Monday, July 6, 2026
Monday, July 6, 2026
Home » ദുർഗ്ഗാഭജനം നടത്തുക; ശുഭ കാര്യങ്ങൾക്ക് നല്ല ദിനം

ദുർഗ്ഗാഭജനം നടത്തുക; ശുഭ കാര്യങ്ങൾക്ക് നല്ല ദിനം

by NeramAdmin
0 comments

2026 ജൂലൈ 07, ചൊവ്വ
കലിദിനം 1872763
കൊല്ലവർഷം 1201 മിഥുനം 23
(കൊല്ലവർഷം 1201 മിഥുനം ൨൩)
തമിഴ് വർഷം പരാഭവ ആനി 23
ശകവർഷം 1948 ആഷാഢം 16

ഉദയം 06.09 അസ്തമയം 06.48 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 39 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 21 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.38 pm to 05.13 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 12.28 pm to 02.03 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 09.18 am to 10.53 am (ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ബുധന് വക്രം, മൗഢ്യം , വ്യാഴം ഉച്ചത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പുണർതത്തിൽ (പുണർതം ഞാറ്റുവേല) ചൊവ്വ രോഹിണിയിൽ ബുധൻ പുണർതത്തിൽ വ്യാഴം പൂയത്തിൽ ശുക്രൻ മകത്തിൽ ശനി രേവതിയിൽ രാഹു ചതയത്തിൽ കേതു മകത്തിൽ

ALSO READ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.50 വരെ മിഥുനം പകൽ 09.02 വരെ കർക്കടകം പകൽ 11.02 വരെ ചിങ്ങം പകൽ 01.02 വരെ കന്നി പകൽ 03.05 വരെ തുലാം വൈകിട്ട് 05.16 വരെ വൃശ്ചികം തുടർന്ന് ധനു

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
പകൽ 04.24 വരെ ഉത്രട്ടാതി തുടർന്ന് രേവതി

തിഥി ദൈർഘ്യം
പകൽ 01.25 വരെ കൃഷ്ണപക്ഷ സപ്തമി തുടർന്ന് അഷ്ടമി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: രേവതി തിഥി: കൃഷ്ണപക്ഷ അഷ്ടമി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ഉത്രട്ടാതി

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത്
ആരോഗ്യപരവും ധനപരവുമായ വിഷമതകൾ സൃഷ്ടിക്കാം. അതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ
ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ യഥാശക്തി കഴിപ്പിച്ചതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരി മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്‌പാഞ്‌ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരു വർഷം
പക്കനാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്‌പാഞ്‌ജലി
കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
മകം, പൂരം, ചതയം, തിരുവോണം, പൂരാടം

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
പൂരുരുട്ടാതി, അവിട്ടം, ഉത്രാടം, തിരുവാതിര , പുണർതം

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ദിനദോഷ ശമനത്തിന്
ദിവസ ഗുണവർദ്ധനയ്ക്ക് ദുർഗ്ഗാഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു:
നമസ്തേ ത്രിജഗദ്വന്ദ്യേ
സംഗ്രാമേ ജയദായിനി
പ്രസീദ വിജയം ദേഹി
കാത്യായനി നമോഽസ്തു തേ

സർവശക്തിമയേ ദുഷ്ടരിപുനിഗ്രഹകാരിണി
ദുഷ്ടജൃംഭിണി സംഗ്രാമേ
ജയം ദേഹി നമോഽസ്തു തേ

ത്വമേകാ പരമാശക്തിഃ സർവഭൂതേഷ്വവസ്ഥിതാ
ദുഷ്ടാൻസംഹര സംഗ്രാമേ
ജയം ദേഹി നമോഽസ്തു തേ

രണപ്രിയേ രക്തഭക്ഷേ മാംസഭക്ഷണകാരിണി
പ്രപന്നാർതിഹരേ യുദ്ധേ
ജയം ദേഹി നമോഽസ്തു തേ

ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം: ചില്ലു ഗ്ലാസിൽ പനിനീരെടുത്ത് അതിൽ അല്പം കുന്തിരിക്കം ഇട്ടു പകൽ സൂക്ഷിക്കുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കാഷായ നിറം, ഓറഞ്ച് പ്രതികൂല നിറം: കറുപ്പ്

കുജ പീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച. ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം,
ദുർബ്ബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദരോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവർ, കടബാദ്ധ്യത ഉള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കടകം ഇവ ജനനലഗ്നമോ
ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ധരണീഗർഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?