Tuesday, September 1, 2026
Tuesday, September 1, 2026
Home » 2026 സെപ്റ്റംബർ മാസം നിങ്ങൾക്കെങ്ങനെ ?

2026 സെപ്റ്റംബർ മാസം നിങ്ങൾക്കെങ്ങനെ ?

0 comments

2026 സെപ്റ്റംബർ1 മുതൽ 31 വരെയുള്ള സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിൻ്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം:

മേടക്കൂറ്
( അശ്വതി, ഭരണി , കാർത്തിക 1/4)
മറ്റുള്ളവരെ സഹായിക്കാൻ മുൻപന്തിയിൽ നിൽക്കുന്നതാണ്. കർമ്മരംഗത്ത് തടസ്സങ്ങൾ. ഉണ്ടാകുമെങ്കിലും അവയെ അതിജീവിക്കുവാൻ കഴിയുന്നതാണ്. പഴയ സുഹൃത് ബന്ധം പുതുക്കും. മക്കൾക്ക് വേണ്ടി പണം ചെലവഴിക്കും. ഉദരരോഗത്തിന് സാധ്യത. ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുക. വയോജനങ്ങൾക്ക് വാത സംബന്ധമോ സന്ധി സംബന്ധമോ ആയ അസുഖങ്ങൾക്ക് സാധ്യത. ഗൃഹം മോടിപിടിപ്പിക്കുന്നതിന് പണം ചെലവഴിക്കും.

ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
വാഹന ഉപയോഗം കുറക്കണം മുൻകോപം നിയന്ത്രിക്കണം. കുടുംബ കാര്യങ്ങളിൽ കർശന തീരുമാനങ്ങളെടുക്കും.
സഹോദന്മാരുമായി കലഹത്തിന് സാധ്യത വർഷങ്ങൾക്ക് ശേഷമുള്ള ബന്ധു സമാഗമം പൂർവ്വകാല സ്മരണയ്ക്ക് വഴിയൊരുക്കും. അവസരങ്ങൾ വേണ്ട വിധത്തിൽ വിനിയോഗിച്ചാൽ അർഹതയുള്ള അംഗീകാരം ലഭിക്കും.
സഹപ്രവർത്തകരുടെ സഹകരണമുണ്ടാകും.

https://www.okalasha.com/shop/brass-uruli-with-unnikannan-manjadikuru-divine-kerala-decor-set-polished-brass-uruli-with-krishna-red-lucky-seeds

മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4 )
ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും പരിചയക്കാരുടെ സഹായം ലഭിക്കും പ്രയാസങ്ങളെ മനസ്സിൻ്റെ കരുത്തിൽ അതിജീവിക്കും ഏഷണികളിൽ വീണ് മനോസുഖം നഷ്‌ടപ്പെടുത്താതിരിക്കുക. വാക്കുതർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുക. സാമ്പത്തിക അഭിവ്യദ്ധിയുണ്ടാകും. ജോലിഭാരം വർദ്ധിക്കും. മാതാപിതാക്കളുടെ സന്തോഷത്തിനു വേണ്ടി സമയം കണ്ടെത്തും. പ്രണയ ബന്ധത്തിൽ വിള്ളൽ വിഴാൻ സാദ്ധ്യത

കർക്കടകക്കൂറ്
( പുണർതം 1/4, പൂയ്യം, ആയില്യം)
തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ കിട്ടി തുടങ്ങും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം കിട്ടും. യാത്രകൾ വേണ്ടി വരും. ദമ്പതികൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കാതെ നോക്കണം. വരവിനേക്കാൾ ചിലവ് അധികരിക്കും. സ്വന്തം ചുമതലകൾ മറന്ന് പ്രവർത്തിക്കുന്നതിനാൽ കഷ്ടനഷ്ടങ്ങൾ വന്നുചേരും. വിദ്യാർത്ഥികൾ പഠന കാര്യങ്ങളിൽ അശ്രദ്ധരാകാൻ സാദ്ധ്യത. അറിവുള്ളവരെ അനുസരിക്കുന്നതിൽ ആത്മസംതൃപ്‌തിയുണ്ടാകും.

