Wednesday, December 10, 2025
Wednesday, December 10, 2025
Home » സർവ്വകാര്യ വിജയം, ശനിദോഷ മുക്തി;ഹനുമദ് ഉപാസനയ്ക്ക് സമയം ഇതാ

സർവ്വകാര്യ വിജയം, ശനിദോഷ മുക്തി;
ഹനുമദ് ഉപാസനയ്ക്ക് സമയം ഇതാ

by NeramAdmin
0 comments

അശോകൻ ഇറവങ്കര
രാമായണ പുണ്യം നിറയുന്ന കർക്കടക മാസത്തിൽ രാമായണ പാരായണത്തിനും ശ്രീ രാമജയം ജപത്തിനും ഒപ്പം ഹനുമാൻ സ്വാമിയെ ആരാധിക്കുന്നത് സർവ്വകാര്യ വിജയത്തിനും ശനിദോഷ നിവാരണത്തിനും വളരെ നല്ലതാണ്.

ശിവപുത്രനാണ് ഹനുമാൻ. ഏഴു ചിരഞ്ജീവികളിൽ ഒരാൾ. ശിവപാർവതിമാർ വാനര വേഷത്തിൽ വനത്തിൽ രാസക്രീഡ ആടിയതിനെ തുടർന്നാണ് ഹനുമാന്റെ ജനനം. വാനരത്തെ പ്രസവിക്കാൻ പാർവതി ദേവി മടിച്ചപ്പോൾ സൽപുത്രനായി തപം ചെയ്ത വാനരരാജൻ കേസരിയുടെ പത്നി അഞ്ജനയുടെ ഗർഭത്തിൽ ശിവതേജസ് വായുഭഗവാൻ നിക്ഷേപിച്ചതിന്റെ ഫലമായാണ് ഹനുമാൻ സ്വാമി അവതരിച്ചതെന്നാണ് ഒരു പ്രധാന ഐതിഹ്യം.

ബ്രഹ്മാവിൽ നിന്ന് ചിരഞ്ജീവിത്വവും വിഷ്ണുവിൽ നിന്ന് ഭക്തിയും ശിവനിൽ നിന്ന് പരാക്രമവും ഇന്ദ്രനിൽ നിന്ന് പ്രതിരോധവും അഗ്‌നിയിൽ നിന്ന് അഗ്‌നിപ്രതിരോധവും ദേവന്മാരിൽ നിന്ന് വേഗതയും ലഭിച്ച ഹനുമാന്റെ ഗുരു സൂര്യനാണ്. ഗുരുവിനഭിമുഖമായി പുറകോട്ട് നടന്നാണ് ഹനുമാൻ സർവ്വശാസ്ത്രവും പഠിച്ചത്. മഹാജ്ഞാനിയും സംഗീതപണ്ഡിതനുമായിരുന്ന ഹനുമാൻ യജമാന ഭക്തിയുടെ മൂർത്തീഭാവവുമാണ്. ഹനുമാന്റെ വീര ശൂര പരാക്രമങ്ങൾ വർണ്ണിക്കുന്ന സുന്ദരകാണ്ഡം പാരായണം ചെയ്യുന്നതിലൂടെ ശത്രുജയം, ബന്ധുസമാഗമം, ബന്ധവിമോചനം എന്നീ ഫലങ്ങളും സിദ്ധിക്കുന്നതാണ്.

കർക്കടകത്തിൽ മാത്രമല്ല ജാതക ദശാസന്ധികളിലും ദോഷമുള്ള ദശാകാലത്തും പ്രത്യേകിച്ച് കണ്ടകശനി ഏഴരശനി, അഷ്ടമശനി കാലങ്ങളിലും സുന്ദരകാണ്ഡ പാരായണം നടത്തിയാൽ ദോഷഫലങ്ങൾ ഇല്ലാതാക്കും. ഹനുമാൻ ഭക്തരെ ശനി ഭഗവാൻ ഉപദ്രവിക്കില്ല. ശനിഗ്രഹത്തിന്റെ അധിദേവനായി ശാസ്താവിനൊപ്പം ഹനുമാനെയും കരുതുന്നു. ഫലസിദ്ധിക്കായി നിശ്ചിത ദിവസം സുന്ദരകാണ്ഡം വായനയല്ല പറഞ്ഞിട്ടുള്ളത്. ഫലം സിദ്ധിക്കുന്നതു വരെ തുടർച്ചയായ വാനയയാണ് ആവശ്യം. സുന്ദരകാണ്ഡം പാരായണം ചെയ്യുമ്പോൾ ബ്രഹ്മചര്യം, സസ്യാഹാരം എന്നിവ ശീലിക്കണം. ഇത് ഹനുമദ് ഉപാസന കൂടി ആയതാണ് കാരണം. ഹനുമാന്റെ സമുദ്രലംഘനം മുതൽ സീതാവൃത്താന്തമറിഞ്ഞ് തിരികെ വരുന്നതുവരെയുള്ള ഭാഗമാണ് സുന്ദരകാണ്ഡം.

അശോകൻ ഇറവങ്കര

Story Summary: Recit Ramayanam Sundara Kandam For Blessings of Hanuman Swamy

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?