1202 കന്നിമാസം 1 മുതൽ 31 വരെയുള്ള സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിൻ്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
ഗോചരാൽ 1202 കന്നി രവി സംക്രമം വൃശ്ചികം, ധനു, മേടം, കർക്കടകം കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലങ്ങൾ നൽകും.
മേടക്കൂറ്
( അശ്വതി, ഭരണി , കാർത്തിക 1/4)
ജീവിത വിജയത്തിന് വേണ്ടിയുള്ള പരിശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തും. തീരുമാനങ്ങൾ വേഗത്തിൽ നടപ്പിലാക്കും. തൊഴിൽ രംഗത്ത് ഉയർച്ച പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ഗൃഹനിർമ്മാണ ശ്രമങ്ങൾ വിജയിക്കും. വാഹനം വാങ്ങാനുള്ള അവസരങ്ങൾ സംജാതമാകും. വിവാഹം വിദേശയാത്രാ പരിപാടികൾ ഇവകളും സാധൂകരിക്കപ്പെടും. അനുഭവിച്ചു വരുന്ന രോഗദുരികണർക്ക് ശമനമുണ്ടാകും.
ഇടവക്കൂറ്
(കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. വിശ്വസിച്ച് ചെയ്ത ചില കാര്യങ്ങൾ നഷ്ടത്തിനിടയുണ്ട്. ആരോഗ്യപരമായി ചില പ്രശ്നങ്ങൾ അലട്ടും. ആരോഗ്യ ശ്രദ്ധ വേണം ആനാവശ്യ വാഗ്ദാനത്തിൽ ഏർപ്പെടരുത് കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശത്രുക്കൾ ശ്രമിക്കും ചതിയിൽപ്പെടുത്താനും ചിലർ ശ്രമിക്കും നന്നായി ഈശ്വരപ്രാർത്ഥന ചെയ്യണം.

മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ജോലിഭാരം കൂടും മേലുദ്യോഗസ്ഥരുമായി കലഹം വരാതെ നോക്കണം ചിലവുകൾ അധികരിക്കും പാഴ്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം പരീക്ഷകളിൽ കഠിനാധ്വാനം വേണ്ടതായി കാണുന്നു തടസ്സങ്ങൾ വരാതിരിക്കാൻ നനായി ഈശ്വര പ്രാർത്ഥന ചെയ്യുക. അസുഖങ്ങൾ അവഗണിക്കരുത്
വ്യാപാരികൾക്ക് കാലം അത്ര അനുകൂലമല്ല ഇടപാടുകൾ വളരെ ശ്രദ്ധിച്ച് ചെയ്യണം
കർക്കടകക്കൂറ്
(പുണർതം 1/4, പൂയ്യം, ആയില്യം)
വിദഗ്ദമായ ഉപദേശവും നിർദ്ദേശവും സ്വീകരിച്ച് പുതിയ കരാറു ജോലികൾ ഏറ്റെടുക്കാനിടവരും. സുദീർഘമായ ചർച്ചയിലൂടെ അബദ്ധധാരണകൾ ഒഴിഞ്ഞുപോകും. ക്ഷമാശീലത്തോടു കൂടിയ സമീപനം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുവാൻ ഉപകരിക്കും. സാമ്പത്തിക കാര്യങ്ങൾ ആലോചിച്ച് ചെയ്യുക. ഗൃഹത്തിൻ്റെ അകകുറ്റ പണികൾ ചെയ്തു തീർക്കും. സഹപ്രവർത്തകർക്കിടയിൽ തർക്കമുണ്ടായാൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്.