ചിങ്ങക്കൂറ്
(മകം, പൂരം ഉത്രം 1/4)
പ്രയത്നങ്ങൾക്കും പരിശ്രമങ്ങൾക്കും അനുഭവഫലം കുറയും. പണം കൈകാര്യം ചെയ്യുന്നതിൽ വളരെ ശ്രദ്ധിക്കണം. മേലുദ്യോഗസ്ഥരുടെ കാർക്കശ്യ സ്വഭാവം മാനസിക സമ്മർദ്ദത്തിന് ഇടയാക്കും. ആവശ്യമില്ലാത്ത ഭയവും മന:പ്രയാസവും അനുഭവിക്കും. കൂടുതൽ അടുത്ത് ഇടപഴകുന്ന വ്യക്തികളുമായി അല്പം അകലം പാലിക്കുന്നത് നന്നായിരിക്കും. നേത്ര സംബന്ധമായ അസുഖങ്ങൾ ശല്യം ചെയ്തേക്കാം. സ്വന്തം ചുമതലകൾ അന്യരെ ഏൽപ്പിക്കരുത്.

ALSO READ

കന്നിക്കൂറ്
( ഉത്രം 3/4 , അത്തം ചിത്തിര 1/2)
സാമ്പത്തിക കാര്യങ്ങളിലെ നിയന്ത്രണമില്ലായ്മ പ്രശ്നങ്ങൾ സൃഷ്ടിക്കും. സർക്കാരിൽ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങൾക്കായി അലച്ചിൽ അനുഭവിക്കും. ശത്രു ശല്യം വർദ്ധിക്കും. പകർച്ചവ്യാധികൾ പിടിപ്പെടാതിരിക്കാൻ വളരെ ശ്രദ്ധിക്കുക. മക്കളുടെ കാര്യത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈകൊള്ളും. നിസ്സാര കാര്യങ്ങൾക്കുള്ള ദുർവാശി ഉപേക്ഷിക്കണം. കുടുംമ്പത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കുവാൻ വിട്ടുവീഴ്ച മനോഭാവം സ്വീകരിക്കുക.

തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
ജോലിയിൽ നിന്നും വരുമാനം വർദ്ധിക്കുമെങ്കിലും ചെലവുകൾ അധികരിക്കും. ജോലിഭാരം കൂടുമെങ്കിലും തൻമയത്വത്തോടുകൂടി ചെയ്തു തീർക്കും. അദ്ധ്യാത്മിക ആത്മീയ ജ്ഞാനത്താൻ വൈരാഗ്യബുദ്ധി ഉപേക്ഷിക്കും. അറിയാതെ ചെയ്തുപോയ അബദ്ധങ്ങൾ തിരുത്തുവാനും പ്രായശ്ചിത്തം ചെയ്യുവാനും യോഗമുണ്ട്. അർത്ഥവ്യാപ്‌തിയോടു കൂടിയ ആശയങ്ങളും പ്രവർത്തനങ്ങളും പുതിയ തൊഴിൽ മേഖലകൾക്ക് വഴിയൊരുക്കും. വിദഗ്ദ്ധ നിർദ്ദേശം തേടി വ്യവസായം നവീകരിക്കും. പ്രായാധിക്യമുള്ളവരുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം പര്യാപ്‌തത ആർജിക്കും.

വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട )
സന്തുഷ്ടമായ ഗാർഹികാന്തരീക്ഷം ഉണ്ടാകും.വർദ്ധിച്ചു വരുന്ന ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. കൃത്യമായ ലക്ഷ്യബോധത്തോടെ പെരുമാറും. പക്ഷഭേദമില്ലാതെയുള്ള പ്രവർത്തനങ്ങളും ചിന്തകളും ലക്ഷ്യപ്രാപ്തി നേടും. പിതൃസ്വത്തിൻ്റെ അവകാശം നേടിയെടുക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. ഗർഭിണികൾക്ക് പൂർണ്ണ വിശ്രമം വേണ്ടി വരും. ഈശ്വര പ്രാർത്ഥനകളാലും ഔചിത്യമുള്ള സമീപനത്താലും ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കും.

