Wednesday, December 10, 2025
Wednesday, December 10, 2025
Home » തടസങ്ങൾ മാറി അതിവേഗം വിവാഹം നടക്കാൻ ക്ഷേത്രങ്ങളിൽ ഇത് ചെയ്യാം

തടസങ്ങൾ മാറി അതിവേഗം വിവാഹം നടക്കാൻ ക്ഷേത്രങ്ങളിൽ ഇത് ചെയ്യാം

by NeramAdmin
0 comments

ജ്യോതിഷരത്‌നം വേണു മഹാദേവ്

വിവാഹ തടസം മാറുന്നതിന് ക്ഷേത്രങ്ങളിൽ നടത്താവുന്ന ഏറ്റവും ഉത്തമമായ ഹോമങ്ങളാണ് സ്വയംവര പാർവതീ ഹോമവും അശ്വാരൂഢ ഹോമവും. തിങ്കളാഴ്ച വ്രതമനുഷ്ഠിച്ച് ഈ ഹോമങ്ങൾ നടത്തിയാൽ അതിവേഗം ഫലസിദ്ധിയുണ്ടാകുമെന്ന് അനുഭവസ്ഥർ പറയുന്നു. വിവാഹ സംബന്ധമായ തടസങ്ങൾ മാറുന്നതിന് മാത്രമല്ല, ദാമ്പത്യകലഹം മാറുന്നതിനും പ്രണയ സാഫല്യത്തിനും ഇഷ്ടപ്പെടുന്നവരുടെ പിണക്കങ്ങൾ മാറ്റുന്നതിനും വശ്യശക്തി വർദ്ധിപ്പിക്കാനും അശ്വാരൂഢ ഹോമം നല്ലതാണ്.

സ്വയംവര പാർവ്വതീഹോമം
ഹോമാഗ്‌നിയിൽ സ്വയംവര പാർവ്വതിയെ ആവാഹിച്ച് പൂജിച്ച് നടത്തുന്ന ഹോമമാണിത്. വിവാഹതടസം നീങ്ങുന്നതിന് ഏറ്റവും ഉത്തമമായ കർമ്മമാണിത്. ത്രിമധുരം, അശോകപ്പൂവ്, മലർ, എന്നിവ ദ്രവ്യമായി ഉപയോഗിക്കാം. 336, 1008, 3008 തുടങ്ങി യഥാശക്തി പ്രാവശ്യം ഹോമിക്കണം. അശോകം, അരയാൽ, പ്ലാശ്, എന്നിവയുടെ വിറക് മാത്രമേ ഹോമത്തിനെടുക്കാവൂ. ഹോമാനന്തരം വസ്ത്രദാനം, ഇവയാകാം. തിങ്കളാഴ്ച, വെള്ളിയാഴ്ച, പൗർണ്ണമി എന്നീ ദിനങ്ങൾ ഈ കർമ്മത്തിന് ഉത്തമം. 12 തവണ തുടർച്ചയായി നിഷ്ഠയോടെ ചെയ്താൽ ഫലസിദ്ധി ലഭിക്കും. ആർക്കു വേണ്ടിയാണോ കർമ്മം ചെയ്യുന്നത് അവർ ഈ ദിവസം വ്രതമെടുക്കുന്നത് നല്ലതാണ്. ഉമാ മഹേശ്വരന്മാരെ ശുദ്ധമായ മനസോടെ കഴിയുന്നത്ര പ്രാർത്ഥിക്കുകയും വേണം. സ്വയംവര മന്ത്രം രാവിലെയും വൈകിട്ടും 108 തവണ വീതം എന്നും ജപിക്കണം

സ്വയംവര മന്ത്രം
ഓം ഹ്രീം യോഗിനി യോഗിനി
യോഗേശ്വരി യോഗേശ്വരി
യോഗഭയങ്കരി യോഗഭയങ്കരി
സകല സ്ഥാവരജംഗമസ്യ
മുഖ ഹൃദയം മമ വശം
ആകർഷയ ആകർഷയ സ്വാഹാ

അശ്വാരൂഢ ഹോമം
വശ്യസ്വരൂപിണിയായ പാർവ്വതീദേവിയെ സങ്കൽപ്പിച്ച് ആവാഹിച്ച് പൂജിച്ച്‌ നടത്തുന്ന ഹോമമാണ് അശ്വാരൂഢ ഹോമം. ത്രിമധുരം, മലർ, നെയ് എന്നിവയാണ് ദ്രവ്യങ്ങൾ. രണ്ടുനേരവും നടത്താം. സുഗന്ധപുഷ്പങ്ങൾ കൊണ്ട് പൂജിക്കുകയാണ് വേണ്ടത്. 1008, 3008,12000 തുടങ്ങി യഥാശക്തി ഹോമിക്കാം. ദാമ്പത്യഭദ്രതയ്ക്കും വിവാഹതടസം അകലാനും ഈ ഹോമം ഉത്തമം. 3,5,7,9,12 തുടങ്ങി യഥാശക്തി ജപിക്കാം.
വിവാഹാനന്തരം പരസ്പരവശ്യതയ്ക്കും പ്രേമ ബന്ധം സഫലമാകുന്നതിനും ഈ കർമ്മം ഉത്തമമാണ്. രാഷ്ട്രീയ, കല, വ്യാപാര രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അത്ഭുതകരമായ ജനപ്രീതിക്കും വശ്യശക്തിക്കും വ്യാപാര വിജയത്തിനും അശ്വാരൂഢ ഹോമം നല്ലതാണ്. കാര്യസിദ്ധിക്ക് ഹോമം വഴിപാടായി നടത്തുന്നവർ ഹോമവേളയിൽ അശ്വാരൂഢ മന്ത്രം ജപിക്കണം. ഈ മന്ത്രം രാവിലെയും വൈകിട്ടും 108 തവണ വീതം 21 ദിവസം തുടർച്ചയായി നിഷ്ഠയോടെ ജപിച്ചാൽ ഫലസിദ്ധി ലഭിക്കും.

അശ്വാരൂഢ മന്ത്രം
ഓം ആം ഹ്രീം ക്രോം
ഏഹ്യേഹി
പരമേശ്വരീ സ്വാഹാ

ALSO READ

ജ്യോതിഷരത്‌നം വേണു മഹാദേവ്

+91 9847475559

Story Summary: Swayamvara Parvati Homam and Aswarooda Homam For Removing Obstacles in Marriage

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?