ALSO READ
ചിങ്ങക്കൂറ്
( മകം, പൂരം ഉത്രം 1/4 )
പ്രത്യക്ഷമായും പരോക്ഷമായും വേണ്ടപ്പെട്ടവർ വിരോധികളായിത്തീരും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് കാലതാമസ്സവും തടസ്സങ്ങളും വന്നുചേരും. ദമ്പതികൾക്ക് വിട്ടുവീഴ്ചാ മനോഭാവം നിർബന്ധമായും വേണ്ടി വരും. സഹോദരങ്ങളുമായി വിരോധം വരാതെ നോക്കണം. കീഴ് ജീവനക്കാർ വരുത്തി വച്ച അബദ്ധങ്ങൾ തിരുത്തുവാൻ പലപ്പോഴും കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരും. വേണ്ടപ്പെട്ടവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ച് ഈശ്വര പ്രാർത്ഥനകളോടു കൂടി കാര്യങ്ങൾ ചെയ്യുക.
കന്നിക്കൂറ്
(ഉത്രം 3/4 , അത്തം ചിത്തിര 1/2)
അനാവശ്യമായ അഭിപ്രായ സംഘട്ടനങ്ങൾ ഗൃഹാന്തരീക്ഷം ദോഷമാക്കും. വെട്ടിത്തുറന്നുള്ള അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കണം. ഊഹാപോഹങ്ങളിലും പ്രലോഭനങ്ങളിലും അകപ്പെടരുത്. രോഗ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. അല്ലെങ്കിൽ ദൂരവ്യാപകമായ ദോഷഫലങ്ങൾ ഉണ്ടാകും. മുൻകോപം നിയന്ത്രിക്കണം.
അർഹമായ അംഗീകാരത്തിന് കാലതാമസമുണ്ടാകും. ചെയ്തു കൊണ്ടിരിക്കുന്ന കർമ്മം മാറുന്നത് വളരെ ശ്രദ്ധാ പൂർവ്വം ചെയ്യണം.
തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
വിവേചന ബുദ്ധിയും പ്രവൃത്തി പരിചയവുമില്ലാതെ പ്രവർത്തിച്ചാൽ പരാജയമായിരിക്കും അന്തിമ ഫലം. കേസുകളുടെ കാലതാമസങ്ങൾ അസ്വസ്ഥതകൾ സൃഷ്ടിക്കും. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. യുക്തമായ തീരുമാനങ്ങൾക്ക് ജീവിത പകാളിയുടെ നിർദ്ദേശം സ്വീകരിക്കുകയാവും നല്ലത്. അദ്ധ്യാത്മിക, ആത്മീയ പ്രഭാഷണങ്ങൾ
ശ്രവിക്കും. ക്ഷമിക്കുവാനും സഹിക്കുവാനുള്ള മനസ്സിൻ്റെ കഴിവിനെ ഉണർത്തും. ബന്ധുക്കളുമായോ പരിസരവാസികളുമായോ കലഹം വരാതെ നോക്കണം. യാത്രകൾ കഴിവതും കുറയ്ക്കണം. ആർഭാടം ഒഴിവാക്കണം.
വൃശ്ചികക്കൂറ്
(വിശാഖം 1/4 , അനിഴം , തൃക്കേട്ട)
വിദ്യാർത്ഥികൾക്ക് ഉത്സാഹവും ഉൻമേഷവും പരീക്ഷയിൽ വിജയവും ഉദ്യോഗ ഭാഗ്യവും ഉണ്ടാകും. നിരവധി കാര്യങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കും . ശത്രുതാ മനോഭാവത്തിലായിരുന്നവർ ലോഗ്യമായിത്തീരും. വസ്തുതർക്കം രമ്യമായി പരിഹരിക്കും. കലാകായിക മത്സരങ്ങൾക്ക് പരിശീലനം തുടങ്ങും. സാമ്പത്തിക പുരോഗതി ഉണ്ടാകയാൽ ഗൃഹനിർമ്മാണം പുനരാരംഭിക്കും. ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും മുൻകാല പ്രാബല്യത്തോടു കൂടി ലഭിക്കും.