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1/4)
നിശ്ചയ ദാർഢ്യത്തോടു കൂടിയ ആശയങ്ങൾ സഫലമാകും. പ്രമുഖരുടെ വാക്കുകൾ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നതിന് വഴിയൊരുക്കും. ഭക്തി നിർഭരമായ പുണ്യതീർത്ഥ – ദേവാലയ യാത്ര മനസ്സമാധാനത്തിന് വഴിയൊരുക്കും. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടം ഉണ്ടാകും. നിരപരാധിത്വം തെളിയിക്കുവാൻ സാധിക്കുന്നതിനാൽ ഉദ്യോഗത്തിൽ പുനർ നിയമം സാദ്ധ്യമാകും. നീതിയുക്തമായ കാര്യങ്ങൾക്കു വേണ്ടി ശബ്ദമുയർത്തും. കുടുംബാന്തരീക്ഷം കലുഷിതമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
നിസ്സാരകാര്യങ്ങൾക്കു പോലും വെപ്രാളവും പരിഭ്രമവും പ്രകടിപ്പിക്കും. മനസ്സിൽ അശുഭ ചിന്തകൾ നിറയും. കലാരംഗത്ത് അലസത വരാതെ നോക്കണം. മേലധികാരികളോട് വാക്ക് തർക്കത്തിന് പോവരുത്. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുവാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുക. ഒന്നും ശരിയാകില്ല എന്ന തോന്നൽ ഉപേക്ഷിക്കണം. അശ്രദ്ധ കൊണ്ട് പണവും ആഭരണവും നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.

കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരട്ടാതി 3/4)
പ്രതികൂല അവസ്ഥകൾ തുടരുന്നതിനൊപ്പം ആകസ്മികമായ ചില നേട്ടങ്ങളും ലഭിക്കും. വ്യവഹാരത്തിൽ കാല താമസം നേരിടേണ്ടി വരും. കുടുംബത്ത് പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾ ഒഴിവാക്കണം വാഹനങ്ങളുടെ അറ്റകുറ്റ പണികൾ നടത്തേണ്ടതായി വരും. ചില അവസരങ്ങളിൽ മറ്റുള്ളവരുമായി പൊട്ടിത്തെറിക്കുന്നതിനു വരെ കാരണമായിത്തീരും. കോപം നിയന്ത്രണ വിധേയമാക്കണം. ദാമ്പത്യ ജീവിതത്തിലെ അസ്വസ്ഥതകൾ വളരാൻ അനുവദിക്കരുത്. പിന്നീട് ദുഃഖിക്കേണ്ടി വരും. വിവാഹാലോചനകളിൽ വളരെ ശ്രദ്ധിച്ച് തീരുമാനങ്ങളെടുക്കുക.

മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്ത്യട്ടാതി, രേവതി
വിദ്യാർത്ഥികൾ ആത്മാർത്ഥമായി പഠന കാര്യങ്ങളിൽ മുഴുകും. മേലധികാരികളുടെ സഹായം അത്യാവശ്യ ഘട്ടങ്ങളിൽ ഗുണകരമാകും. ഉദ്ദേശശുദ്ധിയോടു കൂടിയുള്ള പ്രവർത്തന ശൈലി മറ്റുള്ളവർക്ക് മാതൃകാപരമായിത്തീരും. സമയോചിതമായ ഇടപെടലുകളാൽ അർഹതയുള്ള കാര്യങ്ങൾ സാദ്ധ്യമാകും. ഉന്നത തലങ്ങൾ കൈവശമാക്കുന്നതിൻ്റെ വ്യഗ്രതയിൽ ഉപകാരം ചെയ്തവരെ മറക്കരുത്. അസുഖങ്ങളെ അവഗണിക്കരുത് ശത്രുക്കളെ കരുതിയിരിക്കുക.

ജ്യോതിഷി പ്രഭാസീന സി.പി
(മൊബൈൽ: 9961442256
Email ID: prabhaseenacp@gmail.com)

Summary: Predictions: This Month 2026 September for you Predictions by Prabha Seena

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?