2026 സെപ്തംബർ 01, ചൊവ്വ
കലിദിനം 1872819
കൊല്ലവർഷം 1202 ചിങ്ങം 16
(കൊല്ലവർഷം 1202 ചിങ്ങം ൧൬)
തമിഴ് വർഷം പരാഭവ ആവണി 16
ശകവർഷം 1948 ഭാദ്രപദം 10
ഉദയം 06.15 അസ്തമയം 06.33 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 18 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 42 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.28 pm to 05.00 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 12.24 pm to 01.56 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 09.19 am to 10.51 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
സൂര്യൻ സ്വക്ഷേത്രത്തിൽ ബുധനു മൗഢ്യം വ്യാഴം ഉച്ചത്തിൽ ശുക്രൻ നീചത്തിൽ ശനിക്കു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂരത്തിൽ (പൂരം ഞാറ്റുവേല) ചൊവ്വ തിരുവാതിരയിൽ ബുധൻ പൂരത്തിൽ വ്യാഴം ആയില്യത്തിൽ ശുക്രൻ ചിത്തിരയിൽ ശനി രേവതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.23 വരെ ചിങ്ങം പകൽ 09.21 വരെ കന്നി പകൽ 11.25 വരെ തുലാം പകൽ 01.36 വരെ വൃശ്ചികം പകൽ വരെ 03.47 ധനു വൈകിട്ട് 05.43 വരെ മകരം തുടർന്ന് കുംഭം
ALSO READ
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.40 pm to 07.04 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.43 am to 05.29 am
പ്രാതഃസന്ധ്യ 05.06 am to 06.15 am
സായംസന്ധ്യ 06.40 pm to 07.50 pm
ഇന്നത്തെ നക്ഷത്രം
രാത്രി 02.42 വരെ അശ്വതി
തിഥി ദൈർഘ്യം
കാലത്ത് 07.42 വരെ കൃഷ്ണപക്ഷ
ചതുർത്ഥി തുടർന്ന് പഞ്ചമി
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: രേവതി തിഥി: കൃഷണപക്ഷ പഞ്ചമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: അശ്വതി
ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരവും ധനപരവുമായ വിഷമതകൾ സൃഷ്ടിക്കാം. അതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ യഥാശക്തി കഴിപ്പിച്ച ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരീ മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്‌പാഞ്‌ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്ക നാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്‌പാഞ്‌ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.
ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
അനിഴം, തൃക്കേട്ട, ഉത്രട്ടാതി, ചതയം, തിരുവോണം
ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
രേവതി, പൂരുരുട്ടാതി, അവിട്ടം, തിരുവാതിര
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം.
ദിനദോഷ ശമനത്തിന്
ദിവസഗുണവർധനവിനും ദിനദോഷങ്ങൾ ശമിക്കാനും സുബ്രഹ്മണ്യഭജനം വളരെ ഗുണം ചെയ്യും. ഒരു സുബ്രഹ്മണ്യ സ്തുതി ഇവിടെ ചേർക്കുന്നു:
ധ്യായേദ് ഷൺമുഖമിന്ദുകോടി
സദൃശം രത്‌നപ്രഭാ ശോഭിതം
ബാലാർക്കദ്യുതിഷട്കിരീട വിലസത്
കേയുരഹാരാന്വിതം
കർണ്ണാലംബിത കുണ്ഡലപ്രവിലസദ്-
ഗണ്ഡസ്ഥലീ ശോഭിതം
കാഞ്ചീകങ്കണ കിങ്കിണീരവയുതം
ശൃംഗാരസാരോദയം
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: ഒരു സ്പൂൺ മഞ്ഞൾ കുങ്കുമം ഭവനത്തിൽ /ഓഫീസിൽ പ്രധാനമുറിയിൽ പരന്ന തളികയിൽ പകൽ സൂക്ഷിച്ച് വൈകിട്ട് പുറത്ത് പറത്തികളയുക. ആര്യവേപ്പിനെ ആരാധിക്കുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചുവപ്പ്, ഓറഞ്ച്
കുജപീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച. ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ, കടബാദ്ധ്യത ഉള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കിടകം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും, കടബാധ്യതകൾ ഒഴിയുകയും ചെയ്യും:
ഭൂമി പുത്രോ മഹാ തേജാ:
ജഗതാം ഭയകൃത് സദാ
വൃഷ്ടികൃത് വൃഷ്ടിഹർത്താ ച
പീഢാം ഹരതു മേ കുജ:
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.