Wednesday, December 10, 2025
Wednesday, December 10, 2025
Home » വാണിജ്യം, വ്യവസായം, സംരംഭങ്ങൾ എന്നിവ വിജയിക്കാൻ ഇത് ചെയ്യൂ

വാണിജ്യം, വ്യവസായം, സംരംഭങ്ങൾ എന്നിവ വിജയിക്കാൻ ഇത് ചെയ്യൂ

by NeramAdmin
0 comments

എം. നന്ദകുമാർ, റിട്ട. ഐ എ എസ്

ജഗദാംബികയായ ദേവിയുടെ അത്ഭുതകരമായ വര്‍ണ്ണനകളും അതിനിഗൂഢമായ തത്വങ്ങളും അടങ്ങിയ നൂറു മന്ത്ര ശ്ലോകങ്ങളാണ് സൗന്ദര്യലഹരി. ഓരോ ശ്ലോകങ്ങളും ജീവിതദുഃഖ നിവാരണത്തിന് ഗുണകരമായ മന്ത്രപ്രയോഗങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ശത്രുദോഷങ്ങളും ദൃഷ്ടിദോഷ ദുരിതങ്ങളും നീങ്ങുന്നതിന് മാത്രമല്ല, ധനാഭിവൃദ്ധി, വശ്യശക്തി, വിദ്യാവിജയം, കര്‍മ്മവിജയം തുടങ്ങിയ ഏതൊരു ആവശ്യത്തിനും ഫലപ്രദമായ ഒറ്റമൂലിയാണ് സൗന്ദര്യലഹരി.

ത്രിമൂര്‍ത്തികളുടെ ശക്തിയാണ് ദേവി. പ്രപഞ്ചമാതാവായ ആദിപരാശക്തിയുടെ സങ്കല്പശക്തിയില്‍ നിന്നാണ് ബ്രഹ്മവിഷ്ണു മഹേശ്വരന്മാര്‍ പോലും ഉണ്ടായത്. ദേവീസാന്നിദ്ധ്യത്തില്‍ മാത്രമേ ഇവര്‍ക്കു പോലും കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനാകൂ. ആദിപരാശക്തി തന്നെ ലക്ഷ്മിയായും സരസ്വതിയായും പാര്‍വ്വതിയായും ത്രിമൂര്‍ത്തികളോടൊപ്പം നിന്ന് ശക്തിയേകുകയാണ് ശരിക്കും സംഭവിക്കുന്നത്. ആദിപരാശക്തിയുടെ അഭാവത്തില്‍ ത്രിമൂര്‍ത്തികള്‍ക്കും പൂര്‍ണ്ണത ഇല്ല എന്നര്‍ത്ഥം. അതു കൊണ്ടു തന്നെ ശ്രീ ലളിതാ പരമേശ്വരിയെ, ആദിപരാശക്തിയെ ആരാധിച്ചാൽ ലഭിക്കാത്തതായി ഒന്നുമില്ല. സൗന്ദര്യലഹരിയിലെ മന്ത്ര ശ്ലോകങ്ങൾ ഒരോന്നിനും ഓരോ പ്രത്യേക ഫലസിദ്ധി പറഞ്ഞിട്ടുണ്ട്. വാണിജ്യം, വ്യവസായം, മറ്റ് സംരംഭങ്ങൾ എന്നിവ വിജയിക്കാൻ ഉതകുന്ന ഒരു മന്ത്രശ്ലോകമാണ് ഇവിടെ ചേർക്കുന്നത്. സൗന്ദര്യലഹരിയിലെ മുപ്പത്തിരണ്ടാമത്തെ ശ്ലോകമാണ് ഇത്. 1000 തവണ ഇത് നിങ്ങൾ ഭക്തിപുരസ്‌രം ജപിക്കണം. താഴെ കൊടുത്തിരിക്കുന്ന യന്ത്രം (സ്വർണ്ണത്തകിടിൽ ചെയ്യിച്ചത്) ഉത്തമനായ കർമ്മിയെക്കൊണ്ട് പൂജിച്ച് (ദധ്യന്തം, വട എന്നിവ നിവേദിച്ച്) നിങ്ങളുടെ വ്യാപാര വ്യവസായ, ബിസിനസ്‌ സ്ഥലത്ത് ചുവരിൽ സ്ഥാപിക്കുക. ബിസിനസ്‌ നാൾക്കുനാൾ അഭിവൃദ്ധിപ്പെടും.

മന്ത്രശ്ലോകം 32

ശിവ: ശക്തി: കാമ: ക്ഷിതിരഥ രവി: ശീതകിരണ:
സ്മരോ ഹംസ: ശക്രസ്തദനു ച പരാ മാരഹരയ:
അമീ ഹൃല്ലേഖാഭ്‌സ്തിസൃഭിരവസാനേഷു ഘടിതാ
ഭജന്തേ വർണ്ണാസ്‌തേ തവ ജനനി നാമാവയവതാം

  • എം. നന്ദകുമാർ, റിട്ട. ഐ എ എസ്
    (റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനും പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും മികച്ച അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും മഹാപണ്ഡിതനുമായ ശ്രീ എം. നന്ദകുമാറുമായി ഇപ്പോൾ വീഡിയോ കൺസൾട്ടേഷന് സൗകര്യമുണ്ട്. www.astrog.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. മൊബൈൽ: + 919497836666 )
    Story summary: Soundarya Lahari 32nd Mantra Sloka Japa for business, trade & other venture prospects


ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?