ധനുക്കൂറ്
(മൂലം , പൂരാടം , ഉത്രാടം 1/4)
പ്രവർത്തന മേഖലകളിൽ ക്രമാനുഗതമായ പുരോഗതിയുണ്ടാകും. ഗൗരവമുള്ള വിഷയങ്ങൾ ലാഘവത്തോടു കൂടി ചെയ്യാൻ സാധിക്കുന്നതിനാൽ ആത്മവിശ്വാസം തോന്നും. മംഗള കർമ്മങ്ങൾക്ക് നേതൃത്വം വഹിയ്ക്കുവാനിടവരും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കും. ശുഭ സൂചകങ്ങളായ പ്രവ്യത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിക്കുന്നതിനാൽ ആത്മ സംത്യപ്തിയുണ്ടാകും.
വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞന്മാർക്കും വിജയപ്രതീക്ഷകൾ സ്ഥലമാകും. രോഗശമനത്താൽ പ്രവർത്തന മേഖല വിപുലീകരിക്കും.
മകരക്കൂറ്
( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സന്താനങ്ങളുടെ പഠനത്തിൻ്റെ ഭാഗമായി ചില യാത്രകൾ വേണ്ടി വരും. പരീക്ഷകളിൽ കഠിനാധ്വാനം വേണ്ടതായി കാണുന്നു. അലർജി രോഗികൾ വളരെ ശ്രദ്ധിക്കണം. മേലധികാരികളുമായുള്ള നല്ല ബന്ധം പലവിധ ഉയർച്ചകൾക്കും കാരണമാകും. തീർത്ഥാടനത്തിലും ക്ഷേത്ര കാര്യങ്ങളിലും മനസ്സ് വ്യാപരിക്കും. വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധിക്കണം. നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ അപാകതകൾ ഉണ്ടാവാതെ സൂക്ഷിക്കണം. സ്വയം നിഷിപ്തമായ ചുമതലകളിൽ നിന്നും വ്യതിചലിക്കരുത്.
കുംഭക്കൂറ്
( അവിട്ടം 1/2, ചതയം , പൂരൂരട്ടാതി 3/4 )
ആരോഗ്യ ശ്രദ്ധ വേണം. എല്ലാ കാര്യങ്ങളിലും ശ്രദ്ധയും സൂക്ഷ്മതയും വേണം. തൊഴിലിനോട് വെറുപ്പും വിരസതയും ഉണ്ടാവാതെ നോക്കണം. അസുഖങ്ങളെ അവഗണിക്കരുത് നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങൾക്ക് അഹോരാത്രം പ്രയത്നം വേണ്ടി വരും. ശ്രദ്ധക്കുറവ് മൂലം ധനനഷ്ടത്തിനും അപകടങ്ങൾക്കും ഇടയുണ്ട്. ചില കൂട്ടുകെട്ടുകൾ മൂലം മന: സ്വസ്ഥത ഇല്ലാതാകും. ചില രഹസ്യ ബന്ധങ്ങൾ ഉണ്ടാകാതെ നോക്കണം.
മീനക്കൂറ്
(പൂരൂരുട്ടാതി 1/4 , ഉത്ത്യ ട്ടാതി , രേവതി )
നിസ്സാര കാര്യങ്ങൾക്ക് പോലും കൂടുതൽ പരിശ്രമം വേണ്ടി വരും. പ്രവൃത്തി മേഖലയിൽ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും നീക്കിയിരുപ്പ് കുറയും.
വ്യത്യസ്തമായ ആശയങ്ങൾ ഉദിക്കുമെങ്കിലും അനുഭവത്തിൽ വരുവാനിടയില്ല. നിർണ്ണായകമായ തീരുമാനങ്ങൾക്ക് കാലതാമസം നേരിടും. ധനമിടപാടിലും പ്രവർത്തന മേഖലയിലും സൂക്ഷ്മമായ ഇടപെടലുകൾ വേണം. ദമ്പതികൾ വിട്ടു വീഴ്ചാ മനോഭാവം കൈക്കൊള്ളണം. അലസ്ത വെടിയണം.
ജ്യോതിഷി പ്രഭാസീന സി.പി
ഫോൺ: + 91 9961442256
Email ID: prabhaseenacp@gmail.com
This month 1202 Kanni for you Predictions by Prabha Seena
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.