Wednesday, December 10, 2025
Wednesday, December 10, 2025
Home » സാമ്പത്തിക ലാഭത്തിന് രാവിലെ കുബേരസമൃദ്ധി മന്ത്രം ജപിക്കൂ

സാമ്പത്തിക ലാഭത്തിന് രാവിലെ കുബേരസമൃദ്ധി മന്ത്രം ജപിക്കൂ

by NeramAdmin
0 comments

അനിൽ വെളിച്ചപ്പാടൻ

നമ്മളിൽ പലരും സാമ്പത്തികമായി ഉന്നതിയിലെത്താൻ ആഗ്രഹിക്കുന്നവരാണല്ലോ. പണം സ്വരുക്കൂട്ടി വെക്കാനോ കൃത്യമായി ക്രയവിക്രയം നടത്താനോ പറ്റാതെ അവസാനം കടക്കെണിയിൽ അകപ്പെട്ടുപോകുന്ന അവസ്‌ഥ ഊഹിക്കാവുന്നതാണ്. കൃത്യമായ കണക്കുകൂട്ടലുകളും ഒപ്പം സർവ്വേശ്വരന്റെ അനുഗ്രഹവും ഉണ്ടെങ്കിൽ ധനപരമായി മുന്നേറാൻ സാധിക്കുന്നതാണ്. സ്‌ഥിരമായി കുബേരസമൃദ്ധി മന്ത്രം ജപിക്കുന്നത് അത്യുത്തമം ആകുന്നു. ആദ്യം ഒരു തവണ കുബേരഗായത്രി ജപിക്കണം. പിന്നെ കുബേരസമൃദ്ധി മന്ത്രം 15 പ്രാവശ്യം ജപിക്കണം. തികഞ്ഞ ശിവഭക്തനായ കുബേരനെ പ്രാർത്ഥിക്കും മുൻപ് പഞ്ചാക്ഷരം ജപിച്ച് ശിവകൃപ നേടണം. കുബേരസമൃദ്ധി മന്ത്രം പ്രഭാതത്തിൽ ജപിക്കുന്നതാണ് ഉത്തമം. ഓർക്കുക: പ്രാർത്ഥിക്കാൻ നമുക്കൊരു മനസ്സുണ്ടെങ്കിൽ പിന്നെ ഇടനിലക്കാരുടെ ആവശ്യമില്ല.

കുബേരഗായത്രി
ഓം യക്ഷ രാജായ വിദ്മഹേ
വൈശ്രവണായ ധീമഹീ
തന്വോ കുബേര പ്രചോദയാത്

കുബേരസമൃദ്ധി മന്ത്രം
ഓം വൈശ്രവണായ നമ:
ഓം ധനാദ്ധ്യക്ഷായ നമ:
ഓം സുശോഭനായ നമ:
ഓം മുമുക്ഷവേ നമ:
ഓം സത്യാത്മനേ നമ:
ഓം ശശി ഭാസാകൃതയേ നമ:
ഓം മരതക ശ്യാമായ നമ:
ഓം ശിവഭക്തായ നമ:
ഓം ഋണമോചകായ നമ:
ഓം ഋഷി വന്ദിതായ നമ:
ഓം ദീപ്ത്രേ നമ:
ഓം ജ്വാലാമാലിനേ നമ:
ഓം മേഘ മണ്ഡല സംസ്ഥിതായ നമ:
ഓം രത്ന ദ്വീപസ്ഥിതായ നമ:
ഓം സർവ്വാലങ്കാരയുക്തായ നമ:

അനിൽ വെളിച്ചപ്പാടൻ

https://uthara.in/

ALSO READ

+91 9497 134 134, 0476 – 2966666

Story Summary: Kubera Samridhi Mantra Japa for removing debts and achieving wealth


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?