Wednesday, December 10, 2025
Wednesday, December 10, 2025
Home » കടം മാറി സമ്പത്തും ഐശ്വര്യവുംഉണ്ടാകാൻ എന്നും ഇത് ജപിക്കാം

കടം മാറി സമ്പത്തും ഐശ്വര്യവും
ഉണ്ടാകാൻ എന്നും ഇത് ജപിക്കാം

by NeramAdmin
0 comments

എം. നന്ദകുമാർ, റിട്ട. ഐ എ എസ്
(For video Consultation visit: astrog.in)

ദാരിദ്ര്യദുഃഖം മാറി സമ്പത്തുണ്ടാകുന്നതിന് ഏവർക്കും ജപിക്കാൻ പറ്റിയ രണ്ടു മന്ത്രങ്ങൾ പറഞ്ഞു തരാം. ഒന്ന് കമലാ മന്ത്രം, മറ്റൊന്ന് ലക്ഷ്മീ പതി മന്ത്രം . രണ്ടു മന്ത്രത്തിലും ലക്ഷ്മീ ദേവിയെയാണ് ആരാധിക്കുന്നത്.

1 കമലാ മന്ത്രം
കുബേരത്വം ധനാധീശ ഗൃഹതേ കമലാ സ്ഥിത
താം ദേവീം പ്രേഷയ ത്വാംഷു, മദ് ഗൃഹതേ നമോ നമ:

മഹാലക്ഷ്മിയുടെ ചിത്രം വടക്കോട്ടു തിരിച്ചു വച്ച് മുന്നിൽ നെയ് വിളക്ക് കൊളുത്തി വച്ച് ഈ മന്ത്രം രാവിലെയും വൈകുന്നേരവും 1008 തവണ വീതം ജപിക്കുക. വീട്ടിൽ ധനസമൃദ്ധി ഉണ്ടാകും.

2 ലക്ഷ്മീപതി മന്ത്രം

ലക്ഷ്മീചാരു കുചദ്വന്ദ കുങ്കുമാംഗിത വക്ഷസേ,
നമോ ലക്ഷ്മീപതേ തുഭ്യം സർവാഭീഷ്ട പ്രദായിനേ

ALSO READ

കമലാ മന്ത്ര ജപം പോലെ തന്നെ ലക്ഷ്മീപതി മന്ത്ര ജപവും ധനാഗമനത്തിന് വളരെ വിശേഷമാണ്. ഇതും എല്ലാ ദിവസവും മഹാലക്ഷ്മിയുടെ പടത്തിനു മുന്നിൽ നെയ് വിളക്ക് തെളിച്ച് ജപിക്കുക. ധനസമൃദ്ധിയും മന:സ്വസ്ഥതയും ലഭിക്കും.

ലക്ഷ്മീ മന്ത്രങ്ങൾ ജപിക്കുമ്പോൾ വൃത്തിയും ശുദ്ധിയും ശുചിത്വവും പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദേവി വൃത്തിയും വെടിപ്പും ഇല്ലാത്ത സ്ഥലങ്ങളിലേക്ക് തിരിഞ്ഞു നോക്കില്ല. നിലവിളക്കും പൂജാ സാമഗ്രികളും ദേവിയുടെ ചിത്രവും തുടച്ചു മിനുക്കി വയ്ക്കണം.

എം. നന്ദകുമാർ, റിട്ട. ഐ എ എസ്
(റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനും പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും മികച്ച അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും മഹാപണ്ഡിതനുമായ ശ്രീ എം. നന്ദകുമാറുമായി ഇപ്പോൾ വീഡിയോ കൺസൾട്ടേഷന് സൗകര്യമുണ്ട്. astrog.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. മൊബൈൽ: + 91-9497836666 )

Story Summary: Chant these Mantras for the blessings of Maha Lakshmi and removing debts

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?