർനൃത്യന്തം നൃത്യന്തം
കാലം കാലകലാതീതം
കലിതാശേഷം കലിദോഷഘ്നം
കാലത്രയഗതിഹേതും
പ്രണമത ഗോവിന്ദം പരമാനന്ദം

ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം: നുറുക്ക് ഗോതമ്പിൽ പഞ്ചസാര ചേർത്ത് ഭാവത്തിനു പുറത്ത് തളികയിൽ ചെറുജീവികൾക്കായി നൽകുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: പച്ച, പ്രതികൂലനിറം: ചുവപ്പ് , മഞ്ഞ.

ബുധപീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച. ജനനസമയത്ത് ബുധന് നീചം, മൗഢ്യം, ദുർബ്ബല
ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ബുധഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഉത്‌പാദരൂപോ ജഗതാം
ചന്ദ്രപുത്രോ മഹാദ്യുതിഃ
സൂര്യപ്രിയകരോ വിദ്വാൻ
പീഢാം ഹരതു മേ ബുധ:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?